Manju Warrier : സഹിക്കാനാവാത്ത അതിരുകടന്ന പ്രണയാഭ്യർത്ഥന, മഞ്ജു ആ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാർവ്വതി
Maala Parvathy On Manju Warrier - Sanal Kumar Sasidharan Controversy : മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്നും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും സംവിധായകൻ സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തുന്ന നിരാഹാര സമരത്തിനെതിരെ നടി മാല പാർവതി. ഈ വിഷയത്തിൽ മഞ്ജു വാര്യർക്ക് പറയാനുള്ളത് അറിയുന്നതിന് വേണ്ടി ഒന്നിൽ കൂടുതൽ തവണ അവരുമായി താൻ സംസാരിച്ചു എന്ന് മാല പാർവതി വെളിപ്പെടുത്തി.

Maala Parvathy , Manju Warrier
മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണ് എന്നും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും സംവിധായകൻ സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തുന്ന നിരാഹാര സമരത്തിനെതിരെ നടി മാല പാർവതി. ഈ വിഷയത്തിൽ മഞ്ജു വാര്യർക്ക് പറയാനുള്ളത് അറിയുന്നതിന് വേണ്ടി ഒന്നിൽ കൂടുതൽ തവണ അവരുമായി താൻ സംസാരിച്ചു എന്ന് മാല പാർവതി വെളിപ്പെടുത്തി.
അതിര് കടന്ന പ്രണയാഭ്യർത്ഥന നടത്തുന്നതും അത് സഹിക്കാനാവാതെ മഞ്ജു കർശന സ്വരത്തിൽ സംസാരിക്കുന്നതുമായ ഫോൺ സംഭാഷണം മഞ്ജു വാര്യരുടെ കൈവശമുണ്ടെന്നും, അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നും മാലാ പാർവ്വതി പറയുന്നു. ഈ ഓഡിയോ മഞ്ജു എത്രയും വേരം പൊതുസമൂഹത്തിന് മുന്നിൽ പുറത്ത് വിടണമെന്നാണ് തന്റെ അഭ്യർത്ഥന എന്നും അവർ വ്യക്കമാക്കി. ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് മാലാ പാർവ്വതിയുടെ പ്രതികരണം.
സെക്രട്ടേറിയറ്റിന് മുന്നിൽ സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം, ഇതിന് മുമ്പെങ്ങും കൾക്കാത്ത സംഭവമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന അദ്ദേഹത്തിൻ്റെ ആവശ്യം അവകാശമായി കാണുന്നു. പക്ഷേ മഞ്ജു വാര്യർ സെക്സ് റാക്കറ്റിൻ്റെ പിടിയിലാണ് എന്ന അയാളുടെ വാദം,ജല്പനം മാത്രമാണെന്നും മാല പാർവ്വതി പറയുന്നു. സനൽ കുമാർ ശശിധരനെയും മഞ്ജുവിനെയും ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നും, അയാൾ പറയുന്നതിന് എതിര് നിൽക്കുന്നവരെല്ലാം മാഫിയ ആണെന്നുള്ള ഭ്രാന്തും എല്ലാവിധ അതിരുകളും ലംഘിക്കുന്നതാണ്.
Also Read : അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി
ഈ വിഷയത്തിൽ, മഞ്ജു വാര്യർക്ക് എന്താണ് പറയാനുള്ളത് എന്ന് അറിയുന്നതിന്, താൻ ഒന്നിൽ കൂടുതൽ തവണ മഞ്ജുവുമായി സംസാരിച്ചു. എല്ലാവിധ അതിരുകളും കടന്ന പ്രണയാഭ്യർത്ഥന സഹിക്കാനാവാതെ, മഞ്ജുവും,സഹോദരനും കർശനമായി സംസാരിച്ച ഫോൺ സംഭാഷണം, മഞ്ജുവിൻ്റെ കൈവശമുണ്ട്. സനൽ കുമാർ ശശിധരൻ നടത്തുന്ന ഈ പ്രവർത്തി എല്ലാ പരിധിയും വിടുകയാണ്.
മഞ്ജു വാര്യരെ, അപമാനിക്കാനായി ഒരു തമിഴ് സ്ത്രീയുടെ ശബ്ദം നിരന്തരം കേൾപ്പിക്കുകയാണ്. അതിലാകട്ടെ നമ്മൾക്ക് കൂടുതൽ കേൾക്കാൻ കഴിയുന്നത് ‘എനിക്ക് പറ്റില്ല എന്നതാണ്. മഞ്ജു വാര്യരുടെ ശബ്ദമായി യാതൊരു ബന്ധവുമില്ലാത്ത ആ ശബ്ദം മഞ്ജുവിൻ്റേതാണെന്നും, അത് അവർ ശബ്ദം മാറ്റി സംസാരിക്കുന്നതാണ് എന്നും ഇയാൾ ആവർത്തിക്കുകയാണെന്നും മാലാ പാർവ്വതി പോസ്റ്റിൽ പറയുന്നു.
മാലാ പാർവ്വതിയുടെ പോസ്റ്റ്
English Summary
Actress Mala Parvathy has spoken out against the hunger strike being staged by director Sanal Kumar Sasidharan in front of the Thiruvananthapuram Secretariat, in which he alleges that Manju Warrier is in the clutches of a sex racket and demands an investigation into the matter.