AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വീണ്ടും ഹിറ്റ് കോംബോ, ‘മോഹൻലാൽ – സത്യൻ അന്തിക്കാട്’ പുതിയ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Mohanlal's New Movie With Santhyan Anthikad: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ഓരോ സിനിമകളും മലയാളിയുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നവയായിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നും എവർഗ്രീനായി ഈ കോംബോയുടെ സിനിമകൾ തുടരുകയാണ്. ഇപ്പോൾ ഇതാ ഇരുവരുടെയും പുതിയ സിനിമയെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തുവരികയാണ്.

വീണ്ടും ഹിറ്റ് കോംബോ, ‘മോഹൻലാൽ – സത്യൻ അന്തിക്കാട്’ പുതിയ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
Mohanlal Sathyan AnthikadImage Credit source: Facebook / Mohanlal Sathyan Anthikad
Amal KV
Amal KV | Published: 21 Jul 2026 | 08:37 PM

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ഓരോ സിനിമകളും മലയാളിയുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നവയായിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നും എവർഗ്രീനായി ഈ കോംബോയുടെ സിനിമകൾ തുടരുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും തമ്മിൽ ഒന്നിച്ച ചിത്രമായിരുന്നു ഹൃദയപൂർവ്വം. പതിവുപോലെ തന്നെ ഫീൽ ഗുഡ് ഗണത്തിൽ പെടുത്താവുന്ന സിനിമയായിരുന്നു ഇതും.

ഇപ്പോൾ ഇതാ ഇരുവരുടെയും പുതിയ സിനിമയെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്തുവരികയാണ്. കൗമുദിയാണ് പുതിയ സിനിമയെ സംബന്ധിച്ച് കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ പേര് പ്രതീക്ഷ എന്നാകും. പുതിയ ചിത്രത്തിൽ അധ്യാപകന്റെ വേഷത്തിൽ ആയിരിക്കും മോഹൻലാൽ എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുക. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കും. ഏകദേശം ഒരു മാസത്തിനു മുകളിലാണ് ചിത്രീകരണത്തിനായി ആവശ്യം വരിക. ഇത് സംബന്ധിച്ച് അണിയറ ഒരുക്കങ്ങൾ നടന്നു വരികയാണ്.

Also Read: നിവിൻ പോളി, പൃഥ്വിരാജ്, ദുൽഖർ… ഒപ്പം മോഹൻലാലും മകളും! ഓണത്തിന് റിലീസ് പൂരം…

മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ പുതിയ ചിത്രം ദൃശ്യം 3 ആണ്. ദൃശ്യത്തിനുശേഷം മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ കിരീടം റീ റിലീസ് ചെയ്തിരുന്നു. 37 വർഷങ്ങൾക്ക് ശേഷം വീണ്ടും ബോക്സ് ഓഫീസിലേക്ക് എത്തിയ സിനിമയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോഹൻലാൽ വിദേശത്ത് തുടരുകയാണ്. യൂറോപ്പ്യൻ രാജ്യങ്ങളിലെ സ്റ്റേജ് ഷോക്ക് ശേഷം അമേരിക്കയിൽ എത്തിയ താരം ഫുട്ബോൾ ലോകകപ്പിന്റെ സെമി ഫൈനലും ഫൈനലും ഉൾപ്പെടെയുള്ള മത്സരങ്ങൾ നേരിട്ട് കണ്ടിരുന്നു.

ഫുട്ബോൾ മത്സര വേദിയിൽ നിന്ന് മോഹൻലാൽ പങ്കുവച്ച ഓരോ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. ഓഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങുന്ന ജൂഡ് ആന്തണി ജോസഫിന്റെ തുടക്കമെന്ന സിനിമയിൽ മകൾ വിസ്മയ്ക്ക് ഒപ്പം മോഹൻലാലും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിസ്മയയുടെ ആദ്യചിത്രം ആണ് തുടക്കം. സിനിമയുടെ വീഡിയോ സോങ് പുറത്തിറങ്ങിയപ്പോൾ വലിയ സ്വീകരണമാണ് വിസ്മയയുടെ പ്രകടനത്തിന് ലഭിച്ചത്. ഓഗസ്റ്റ് മാസത്തിൽ തന്നെ എത്തുന്ന പൃഥ്വിരാജ് നായകനാകുന്ന ഖലീഫ എന്ന സിനിമയിലും മോഹൻലാൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

English Summary

Sathyan Anthikad and Mohanlal form one of the greatest creative partnerships in Malayalam cinema. Every film directed by Sathyan Anthikad starring Mohanlal has deeply resonated with the Malayali audience. Even today, their films remain evergreen, continuing to evoke both laughter and reflection. Now, updates regarding a new film featuring the duo have emerged.

Follow Us