Malayalam OTT Release November: മറ്റൊരു മലയാളം ചിത്രം കൂടി ഒടിടിയിൽ; നവംബർ 6-ന്, സ്ട്രീമിംഗ്
ബാബുരാജിനൊപ്പം ബിബിൻ ജോർജും ചിത്രത്തിലുണ്ട്. രണ്ടു പേരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമിക്കുന്ന ചിത്രം നവംബർ 6-മുതൽ സൺ നെക്സ്റ്റ് ഓടിടിയിലാണ് സ്ട്രീം ചെയ്യുന്നത്. വിസ്മയ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങിയ താരങ്ങളും ഐസിയുവിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Icu Movie Ott Release
മലയാളത്തിൽ നിന്നും വീണ്ടും ഒരു ചിത്രം കൂടി ഒടിടിയിലേക്ക് എത്തുകയാണ്. ക്രൈം, സസ്പെൻസ് ജോണറിലുള്ള ചിത്രം ഐസിയു സംവിധാനം ചെയ്കതിരിക്കുന്നത് ജോർജ് വർഗീസാണ്. പൃഥിരാജ് നായകനായെത്തിയ താന്തോന്നിക്ക് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയിരിക്കുന്നത് സന്തോഷ് കുമാർ ആണ്. ബാബുരാജിനൊപ്പം ബിബിൻ ജോർജും ചിത്രത്തിലുണ്ട്. രണ്ടു പേരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമിക്കുന്ന ചിത്രം നവംബർ 6-മുതൽ സൺ നെക്സ്റ്റ് ഓടിടിയിലാണ് സ്ട്രീം ചെയ്യുന്നത്.
വിസ്മയ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങിയ താരങ്ങളും ഐസിയുവിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സി.ലോകനാഥനാണ്. ജോസ് ഫ്രാങ്ക്ളിൻ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് ലിജോ പോൾ ആണ്. ശിവപ്രസാദാണ് ചിത്രത്തിൻ്റെ പിആർഒ.
ALSO READ : “ഇപ്പോൾ നിവിനെ കാണുമ്പോൾ ആ സിനിമ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ട്”: മേജർ രവി
ചിത്രത്തിൻ്റെ സ്ട്രീമിംഗ് തീയ്യതി
നംവംബർ-6നാണ് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. നവംബർ 6-ന് പുലർച്ചെ 12 മണിക്ക് ശേഷം ചിത്രം ഒടിടിയിൽ കാണാനാകും. തീയ്യേറ്ററിൽ കാര്യമായ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടിയിൽ മികച്ച പ്രകടനം ലഭിച്ചേക്കുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.
സ്ട്രീമിംഗ് പ്ലാറ്റ്ഫോം
നിലവിൽ സൺ നെക്സറ്റാണ് ചിത്രം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോം, മറ്റ് ഏതെങ്കിലും പ്ലാറ്റ്ഫോമിൽ ചിത്രം എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൃത്യമായി 130 രൂപ പ്രതിമാസ പ്ലാൻ നൽകി ആപ്പ് സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. ഇനി ആവശ്യമെങ്കിൽ 579, 599 എന്നീ പ്ലാനുകൾ വഴി നിങ്ങൾക്ക് വാർഷിക പാക്കേജും എടുക്കാവുന്നതാണ്.
സ്ട്രീമിംഗ് സമയം
ചിത്രം ഒടിടിയിൽ എത്തുന്ന സമയം സാധാരണ പ്രഖ്യാപിച്ചിരിക്കുന്ന തീയ്യതിയിൽ 12 മണിക്ക് ശേഷമാണ്. ചില പ്ലാറ്റ്ഫോമുകൾ തലേന്ന് 12 മണിക്ക് മുൻപേ പോലും ചിത്രത്തിൻ്റെ സ്ട്രീമിംഗ് ആരംഭിക്കാറുണ്ട്.അതുകൊണ്ട് തന്നെ നിലവിലെ സാധാരാണ രീതി പ്രകാരമാണെങ്കിൽ 12 മണിക്ക് ശേഷം ഉറപ്പായും ചിത്രം ഒടിടിയിൽ എത്തും.
English Summary
Malayalam OTT Release Update: Bibin George and Babu Raj Starrer Thriller Movie ICU will stream on Sun NXT at Nov 6 From Morning 12 am.