പൃഥ്വിയെ അഭിനയിപ്പിക്കേണ്ടെന്ന് ദിലീപ് പറഞ്ഞു;ഇന്നുവരെ ഞാൻ ചോദിച്ചിട്ടില്ല’: മല്ലിക സുകുമാരൻ
Mallika Sukumaran: പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തിൽ അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരിക്കൽ പോലും ഇതിനെക്കുറിച്ച് താൻ ചോദിച്ചിട്ടില്ലെന്നും മല്ലിക പറയുന്നു.

Mallika Sukumaran
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരൻ. പലപ്പോഴും പല കാര്യങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നുപറയാൻ മടിക്കാത്തയാളാണ് അവർ. ഇപ്പോഴിതാ അത്തരത്തിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയിൽ നിന്നും പൃഥ്വിരാജ് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ചാണ് നടിയുടെ തുറന്നുപറച്ചിൽ. പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തിൽ അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരിക്കൽ പോലും ഇതിനെക്കുറിച്ച് താൻ ചോദിച്ചിട്ടില്ലെന്നും മല്ലിക പറയുന്നു.
അനന്തഭദ്രം മുതൽ ഇങ്ങോട്ടുള്ള സിനിമകളിൽ ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും തന്നോട് പറഞ്ഞുവെന്നാണ് മല്ലിക പറയുന്നത്. എന്നാൽ ഇന്നുവരെ താൻ അത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്ന് വേറെ ചിലരും പറഞ്ഞു. ഇതിനിടെയിൽ താൻ റോമിയോ എന്ന ചിത്രത്തിൽ ദിലീപിന്റെ അമ്മയായി അഭിനയിച്ചിരുന്നു.
Also Read:രഞ്ജിത്ത് എന്നാണ് പേര്, പങ്കാളിക്ക് ബിസിനസ്; ഏറെ നാളായി പ്രണയത്തിലാണെന്ന് ബിഗ് ബോസ് താരം നന്ദന
അമ്മ സംഘടനയിൽ പൃഥ്വിരാജ് മാപ്പ് പറയണം എന്ന് പറഞ്ഞ സമയമുണ്ടായിരുന്നു. ഖേദം എന്നല്ല മാപ്പെന്ന് പറയണമെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ മുദ്രാവാക്യം വിളിച്ചുവെന്നും അത് ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. ഗണേഷ്, സിദ്ധിഖ്, ദിലീപ് എന്നിവരായിരുന്നു അത്. ഖേദം അല്ല മാപ്പ് പറയണമെന്ന് അവർ പറഞ്ഞു. പക്ഷേ തനിക്ക് ആരോടും വിരോധമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
എന്തിനാണ് പൃഥ്വിരാജിനോട് ഇത്ര വലിയ ദേഷ്യം എന്ന് താൻ ചിന്തിച്ചു. . സുകുവേട്ടനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയത് പോലെ പൃഥ്വിരാജിനോടും ചെയ്യുമോ എന്ന് താൻ ആശങ്കപ്പെട്ടുവെന്നും തന്റെ മക്കളെ ഇതൊന്നും ബാധിക്കില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു. ഗാലറി വിഷൻ മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം.