Romantic songs raga: ഈ രാഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്നവരെ ശ്രദ്ധിച്ചോളൂ …. അവർ ഒരു പ്രണയത്തിലാണ്
Malayalam Romantic Movie Songs in Reethigowla: ഈ രാഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്ന കൗമാരക്കാരെ സൂക്ഷിക്കണം, കാരണം അവർ എവിടെയോ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ടെന്ന്. പ്രണയത്തിന്റെ രാഗമാണ് രീതിഗൗള. പ്രണയത്തിനൊപ്പം ഭക്തിയും എല്ലാം ചേർന്ന ഒരു അപൂർവ്വസുഗന്ധം ഇതിനുണ്ട്.
മണ്ണാർത്തൊടിയിലെ ജയകൃഷ്ണന് രാധയോടുണ്ടായ പ്രണയം… ഒരു നല്ല പ്രഭാതം പോലെ… തുളസിക്കതിർ പോലെ ദൈവീകസ്പർശമുള്ള ഒരു പ്രണയം. ഗുരുവായൂർ ക്ഷേത്രനടയിൽ മൊട്ടിടുന്ന സിന്ദൂരരേഖയിലെ ബാലചന്ദ്രന്റെയും അരുന്ധതിയുടേയും പ്രണയം… കുട്ടിക്കാലം മുതൽ കൂടെ കളിച്ചു വളർന്ന തീവണ്ടിയിലെ ബിനീഷിന്റെയും ദേവിയുടേയും നാട്ടിൻപുറത്തെ പ്രണയം…അഭിമന്യുവിലെ മുംബൈ തെരുവുകൾ സാക്ഷിയായ ഹരികൃഷ്ണന്റെയും കിരണിന്റെയും പ്രണയം… മലയാള സിനിമയിൽ പ്രണയത്തിന് പല മുഖങ്ങളുണ്ട്… പക്ഷെ അത് തരുന്ന അനുഭൂതിയ്ക്കു പിന്നിലെ ഈണം ഒന്നേയുള്ളു. അതിന്റെ പേരാണ് രീതിഗൗള.
ചിലർ തമാശയ്ക്ക് പറഞ്ഞു കേൾക്കാം, ഈ രാഗത്തിലുള്ള പാട്ടുകൾ ആവർത്തിച്ചു കേൾക്കുന്ന കൗമാരക്കാരെ സൂക്ഷിക്കണം, കാരണം അവർ എവിടെയോ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ടെന്ന്. പ്രണയത്തിന്റെ രാഗമാണ് രീതിഗൗള. പ്രണയത്തിനൊപ്പം ഭക്തിയും എല്ലാം ചേർന്ന ഒരു അപൂർവ്വസുഗന്ധം ഇതിനുണ്ട്.
രക്തിരാഗം… രീതിഗൗള
22-ാമത് മേളകർത്താ രാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണിത്. ചിലർ നാരിരീതിഗൗള എന്ന പേരിൽ ഇത് ഒരു മേളകർത്താ രാഗമായും പരിഗണിക്കുന്നതായി കേൾക്കുന്നു. ഒരു രക്തിരാഗമാണ് ഇതെന്നാണ് പറയപ്പെടുന്നത്. അതായത്, കേൾവിക്കാരെ കേൾക്കുന്ന മാത്രയിൽത്തന്നെ ആകർഷിക്കുകയും ഭാവം നിറയ്ക്കുകയും ചെയ്യുന്ന രാഗം.
Also read – 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിയും, രവിശങ്കറും, ടെന്നീസും, മോനായിയും തിരികെ എത്തുന്ന
ഈ രാഗത്തിന്റെ പ്രധാന സവിശേഷത ഇതിന്റെ വക്ര സഞ്ചാരങ്ങളാണ്. സ്വരങ്ങൾ വളഞ്ഞു പുളഞ്ഞ് പ്രയോഗിക്കുമ്പോൾ അത് രാഗത്തിന് പ്രത്യേക ഭാവം നൽകുന്നു. കരുണ, സങ്കടം, ഭക്തി, ശൃംഗാരം, പ്രണയം എന്നീഭാവങ്ങൾ ഇതിൽ മുഴച്ചു നിൽക്കും.
മലയാള ചലച്ചിത്ര ഗാനങ്ങൾ
- കണ്ടു ഞാൻ മിഴികളിൽ – അഭിമന്യു
- ഒന്നാം രാഗം പാടി – തൂവാനത്തുമ്പികൾ
- ശ്രീപാർവ്വതി – രുദ്രാക്ഷം
- ജീവാംശമായി – തീവണ്ടി