AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actor Indrans: ‘ഞാൻ ഒച്ചവെച്ചാൽ നാല് വീടറിയും’; തൻ്റെ ദേഷ്യത്തെ കുറിച്ച് ഇന്ദ്രൻസ് പറയുന്നത് കേൾക്കു!

"If I Raise My Voice, The Neighbors Will Know": Indrans Opens Up About His Temper: താൻ ഒച്ചവെച്ചാൽ അടുത്ത നാലുവീടെങ്കിലും അറിയും എന്നാണ് തൻ്റെ ദേഷ്യത്തെ കുറുച്ച് ഇന്ദ്രൻസ് തന്നെ പറയുന്നത്. എന്നാൽ ഇത് കേട്ട അവതാരകയ്ക്ക് വിശ്വാസിക്കാൻ ഒരൽപ്പം ബുദ്ധിമുട്ട് തോന്നി. മലയാളികൾക്ക് പൊതുവെ അത് സങ്കൽപ്പിക്കാൻ കഴിയില്ലല്ലോ. മക്കളോടൊന്നും അങ്ങനെ ദേഷ്യപ്പെടാറില്ലെന്നും അവരോട് വാത്സല്യം കൂടുതലാണെന്നും ഇന്ദ്രൻസ് പറയുന്നു

Actor Indrans: ‘ഞാൻ ഒച്ചവെച്ചാൽ നാല് വീടറിയും’; തൻ്റെ ദേഷ്യത്തെ കുറിച്ച് ഇന്ദ്രൻസ് പറയുന്നത് കേൾക്കു!
ഇന്ദ്രൻസ്Image Credit source: Facebook Indrans
Sumeesh T Unneen
Sumeesh T Unneen | Published: 15 Sep 2026 | 02:33 PM

ഇന്ദ്രൻസ് എന്ന നടനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക അദ്ദേഹത്തിൻ്റെ ലാളിത്യവും എളിമയുമാണ്. സിനിമക്ക് പുറത്ത് ദേഷ്യപ്പെടുന്ന മുഖത്തോടെ ഇന്ദ്രൻസിനെ കണ്ട ഓർമ്മയില്ല മലയാളികൾക്ക്. ആരും ഇഷ്ടപ്പെടുന്ന പെരുമാറ്റമാണ് അദ്ദേഹത്തിൻ്റേത്. ഇന്ദ്രൻസിൻ്റെ എളിമ വെറും കാപട്യമാണെന്ന് ചിലർ സാമൂഹ്യ മാധ്യമങ്ങളിൽ കമൻ്റ് ചെയ്തത് ഇടക്ക് വിവാദമായിരുന്നു. എന്നാൽ ദേഷ്യം വരുകയും, അത് പ്രകടിപ്പിക്കുമയുമെല്ലാം ചെയ്യുന്ന ആള് തന്നെയാണ് താനെന്ന് തുറന്നു പറയുകയാണ് മൈൽസ്ടോൺ മേക്കേഴ്സ് എന്ന യുട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ്.

താൻ ഒച്ചവെച്ചാൽ അടുത്ത നാലുവീടെങ്കിലും അറിയും എന്നാണ് തൻ്റെ ദേഷ്യത്തെ കുറുച്ച് ഇന്ദ്രൻസ് തന്നെ പറയുന്നത്. എന്നാൽ ഇത് കേട്ട അവതാരകയ്ക്ക് വിശ്വാസിക്കാൻ ഒരൽപ്പം ബുദ്ധിമുട്ട് തോന്നി. മലയാളികൾക്ക് പൊതുവെ അത് സങ്കൽപ്പിക്കാൻ കഴിയില്ലല്ലോ. മക്കളോടൊന്നും അങ്ങനെ ദേഷ്യപ്പെടാറില്ലെന്നും അവരോട് വാത്സല്യം കൂടുതലാണെന്നും ഇന്ദ്രൻസ് പറയുന്നു.

ആരോടെന്നില്ലാത്ത ചില പ്രശ്നങ്ങളിലാണ് വീട്ടിൽ ഒച്ചയെടുക്കാറ്. ആരോടാണ് ദേഷ്യപ്പെടുന്നത് എന്ന് വീട്ടിലുള്ളവർക്ക് തന്നെ മനസ്സിലാവില്ല. എന്താണ് ഏതാണെന്നൊക്കെ അറിയാൻ അവർ പരസ്പരം മുഖത്തോട് മുഖം നോക്കുന്നതും ആരോടാണ് ചൂടാകുന്നത് എന്ന് ആംഗ്യ ഭാഷയിൽ ചോദിക്കുന്നതും കാണാറുണ്ട് എന്ന് ഇന്ദ്രൻസ് പറയുന്നു. ആ സമയങ്ങളിലെ വീട്ടുകാരുടെ ഭാവങ്ങൾ അഭിനയിച്ച് കാണിക്കുന്നുണ്ട് അഭിമുഖത്തിൽ ഇന്ദ്രൻസ്.

Also Read: ‘പ്രേമലു ഉണ്ടായത് സൂപ്പർ ശരണ്യയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചപ്പോൾ’; വെളിപ്പെടുത്തി ഗിരീഷ് എ.ഡി

നന്നായി ദേഷ്യപ്പെടുന്ന ആളാണ് ഇന്ദ്രൻസ് എന്നും അദ്ദേഹത്തെ വെറുതെ ചൊറിയാൻ പോകരുത് എന്നും സംവിധായകൻ രാജസേനനും അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ദ്രൻസിൻ്റെ വിനയം വെറും അഭിനയമാണെന്ന് പറയുന്നവരെ രാജസേനൻ അഭിമുഖത്തിൽ തിരുത്തുന്നുണ്ട്.. എല്ലാവരോടും വിനയത്തോടെ പെരുമാറുന്നു എന്ന് കരുതി ഇന്ദ്രൻസിനോട് വെറുതെ ചോറിയാൻ പോകേണ്ട എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

“അദ്ദേഹത്തിൻ്റെ വിനയം കാപട്യമാണെന്ന് ചിലർ പറഞ്ഞപ്പോൾ അതിന് മറുപടി കൊടുത്തത് ഞാനാണ്, കാരണം ഞങ്ങളത് നേരിട്ട് കണ്ടിട്ടുള്ളതാണ്. കടിഞ്ഞൂൽ കല്യാണം മുതൽ എനിക്ക് ഇന്ദ്രൻസിനെ പരിചയമുണ്ട്. അദ്ദേഹത്തിൻ്റെ വിനയത്തെ കളിയാക്കുന്നവർക്ക് അദ്ദേഹത്തിൻ്റെ വേറൊരു മുഖം അറിയില്ല. ദേഷ്യം വന്നാൽ ന്നന്നായി ഫയർ ചെയ്യുന്ന ആളാണ് അദ്ദേഹം. അയാളെ വെറുതെ ചൊറിയാൻ ;പോകരുത്. അതിൽ നിന്ന് തന്നെ മനസ്സിലാക്കിക്കൂടെ അദ്ദേഹത്തിൻ്റെ വിനയം സത്യസന്ധമായ ഒന്നാണ് എന്ന്. നല്ല വിനയമുള്ള ആളല്ലേ, എന്തും പറയാം എന്ന് കരുതരുത്. എനിക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്. സത്യസന്ധമായി ചിന്തിക്കുന്ന, പെരുമാറുന്ന, ജീവിക്കുന്ന ഒരാളാണ് ഇന്ദ്രൻസ്” എന്നായിരുന്നു രാജസേനൻ വ്യക്തമാക്കിയത്.

English Summary

Actor Indrans revealed in an interview that he does get angry, sharing funny anecdotes about his family’s reactions. Director Rajasenan also defended Indrans’s genuine humility, warning against provoking him.

Follow Us