Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്

Manju Pathrose about Cyber cell:ഓരോ വിഷയത്തെക്കുറിച്ചും താരം പറയുന്ന പല കാര്യങ്ങളിലും ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് ആണ് നടി പറയുന്നത്.ഒപ്പം കേരള സൈബർ സെലിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചും ഉത്തരവാദിത്വമില്ലായ്മയെ കുറിച്ചും താരം പറയുന്നു.അളിയൻസ് എന്ന ഒരു ടിവി പരമ്പരയിൽ താരം അഭിനയിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് താഴെയാണ് മഞ്ജു പത്രോസിനെ.....

Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്

Manju Pathrose

Published: 

19 Sep 2026 | 10:45 AM

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു പത്രോസ്. അഭിനയത്തിൽ സജീവമായ കാലം തൊട്ട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയത്. നടി എന്നതിലുപരി വ്യക്തി ജീവിതത്തിലും മഞ്ജു പലർക്കും ഒരു ഇൻസ്പിരേഷൻ ആണ്. ഓരോ വിഷയത്തെക്കുറിച്ചും താരം പറയുന്ന പല കാര്യങ്ങളിലും ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് ആണ് നടി പറയുന്നത്.

ഒപ്പം കേരള സൈബർ സെലിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചും ഉത്തരവാദിത്വമില്ലായ്മയെ കുറിച്ചും താരം പറയുന്നു.അളിയൻസ് എന്ന ഒരു ടിവി പരമ്പരയിൽ താരം അഭിനയിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് താഴെയാണ് മഞ്ജു പത്രോസിനെ ഏറെ വേദനിപ്പിച്ച ഒരു കമന്റ് വന്നത്. ഇതിലുള്ള ബാക്കിയെല്ലാവരും കൊള്ളാം എന്നാൽ അവൾ മഞ്ജു പത്രോസ് ഒരു കെഎസ്ആർടിസി വെടിയാണ് എന്നാണ് കമന്റ്. ആ കമന്റ് തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് നടി പറയുന്നത്.

ALSO READ:പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി

ഞാനതല്ല എന്നെ അങ്ങനെ വിളിക്കാൻ പാടില്ല എനിക്ക് അത് ഇഷ്ടമല്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. എങ്ങനെയാണ് ഒരാളെ അങ്ങനെയൊക്കെ വിളിക്കാൻ സാധിക്കുന്നത് എന്നും നടി ചോദിക്കുന്നു. അതുമാത്രമല്ല നിരവധി മോശമായ കമന്റുകളാണ് തന്റെ ഭർത്താവിനെ ചേർത്ത് പോലും തനിക്കെതിരെ വരുന്നത് എന്നും മഞ്ജു പത്രോസ് പറയുന്നു.

സൈബർ സെല്ല് എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്

കൂടാതെ താൻ നേരിട്ട ഈ പ്രശ്നത്തിന് പരിഹാരം തേടുന്നതിനായി സൈബർ സെല്ലിലെത്തിയപ്പോൾ അവിടെ നിന്നും തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായത് എന്നാണ് പറയുന്നത് സത്യത്തിൽ സൈബർ സെല്ല് എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത് എന്നും അങ്ങനെ തന്നെ പറയുമെന്ന് മഞ്ജു പറയുന്നു. ആലുവ സൈബർ സെല്ലിൽ ആണ് പരാതി കൊടുത്തത്. പരാതി കൊടുത്തിട്ടും കുറച്ചു ദിവസം കഴിഞ്ഞിട്ടും യാതൊരു വിധത്തിലുള്ള അറിവും ഉണ്ടായില്ല. തുടർന്ന് അങ്ങോട്ട് വിളിച്ചു. അപ്പോൾ അവിടുന്ന് ഒരു ഉദ്യോഗസ്ഥൻ ഫോൺ എടുത്തു പറഞ്ഞത് കർണാടക ഭാഗത്തുനിന്നുള്ള ഒരു ഐപി അഡ്രസ്സിൽ നിന്നാണ് കമന്റ് വന്നത് എന്നാണ്.

അപ്പോൾ സാറേ അവരെ പിടിക്കാൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ പറ്റും പക്ഷേ അതിന് കുറച്ച് ചിലവുണ്ട് എന്നാണ് അവർ പറഞ്ഞത്. അതെ കർണാടക വരെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു അവരെ പോയി പിടിക്കാൻ ഒക്കെ നമ്മുടെ സർക്കാരിന്റെ കീഴിലുള്ള സൈബർ സെല്ലിന് ഭയങ്കര ബുദ്ധിമുട്ടാണല്ലോ. അവർക്ക് ഭയങ്കര ചിലവാണല്ലോ. ഒന്നും സംഭവിക്കാൻ പോണില്ല നമ്മൾ സൈബർ സെല്ലിൽ പരാതി നൽകി എന്ന് കരുതിയിട്ട് ഇതൊക്കെ വെറുതെയാണ് എന്നും മഞ്ജു പറയുന്നു.

അതേസമയം സൈബർ സെല്ലിൽ നിന്നും ഇത് പുത്തരിയല്ല എന്നാണ് ആളുകളും പ്രതികരണം നടത്തുന്നത് അവർക്ക് ഒരിക്കലും ഒരു സ്ത്രീയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കില്ല. അവർ അങ്ങനെ തന്നെയാണ് പെരുമാറുക. കൂടാതെ തനിക്കെതിരെ വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചു സംസാരിച്ചിരുന്നു. അപ്പോൾ ആളുകൾ പറയുന്നത് ഈ ലോകം ഇങ്ങനെ തന്നെയാണ് എന്നാണ്. കറുത്ത നിറമുള്ളവർക്കും ശരീരത്തിന് വണ്ണം ഉള്ളവർക്കും ഈ ലോകത്തുനിന്നും ഇത് മാത്രമേ നേടാൻ സാധിക്കുമെന്ന് അവർ പറയുന്നു.

ENGLISH SUMMARY

Manju Pathrose is a beloved actress among the Malayali audience. She gained popularity through memorable roles right from the time she became active in acting. Beyond her career as an actress, Manju serves as an inspiration to many in her personal life as well; her views on various topics often spark public discussion.

Loading...
Unable to load recommendations.
Follow Us
Related Stories
“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി
Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ
Actress Urvashi: പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി
PICNIC Movie: നസ്ലിൻ ഇല്ല, സന്ദീപാണ് നായകൻ; പുതിയ കോംബിനേഷനിൽ ഇത്തവണ 400 കോടി അ‌ടിക്കാൻ ഭാവന സ്റ്റുഡിയോസ്
Director Vysakh : ‘ഷാജി കൈലാസ് – ര‍ഞ്ജി പണിക്കർ’ ആവേശ കൊടുമുടിയായിരുന്നു ഇവർ, മാസ്സ് സിനിമ മാസ്റ്ററുകളെ കുറിച്ച് വൈശാഖ്
Big Boss Malayalam Season 8: എന്തൊരു ഊള ഫുഡ് ആണിത്? ബിഗ് ബോസിൽ കഞ്ഞി വിളമ്പുന്നതിനെതിരെ ശ്രീലക്ഷ്മി അറക്കൽ
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട