“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി

Actor Dharmajan Slams Shanthivila Dinesh: രേയൊരു സിനിമയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അതാണെങ്കിൽ എട്ട് നിലയിൽ പൊട്ടിയ സിനിമയുമാണ്. സിനിമയിൽ സ്റ്റാർട്ട് ആക്ഷൻ ക്യാമറ എന്ന് പറയാൻ പറ്റാത്തതുകൊണ്ടാണ് ആ പരിപാടിക്ക് അങ്ങനെ ഒരു പേരിട്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ടി മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ പറയേണ്ട ഗതികേട് തനിക്ക് വന്നിട്ടില്ല

“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി

ധർമ്മജൻ ബോൾഗാട്ടി, ബിബിൻ ജോർജ്, ശാന്തിവിള ദിനേശ്

Published: 

19 Sep 2026 | 11:34 AM

ശാന്തിവിള ദിനേശ് തനിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. നടൻ ബിബിൻ ജോർജിൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടന വേളയിൽ ഉണ്ടായ സംഭവങ്ങളിൽ ശാന്തിവിള ദിനേശ് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. 24 ന്യൂസിൻ്റെ മൈൻ്റ് യുവർ വേർഡ്സ് എന്ന ടോക്ക് ഷോയിൽ സംസാരിക്കുന്നതിനിടെ അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയുയുകയായിരുന്നു ധർമ്മജൻ. ആളുകളുടെ കിടപ്പറ രഹസ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് ശാന്തിവിള ദിനേശ് ജിവിക്കാൻ പണം കണ്ടെത്തുന്നത് എന്നതടക്കമുള്ള കടുത്ത വിമർശനങ്ങളാണ് ധർമ്മജൻ ഉന്നയിച്ചത്.

വിവാദമായ സംഭവത്തെ കുറുച്ച് വിശദീകരിച്ചുകൊണ്ടാണ് ധർമ്മജൻ വിമർശനം ഉന്നയിക്കുന്നത്. ബിബിൻ ജോർജിൻ്റെ സ്ഥാപനത്തിൽ നടന്ന കാര്യങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ഏറെ അടുപ്പമുള്ള ആളാണ് ബിബിൻ ജോർജ്. ഉദ്ഘാടനത്തിന് വേണ്ടി വീട്ടിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാണ് ബിബിൻ വിളിക്കുന്നത്. അവിടെ കാര്യങ്ങൾ റെഡിയായി വരുന്നതേയൊള്ളു അൽപ്പം കഴിഞ്ഞ് വന്നാൽ മതി എന്ന് പറഞ്ഞൂ. ഇതോടെ വീട്ടിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് എല്ലാം റെഡിയായി എന്ന് പറഞ്ഞ് വിളിച്ചത്. അപ്പോൾ പെട്ടന്ന് ഡ്രസ്സ് ഒന്നും നോക്കാതെ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു എന്ന് ധർമ്മജൻ പറയുന്നു.

Also Read: Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്

നിലവിളക്ക് കൊളുത്താൻ ഉണ്ടായിരുന്നതിനാൽ ഷൂ ഊരാൻ വേണ്ടിയാണ് ചുമരിൽ പിടിച്ചത്. അതിനെ മദ്യപിച്ചു എന്ന തരത്തിലേക്ക് ആളുകൾ വളച്ചൊടിക്കുകയായിരുന്നു എന്നും ധർമ്മജൻ പറയുന്നുണ്ട്. തുടർന്ന് രൂക്ഷമായ ഭാഷയിലാണ് ശാന്തിവിള ദിനേശിന് ധർമ്മജൻ മറുപടി നൽകുന്നത്. ആളുകളുടെ അടുക്കള രഹസ്യങ്ങൾ ഇങ്ങനെ പറഞ്ഞു നടക്കാൻ അരാണ് അദ്ദേഹത്തെ നിയോഗിച്ചത് എന്ന് ധർമ്മജൻ ചോദിക്കുന്നു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടി അദ്ദേഹത്തിൻ്റെ ഭാര്യയും മകനും മാത്രമാണ് ഏറ്റവും നല്ല മനുഷ്യർ. സ്വയം വെളുപ്പിക്കാൻ ശ്രമിക്കുയാളാണ് ശാന്തിവിള ദിനേശ് എന്നും ധർമ്മജൻ പറയുന്നു.

“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കാൻ വരേണ്ട, അയാൾ അയാളുടെ കുടുംബത്തിലെ കാര്യങ്ങൾ നോക്കിയാൽ മതി” എന്ന് അൽപ്പം കടത്തി തന്നെ ധർമ്മജൻ പറഞ്ഞു. ഒരേയൊരു സിനിമയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അതാണെങ്കിൽ എട്ട് നിലയിൽ പൊട്ടിയ സിനിമയുമാണ്. സിനിമയിൽ സ്റ്റാർട്ട് ആക്ഷൻ ക്യാമറ എന്ന് പറയാൻ പറ്റാത്തതുകൊണ്ടാണ് ആ പരിപാടിക്ക് അങ്ങനെ ഒരു പേരിട്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ടി മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ പറയേണ്ട ഗതികേട് തനിക്ക് വന്നിട്ടില്ല എന്നും ശാന്തിവിള ദിനേശ് ജീവിക്കുന്നത് അങ്ങനെയാണെന്നും ധർമ്മജൻ ബോൾഗാട്ടി വിമർശിച്ചു.

English Summary

Actor Dharmajan Bolgatty fiercely criticized Shanthivila Dinesh for spreading false rumors about his behavior at an inauguration, slamming Dinesh for making a living by exploiting others’ private lives.

Loading...
Unable to load recommendations.
Follow Us
Related Stories
“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്
Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്
Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ
Actress Urvashi: പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി
PICNIC Movie: നസ്ലിൻ ഇല്ല, സന്ദീപാണ് നായകൻ; പുതിയ കോംബിനേഷനിൽ ഇത്തവണ 400 കോടി അ‌ടിക്കാൻ ഭാവന സ്റ്റുഡിയോസ്
Director Vysakh : ‘ഷാജി കൈലാസ് – ര‍ഞ്ജി പണിക്കർ’ ആവേശ കൊടുമുടിയായിരുന്നു ഇവർ, മാസ്സ് സിനിമ മാസ്റ്ററുകളെ കുറിച്ച് വൈശാഖ്
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട