AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Manju Warrier: ട്രാക്ക് കറക്റ്റാണെന്ന് മഞ്ജു വാര്യർ; വീഴ്ത്താൻ നോക്കിയവർ തോറ്റുപോയെന്ന് ആരാധകർ

Manju Warrier Viral Reaction: ഒരു പുതിയ സ്‌കൂളിൽ ആദ്യമായി പോകുന്ന കുട്ടിയുടെ അതേ മാനസികാവസ്ഥയിലായിരുന്നു ഞാൻ അസുരൻ്റെ ലൊക്കേഷനിലെത്തിയത്. ഞാൻ പോകുന്ന ട്രാക്ക് ശരിയാണ്. നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു എന്നതിനെക്കുറിച്ചാണ് ഞാൻ ആ വേദിയിൽ ഇരിക്കുമ്പോൾ ആലോചിച്ചത്. എൻ്റെ സിനിമകളുടെ സംവിധായകർക്കൊപ്പം ആ വേദി പങ്കിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

Manju Warrier: ട്രാക്ക് കറക്റ്റാണെന്ന് മഞ്ജു വാര്യർ; വീഴ്ത്താൻ നോക്കിയവർ തോറ്റുപോയെന്ന് ആരാധകർ
Manju WarrierImage Credit source: Instagram (Manju Warrier)
Neethu Vijayan
Neethu Vijayan | Published: 15 Feb 2026 | 10:15 AM

മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തമിഴ് സിനിമയിലും റാണിയായി മാറിക്കഴിഞ്ഞു. തുടക്കകാലത്ത് ചില തമിഴ് സിനിമകൾ നഷ്ടമായെങ്കിലും, കാലം കാത്തുവെച്ച അംഗീകാരത്തോട് കൂടി മഞ്ജു ഇന്ന് തമിഴകത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് സർക്കാരിൻ്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ‘അസുരൻ’ എന്ന ചിത്രത്തിലെ പച്ചൈയമ്മാൾ എന്ന കഥാപാത്രത്തിന് മഞ്ജു വാര്യർ ഏറ്റുവാങ്ങിയിരുന്നു.

ധനുഷ്, അജിത്, വിജയ് സേതുപതി, രജനികാന്ത് തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം മഞ്ജുവിൻ്റെ കരിയറിൽ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കി കൊടുത്തത്. ധനുഷിൻ്റെ നായികയായി പച്ചൈയമ്മാൾ എന്ന നാട്ടിൻപുറത്തുകാരിയുടെ വേഷം മഞ്ജു അതിമനോഹരമായാണ് അസുരൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്.

എന്നാൽ തൻ്റെ നേട്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്തുറന്നിരിക്കുകയാണ് നടി. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. “പല കാരണങ്ങളാൽ മുമ്പ് പല പ്രോജക്റ്റുകളും മിസ്സായി. പക്ഷേ അസുരനിലൂടെ ശരിയായ സമയത്ത് തന്നെ ഞാൻ തമിഴിലെത്തി. പോകുന്ന ട്രാക്ക് ശരിയാണെന്ന് ഈ അവാർഡ് തെളിയിക്കുന്നു.” എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്.

ALSO READ: ‘ശ്രുതിക്ക് ഭര്‍ത്താവായി സെക്കന്‍ഡ് ഹാന്‍ഡായാലും മതി, പയ്യന്‍ തന്നെ വേണമെന്നില്ല’

“ഒരു പുതിയ സ്‌കൂളിൽ ആദ്യമായി പോകുന്ന കുട്ടിയുടെ അതേ മാനസികാവസ്ഥയിലായിരുന്നു ഞാൻ അസുരൻ്റെ ലൊക്കേഷനിലെത്തിയത്. എന്നാൽ ആദ്യ തമിഴ് സിനിമയ്ക്ക് തന്നെ സർക്കാരിൻ്റെ പുരസ്‌കാരം ലഭിക്കുമ്പോൾ ‘യൂ ഫീൽ മോർ വെൽക്കം’ എന്ന് പറയില്ലേ, അതുപോലെയാണ് എനിക്ക് ഈ നിമിഷത്തിൽ തോന്നുന്നത്. നമ്മൾ ചെയ്ത ജോലി നല്ലതാണെന്ന് ലോകം അംഗീകരിക്കുന്ന നിമിഷമായാണ് ഞാൻ ഈ അവസരത്തെ കാണുന്നത്. ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ച ധനുഷ് സാനിനോടാണ് ആദ്യം നന്ദി പറയുന്നത്.

ഞാൻ പോകുന്ന ട്രാക്ക് ശരിയാണ്. നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു എന്നതിനെക്കുറിച്ചാണ് ഞാൻ ആ വേദിയിൽ ഇരിക്കുമ്പോൾ ആലോചിച്ചത്. എൻ്റെ സിനിമകളുടെ സംവിധായകർക്കൊപ്പം ആ വേദി പങ്കിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.” മഞ്ജു വാര്യർ വ്യക്തമാക്കി. മഞ്ജുവിന്റെ അഭിമുഖത്തിന് താഴെ അഭിനന്ദനങ്ങളുടെ വലിയ നിരയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ അതിനിടയിലും നടിയുടെ യഥാർത്ഥ ജീവിതത്തിലെ അതിജീവനത്തെക്കുറിച്ചും ആളുകൾ എടുത്തുപറയുന്നുണ്ട്.

“മഞ്ജു അവാർഡുകൾ വാങ്ങി മുന്നേറുന്നു, ചതിച്ചവർ ഇല്ലാതാകുന്നു” എന്ന ഒരു ആരാധകൻ്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരത്തെ തകർക്കാൻ ശ്രമിച്ചവർക്ക് കാലം നൽകിയ മധുരപ്രതികാരമാണ് ഈ അംഗീകാരമെന്നാണ് ആരാധകലോകം പറയുന്നത്. “ഇത് ശരിക്കും അർഹിക്കുന്ന പുരസ്‌കാരം തന്നെയാണ്, ഇനിയും വലിയ അംഗീകാരങ്ങൾ തേടിയെത്തട്ടെ” എന്ന് ആയിരക്കണക്കിന് ആളുകൾ മഞ്ജുവിലെ ആശംസിച്ച് കമൻ്റിട്ടു.

Follow Us