‌Mammootty  : നീങ്കൾ മമ്മൂട്ടി സാറാ ? എന്നെ ഫോളെ സെയ് , വഴിതെറ്റിയ മെ​ഗാസ്റ്റാറിന് 10 കിലോ മീറ്റർ ബൈക്കോടിച്ച് വഴികാട്ടിയായി പാണ്ഡ്യൻ- വീഡിയോ വൈറൽ

Actor Mammootty Lost Route : തമിഴ് നാട്ടിൽ രാത്രി വഴിതെറ്റി കറങ്ങിപ്പോയ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് വഴികാട്ടിയായി തമിഴ് യുവാവ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു താരം. എന്നാൽ സാധാരണയുള്ള വഴിയിൽ ബ്ലോക്ക് ഉണ്ടായതിനാൽ വഴി തെറ്റി. ​ഗൂ​ഗിൾ മാപ്പ് നോക്കിയിട്ടും കൃത്യമായ വഴിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.

‌Mammootty  : നീങ്കൾ മമ്മൂട്ടി സാറാ ? എന്നെ ഫോളെ സെയ് , വഴിതെറ്റിയ മെ​ഗാസ്റ്റാറിന് 10 കിലോ മീറ്റർ ബൈക്കോടിച്ച് വഴികാട്ടിയായി പാണ്ഡ്യൻ- വീഡിയോ വൈറൽ

Mammootty

Updated On: 

14 Aug 2026 | 07:35 PM

തമിഴ് നാട്ടിൽ രാത്രി വഴിതെറ്റി കറങ്ങിപ്പോയ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് വഴികാട്ടിയായി തമിഴ് യുവാവ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു താരം. എന്നാൽ സാധാരണയുള്ള വഴിയിൽ ബ്ലോക്ക് ഉണ്ടായതിനാൽ വഴി തെറ്റി. ​ഗൂ​ഗിൾ മാപ്പ് നോക്കിയിട്ടും കൃത്യമായ വഴിയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. അങ്ങനെ വഴിയിൽ പെട്ട് നൽക്കുമ്പോഴാണ് പാണ്ഠ്യൻ എന്ന ആൾ താരത്തിന് സാഹായവുമായി എത്തുന്നത്. തുടർന്ന് 10 കിലോ മീറ്റർ ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് മമ്മൂട്ടിക്ക് വഴി കാട്ടി.

നിർമ്മാതാവായ അന്റോ ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയ്ക്കൊപ്പം രമേഷ് പിഷാരടിയും അന്റോ ജോസഫും വാഹനത്തിൽ ഉണ്ടായിരുന്നു. അതിരു കടന്ന സ്നേഹം എന്ന തലക്കെട്ടിൽ ആണ് ആന്റോ ജോസഫ് ഇക്കാര്യം വെളിപ്പെടിത്തിയിരുക്കുന്നത്.

കുറേനേരം വഴിയറിയാതെ കറങ്ങിയപ്പോൾ മമ്മൂട്ടി തന്നെ പറഞ്ഞു നമുക്ക് കാരക്കുടിയിലെ റൂമിലേക്ക് തന്നെ പോകാം. കാരണം അത്രയ്ക്ക് അസ്വസ്ഥനായിരുന്നു അദ്ദേഹം. അങ്ങനെ ഡ്രൈവർ ഉണ്ണി വാഹനം റൂമിലേക്ക് തിരിച്ചു. താനും രമേഷ് പിഷാരടിയും അപ്പോൾ പരസ്പരം മുഖത്തോടു മുഖം നോക്കി. നാളത്തെ എല്ലാ പരിപാടികളും പാളിയല്ലോ എന്ന ചിന്തയിലായിരുന്നു ആ നോട്ടം. ആരോടെങ്കിലും വഴി ചോദിക്കാനായി ഒരു മനുഷ്യനെ പോലും കാണാനില്ല. പെട്രോൾ പമ്പിലെ ഒരാളോട് വഴി ചോദിച്ചപ്പോൾ അയാൾ പല വഴികൾ പറഞ്ഞെങ്കിലും അതിൽ മിക്കതും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു എന്ന് മനസ്സിലായി.

Also Read : അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചു, പിന്നീട് സിനിമാ മോഹം; ജീവിതം മാറിയ കഥ പറഞ്ഞ് മമിത

അതിനിടയിലാണ് തൊട്ടടുത്ത് തന്നെ ഉറങ്ങുകയായിരുന്ന ഒരാൾ തങ്ങളുടെ അടുത്തേക്ക് എത്തുന്നത്. നിങ്ങൾ മലയാളികളാണോ എന്ന് ചോദിച്ചു. ശേഷം വാഹനത്തിലേക്ക് നോക്കി. അപ്പോൾ മമ്മൂട്ടി ഇരിക്കുന്നു. ഉറക്കത്തിൽ നിന്ന് എണീറ്റ് അലസിയും എല്ലാം വിട്ട് അത്ഭുതത്തോടെ ആ യുവാവ് ചോദിച്ചു നീങ്ക മമ്മൂട്ടി സാറാ എന്ന്. എന്നെ ഫോളോ ചെയ്യ് എന്ന് പറഞ്ഞ് ഒരു ബൈക്കിൽ അദ്ദേഹം കയറി. എന്നിട്ട് 10 കിലോമീറ്ററോളം മമ്മൂട്ടിക്കും സംഘത്തിനും വഴി കാണിച്ചു. മണിക്കൂറുകളായി ശ്രമിച്ചിട്ടും ഗൂഗിൾ മാപ്പിന് പോലും പരിഹരിക്കാൻ പറ്റാതിരുന്ന പ്രശ്നമാണ് ആ യുവാവ് പരിഹരിച്ചത്. ഒടുവിൽ ഹൈവേയിൽ എത്തി. എന്നിട്ട് ആ മനുഷ്യൻ പറഞ്ഞു ഇനി നിങ്ങൾ നേരെ പോയാൽ മതിയെന്ന്.

ഒടുവിൽ അവിടുന്ന് പിരിയുമ്പോൾ മമ്മൂട്ടി വാഹനത്തിൽ നിന്ന് ഇറങ്ങി പണ്ഡിതന്മാർ ആ യുവാവിന് ഒപ്പം ഫോട്ടോ എടുക്കുന്നതും, ഇത് എൻ ഫ്രണ്ട് എന്ന് പറഞ്ഞ് ചേർത്തു നിർത്തുന്നതും ആന്റോ ജോസഫ് പങ്കുവെച്ച വീഡിയോയിൽ കാണാം.

 

ആന്റോ ജോസഫ് പങ്കുവച്ച വീഡിയോയും കുറിപ്പും

Follow Us
Related Stories
Anupama Parameshwaran: അയാളെ കുടുംബ പ്രശ്നങ്ങളാണ് ഈ നിലയിൽ എത്തിച്ചത്, താൻ അതിജീവിത! കൂടുതൽ വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ
Bethlehem Kudumba Unit Trailer: ‘നമ്മളല്ലാതെ വേറൊരാളും ഇക്കാര്യം അറിയാൻ പാടില്ല’, ഫീൽ ​ഗുഡ് എന്ന് ഉറപ്പിച്ച് ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ എത്തി
Mamita Baiju’s Journey: അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചു, പിന്നീട് സിനിമാ മോഹം; ജീവിതം മാറിയ കഥ പറഞ്ഞ് മമിത
‘എൽ-3യിൽ പൃഥ്വിരാജിന് വേറെ ഓപ്ഷനില്ല’; തുടകം റിലീസിന് ശേഷം ലാലേട്ടൻ പറഞ്ഞത് വെളിപ്പെടുത്തി ആശിഷ് ആൻ്റണി
Jailer 2 OTT Release : ജയിലർ 2 ഒടിടി റൈറ്റ്സ് ഉറപ്പിച്ചു ? നടന്നത് റെക്കോർഡ് തുകയുടെ ഡീൽ!
I am Game Movie Release : ഓണത്തിന് നമ്മളില്ലേ… ദുൽഖർ ചിത്രം ഐ ആം ​ഗെയിമിന്റെ റിലീസ് മാറ്റി
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു