Actor Yash Malaviya: അച്ഛനെയും അമ്മയെയും പൂട്ടിയിട്ടു, ഇനി വരില്ലെന്നും പറഞ്ഞു! കൊച്ചുണ്ടാപ്രിയുടെ ഓർമ്മകളിൽ യഷ്
Actor Yash Malaviya: നമുക്ക് ചുറ്റുമുള്ള ഒരുപാട് മനുഷ്യരുടെ പ്രതീകമായിരുന്നു കൊച്ചുണ്ടാപ്രി. പ്രകൃതിദുരന്തത്തിൽ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടപ്പെട്ട് അഭയത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു നടന്ന ആ കൊച്ചു പയ്യന്റെ ജീവിതം കണ്ട് നെഞ്ചു പൊട്ടാത്തവർ ചുരുക്കം ആയിരിക്കും. ഉറ്റവർ നഷ്ടപ്പെട്ടവരുടെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയായിരുന്നു കൊച്ചുണ്ടാപ്രി എന്ന കഥാപാത്രം......
എന്ന് കണ്ടാലും കണ്ണീരൊഴുക്കാതെ കണ്ട് തീർക്കാൻ ആവാത്ത സിനിമയാണ് ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ സിനിമയിൽ ലക്ഷ്മിപ്രിയ,സനുഷ, മനോജ് കെ ജയൻ, ഇന്നസെന്റ് വേണു നാഗവള്ളി തുടങ്ങിയ അഭിനേതാക്കൾ എല്ലാം എത്തി. കുട്ടനാടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമ ബോക്സ് ഓഫീസ് തലത്തിലും മികച്ച നേട്ടമാണ് കൊയ്തത്.
കൂടാതെ നിരവധി പുരസ്കാരങ്ങളും വാങ്ങിക്കൂട്ടി. മാധവൻ എന്ന നാട്ടുമ്പുറത്തുകാരന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വളരെ ആഗസ്മികമായി എത്തിയ കൊച്ചുണ്ടാപ്രി എന്ന ഒരു ബാലന്റെയും കഥയാണ് കാഴ്ചയിലൂടെ കാണുന്നത്.നമ്മുടെ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന ഒരുപാട് പേരുടെ പ്രതീകമായിരുന്നു കൊച്ചുണ്ടാപ്രി. പ്രകൃതിയുടെ താണ്ഡവത്തിൽ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട് അഭയത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനായി എവിടെയോ അലഞ്ഞു തിരിഞ്ഞു നടന്ന കൊച്ചുണ്ടാപ്രി.
ALSO READ:വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം
ഇന്നും നമുക്ക് ചുറ്റും എത്രയോ മനുഷ്യർ ഒരു രാത്രി ഇരുട്ട് വെളുക്കുമ്പോഴേക്കും തങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം മൺമറഞ്ഞുപോയ വേദന പേറി നടക്കുന്നു. എന്നാൽ ആ വേദനയും ജീവിതവും നമ്മൾ ഓരോരുത്തർക്കും നേർക്കാഴ്ചയായി മാറിയ ഒരു കഥാപാത്രമായിരുന്നു കൊച്ചുണ്ടാപ്രിയുടേത്. ഏതു വേദനയിലും ഒരു കൊച്ചു കുഞ്ഞ് വിശപ്പിനായി ഓരോരുത്തർക്കും മുന്നിലും കൈനീട്ടുന്ന അവസ്ഥ.
താൻ കരഞ്ഞതെല്ലാം യഥാർത്ഥത്തിൽ ആയിരുന്നു…
അച്ഛനും അമ്മയും കുഞ്ഞനിയത്തിയും എവിടെ എന്നറിയാതെ അറിയാത്ത നാട്ടിലൂടെ അറിയാത്ത മനുഷ്യർക്ക് ഇടയിൽ കൂടെ കൊച്ചുണ്ടാപ്രി ഓടി നടന്നത് നമുക്ക് ഓരോരുത്തർക്കും ഇന്നും മനസ്സിൽ ഒരു വിങ്ങലാണ്. ഇപ്പോഴിതാ തന്റെ മുഖത്ത് ആ സ്വാഭാവിക അഭിനയം വരുവാൻ വേണ്ടി സംവിധായകൻ ബ്ലെസ്സി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് കൊച്ചുണ്ടാപ്രി എന്ന യഷ് മാളവ്യ പറയുന്നത്. ആ സിനിമയിൽ താൻ കരഞ്ഞതെല്ലാം യഥാർത്ഥത്തിൽ ആയിരുന്നു എന്നാണ് നടൻ പറയുന്നത്. ഗ്ലിസറിൻ ഒന്നും ഉപയോഗിച്ചിട്ടില്ല. ഒരു കൊച്ചു കുട്ടിയായിരുന്നു തന്നെ കരയിക്കാനായി പല മാർഗങ്ങളുമായിരുന്നു അവർ സ്വീകരിച്ചത്.
പ്രധാനമായും തന്റെ അച്ഛനെയും അമ്മയും പൂട്ടിയിട്ട് അവർ ഇനി വരില്ല എന്ന് എന്നോട് പറഞ്ഞു. ഇതോടെ സങ്കടപ്പെട്ട് താൻ ഒരുപാട് കരഞ്ഞു എന്നാണ് യഷ് പറയുന്നത്.അന്ന് സിനിമയുടെ സെറ്റിൽ തനിക്ക് മമ്മൂട്ടിയുമായി ഒരു ഫ്രണ്ട്‌ലി വൈബ് ആയിരുന്നു അതിനു ശേഷം വർഷങ്ങൾക്കുശേഷം ഗുജറാത്തി സ്കൂളിലെ ഒരു ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് തന്നെ നേരിട്ട് കണ്ടിരുന്നു. എന്നെ പരിചയപ്പെടുത്തേണ്ടി വന്നില്ല. മമ്മൂട്ടി തന്നെ നേരിട്ട് കൊച്ചുണ്ടാപ്രി അല്ലേ എന്ന ചോദിച്ചു. അന്നൊക്കെ ആ സിനിമയുടെ സെറ്റിൽ അദ്ദേഹത്തിന്റെ മടിയിലിരുന്ന് അദ്ദേഹത്തിന്റെ ലാപ്ടോപ്പിൽ ആയിരുന്നു താൻ കളിച്ചുകൊണ്ടിരുന്നത്. സെറ്റിൽ തനിക്ക് അത്ര അടുപ്പമായിരുന്നു മമ്മൂട്ടിയോട് എന്നും യഷ് ഓർക്കുന്നു. ഒപ്പം അഭിനയിച്ചിരുന്ന തനിഷയുമായും നല്ല ബന്ധമാണ് എന്നും തങ്ങൾ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കാറുണ്ട് എന്നും യഷ് പറയുന്നു. സെല്ലുലോയ്ഡ് ഫിലിം മാഗസിന് നൽകിയ അഭിമുഖത്തിലാണ് യഷ് മനസ്സു തുറന്നത്.
ENGLISH SUMMARY
Blessy’s film Kazhcha is a film that you can’t watch without shedding tears. Yash Malviya, alias Kochundapri, talks about the things director Blessy did to make his face look natural. The actor says that everything he cried in that film was real.