Anali Web Series – Koodathayi Jolly : മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ വെബ് സീരീസ് ഇറങ്ങില്ലേ… ജോളിയുടെ ഹർജിയിൽ അണലി വെബ്സീരീസിന് സ്റ്റേ!
Midhun Manuel Thomas’s Anali Web Series Stayed : കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക കേസാണ് വയനാട് ജില്ലയിലെ കൂടത്തായിലേത്. ഈ കേസിലെ മുഖ്യപ്രതിയായ ജോളിയെ ആരും ഇതുവരെ മറന്നിട്ടുണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജോളിയും കൂടത്തായി സംഭവവും വാർത്തകളിലേക്ക് വരുകയാണ്. മിഥുൻ മാനുവൽ തോമസ് എന്ന ഹിറ്റ് സംവിധായകന്റെ പുതിയ വെബ് സീരീസ് ആയ അണലിയാണ് ഈ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

Anali Web Series Stay Order
കേരളത്തെ ഏറെ ഞെട്ടിച്ച കൊലപാതക കേസാണ് വയനാട് ജില്ലയിലെ കൂടത്തായിലേത്. ഈ കേസിലെ മുഖ്യപ്രതിയായ ജോളിയെ ആരും ഇതുവരെ മറന്നിട്ടുണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജോളിയും കൂടത്തായി സംഭവവും വാർത്തകളിലേക്ക് വരുകയാണ്. മിഥുൻ മാനുവൽ തോമസ് എന്ന ഹിറ്റ് സംവിധായകന്റെ പുതിയ വെബ് സീരീസ് ആയ അണലിയാണ് ഈ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോളി കോടതിയെ സമീപിക്കുകയും അതിനിപ്പോൾ സ്റ്റേ ലഭിച്ചിരിക്കുകയുമാണ്.
അണലി വെബ് സീരീസിന് നിലവിൽ താൽക്കാലിക വിലക്കാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം മുനിസിഫ് കോടതിയുടെതാണ് നടപടി. കഥാപാത്രത്തിന് താനുമായുള്ള സാദൃശ്യം വ്യക്തിപരമായി ദോഷം ചെയ്യുമെന്നായിരുന്നു ജോളിയുടെ വാദം. ഈ വാദം കണക്കിലെടുത്താണ് വെബ് സീരീസിന് കോടതി വിലക്കയപ്പെടുത്തിയിരിക്കുന്നത്.
Also Read : ബത്ലഹേം കുടുംബ യൂണിറ്റ് ഗിരീഷ് എ.ഡിയുടെ അടുത്ത ബ്ലോക്ക് ബസ്റ്ററോ… ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വെബ് സീരീസ് സംബന്ധിച്ച അപ്ഡേറ്റുകൾ പുറത്തുവന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് അണലി വെബ് സീരീസ് സ്ട്രീം ചെയ്യാൻ ഒരുങ്ങിയിരുന്നത്. ആദ്യം സീരിയസിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് പുറത്തുവന്നത്. തുടർന്ന് പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന ലിയോണ ലിഷോയിയുടെ ക്യാരക്ടർ പോസ്റ്ററും എത്തി. ആദ്യം പുറത്തുവന്ന ടൈറ്റിൽ പോസ്റ്ററിൽ സൈനയ്ഡ് കുപ്പിയും അതിനെ ചുറ്റി അണലി ഇരിക്കുന്നതും ആയിരുന്നു. ഈ പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ പലരും കമന്റ് ആയി ചോദിക്കുന്നുണ്ടായിരുന്നു ഇത് കൂടത്തായി ജോളിയുടെ കഥയാണോ എന്ന്.
ആ ചോദ്യം നിലനിൽക്കവെയാണ് ജോളിയുടെ രൂപസാദൃശ്യമുള്ള ക്യാരക്ടർ പോസ്റ്ററും എത്തുന്നത്. ഇതോടെ പലരും ഉറപ്പിച്ചു സംഭവം കൂടത്തായി കഥയാണ് എന്ന്. മിഥുൻ മാനുവൽ തോമസ് ആദ്യമായി ഒരുക്കുന്ന വെബ് സീരിയസ് എന്ന നിലയിൽ രക്ഷകരെല്ലാം വളരെ ആകാംക്ഷയോടെയാണ് അണലിക്കായി കാത്തിരുന്നത്. ഇപ്പോൾ സ്റ്റേ ഓർഡർ വന്നതോടെ ആരാധകർ നിരാശയിലാണ്. ഇനി ഈ വെബ് സീരീസ് പുറത്തിറങ്ങില്ലേ എന്നാണ് പലരുടെയും സംശയം.
English Summary
The Koodathayi murder case in Wayanad district is one that deeply shocked Kerala. No one is likely to have forgotten Jolly, the prime accused in this case. After a hiatus, Jolly and the Koodathayi incident are back in the headlines, sparking fresh discussions thanks to Anali, the new web series by hit director Midhun Manuel Thomas.