AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും

Magic Mushroom Malayalam Movie OTT Release Date And Platform : ജനുവരിയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് മാജിക് മഷ്റൂം. നാദിർഷ ഒരുക്കിയ കോമഡി ചിത്രത്തിൽ ജോണി ആൻ്റണി, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയ നിരവധി താരങ്ങളാണ് അണിനിരന്നത്.

Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും
Magic Mushroom OttImage Credit source: Johny Antony Facebook
Jenish Thomas
Jenish Thomas | Published: 08 Sep 2026 | 06:44 PM

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും നാദിർഷയും വീണ്ടും ഒന്നിച്ച ചിത്രമാണ് മാജിക് മഷ്റൂം. ഈ വർഷം ആദ്യം ജനുവരിയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് മാജിക് മഷ്റൂം. ബോക്സ്ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത ചിത്രത്തിന് കൂടുതൽ പ്രേക്ഷകരിലേക്കെത്താൻ സാധിച്ചില്ല. തുടർന്ന് സിനിമയുടെ ഒടിടി റിലീസിനായി കാത്തിരുന്നെങ്കിലും എട്ട് മാസം പിന്നിട്ടിട്ടും ഫലമുണ്ടായില്ല. അതേസമയം കാത്തിരിപ്പ് വെറുതെ ആയില്ല, ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് തീയതി ഔദ്യേഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മാജിക് മഷ്റൂം ഒടിടി

ഇന്ന് രാത്രി (സെപ്റ്റംബർ 9) മുതലാണ് മാജിക് മഷ്റൂം സിനിമയുടെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണവകാശം നേടിയിരിക്കുന്നത്. പേ പെർ വ്യൂ (Pay Per View) പ്രകാരമാകും പ്രൈം വീഡിയോ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കാൻ സാധ്യത.

ALSO READ : September OTT Releases: ‘വരവ്’, ‘തുടക്കം’ ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

മാജിക് മഷ്റൂം ഒടിടി റിലീസ് അറിയിച്ചുകൊണ്ട് ജോണി ആൻ്റണി പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ്


മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിളക്കല്ലാണ് മജിക് മഷ്റൂം സിനിമ നിർമിച്ചിരിക്കുന്നത്. നവാഗതനായ ആകാശ് ദേവാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ്റെ അക്ഷയ ഉദയകുമാറാണ്. ഇരുവർക്കും പുറമെ ജോണി ആൻ്റണി, അജു വർഗീസ്, അൽത്താഫ് സലീം, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർഥ് ഭരതൻ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേഷ്, മീനാക്ഷി ദിലീപ്, പൂജ മോഹൻരാജ്, മനീഷ് കെ എസ്, ആലിസ് പോൾ തുടങ്ങിയ താരങ്ങളാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

സംവിധായകൻ നാദിർഷ തന്നെയാണ് ചിത്രത്തിൻ്റെ സംഗീത ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവാണ് സിനിമയുടെ ഛായാഗ്രാഹകൻ. ജോണികുട്ടിയാണ് എഡിറ്റർ, പശ്ചാത്തലം സംഗീതം ഒരുക്കിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.

English Summary

Malayalam Movie Magic Mushroom Movie OTT Streaming Starts From Tonight. Amazon Prime Video Buys Magic Mushroom Movie Digital Streaming Rights.

Follow Us