Mala Parvathy : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി

Mala Parvathy Against Sanal Kumar Sasidharan : നടിയെ ആക്രമിച്ച സംഭവത്തിലെ ശബ്ദരേഖ എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില പ്രാചാരണം നടന്നിരുന്നു. ഇതിനെതിരെ വീണ്ടും മാലാ പാർവ്വതി രം​ഗത്തെത്തി. അത് തെറ്റായ വാർത്തയാണ്. തന്നെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യരുത് എന്ന് മഞ്ജു വാര്യരും സഹോദരനും, പറഞ്ഞ ഫോൺ സന്ദേശം കോടതിയിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് പുറത്ത് വിടണമെന്നാണ് താൻ...

Mala Parvathy : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി

Mala Parvathy, Manju Warrier

Updated On: 

18 Sep 2026 | 07:27 PM

കഴിഞ്ഞദിവസമാണ് സനൽ കുമാർ ശശിധര‌ൻ മഞ്ജുവാര്യർക്കെതിരെ നടത്തുന്ന നിരാഹാര സമരത്തിൽ പ്രതികരണവുമായി മലപാർവ്വതി രംഗത്തെത്തിയിരുന്നത്. സനൽകുമാറിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു മാല പാർവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. ഈ വിഷയത്തിൽ മഞ്ജു വാര്യരോട് താൻ പലതവണ സംസാരിച്ചു എന്ന് വെളിപ്പെടുത്തിയ മാല പാർവതി മറ്റു ചില കാര്യങ്ങളും സൂചിപ്പിച്ചിരുന്നു. മഞ്ജു വാര്യരോട് അതിരുകടന്ന രീതിയിൽ പ്രണയാഭ്യർത്ഥന നടത്തുന്ന സംഭാഷണങ്ങൾ മഞ്ജുവിന്റെ കൈവശം ഉണ്ട് എന്നും ഇത് പുറത്ത് വിടണമെന്നും മാലാ പാർവ്വതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇതിനെ നടിയെ ആക്രമിച്ച സംഭവത്തിലെ ശബ്ദരേഖ എന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില പ്രാചാരണം നടന്നിരുന്നു. ഇതിനെതിരെ വീണ്ടും മാലാ പാർവ്വതി രം​ഗത്തെത്തി. അത് തെറ്റായ വാർത്തയാണ്. തന്നെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യരുത് എന്ന് മഞ്ജു വാര്യരും സഹോദരനും, പറഞ്ഞ ഫോൺ സന്ദേശം കോടതിയിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ, അത് പുറത്ത് വിടണമെന്നാണ് താൻ അഭ്യർത്ഥിച്ചത്. സനൽ കുമാർ ശശിധരൻ്റെ സമരത്തിന്, മഞ്ജുവിൻ്റെ മൗന അനുവാദമുണ്ടെന്നുള്ള വാദം പൊളിയാൻ അത് ഉപകരിക്കും എന്ന് കരുതിയാണ് താൻ അങ്ങനെ ചെയ്തത്.

Also Read : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി

ഞാൻ എഴുതിയ കുറിപ്പിന് ആക്രമിക്കപ്പെട്ട കേസുമായി യാതൊരു ബന്ധവുമില്ല. തന്നെ കുറിച്ച് തെറ്റായ വാർത്ത സനൽ കുമാർ ശശിധരൻ പ്രചരിപ്പിക്കുന്നുണ്ട്. അത് ചെയ്യരുത് എന്ന് നല്ല ഭാഷയിൽ പറയുകയാണെന്നും മാലാ പാർവ്വതി തന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മഞ്ജു വാര്യറെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനുമാണ് ശ്രമം നടക്കുന്നത് എന്നും വിഷയത്തിൽ നിയമപാലകർ അടിയന്തരമായി ഇടണമെന്നും മാലാ പാർവ്വതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി സനൽ കുമാർ ശശിധരൻ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ നടത്തി രം​ഗത്തെത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ തിരുവന്തപുരം സെക്രട്ടേറിയറ്റിന് കഴിഞ്ഞ ദിവസം മുതലാണ് സനൽ കുമാർ ശശിധരൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം ഒരു അന്വേഷിക്കണമെന്നും തനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കുണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ട്, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നത തല അന്വേഷണം എന്നുമുള്ള ആവശ്യങ്ങളാണ് സനൽ പറയുന്നത്.

 

English Summary

It was recently that Mala Parvathy responded to the hunger strike being staged by Sanal Kumar Sasidharan against Manju Warrier. She voiced sharp criticism of Sanal Kumar’s actions in a Facebook post.

Loading...
Unable to load recommendations.
Follow Us
Related Stories
Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ… സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ
Priya Nambiar: ദിലീപിന്റെ ഈ പെങ്ങളെ ഓർമ്മയുണ്ടോ? അന്ന് കണ്ട ആൾ തന്നെയോ ഇത് എന്ന് സോഷ്യൽ മീഡിയ
Actress Iniya: നഷ്ടം എനിക്കെല്ല… സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ
Bigg Boss Malayalam : ‘നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ’ – പൊട്ടിക്കരഞ്ഞ് നേഹ
Scene Movie: സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല – വെളിപ്പെടുത്തി നസ്ലെൻ
പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി; ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ അവർ തന്നെ: വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി