AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Drishyam-3 Poster: പുഴയോരം, കറുത്ത കാർ, സംഘർഷങ്ങൾ നിറഞ്ഞ മുഖഭാവം, ദൃശ്യം 3 പുതിയ പോസ്റ്ററെത്തി ഒപ്പം റിലീസ് തിയതിയും

Mohanlal’s Drishyam 3 Poster published: രണ്ടാം ഭാഗം അവസാനിച്ചിടത്തുനിന്ന് നാലര വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ദൃശ്യം 3 പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Drishyam-3 Poster: പുഴയോരം, കറുത്ത കാർ, സംഘർഷങ്ങൾ നിറഞ്ഞ മുഖഭാവം, ദൃശ്യം 3 പുതിയ പോസ്റ്ററെത്തി ഒപ്പം റിലീസ് തിയതിയും
Mohanlal’s Drishyam 3 Poster Image Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 23 Feb 2026 | 07:25 PM

കൊച്ചി: ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സസ്പെൻസ് ത്രില്ലറുകളിലൊന്നായ ദൃശ്യം അതിന്റെ മൂന്നാം ഭാഗത്തിലൂടെ ക്ലൈമാക്സിലേക്ക് കടക്കുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടു. 2026 ഏപ്രിൽ 2-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പുഴയോരത്ത് ഒരു കറുത്ത കാറിന് സമീപം നിൽക്കുന്ന ജോർജുകുട്ടിയുടെ തീക്ഷ്ണമായ മുഖഭാവമുള്ള പോസ്റ്ററാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. മുൻഭാഗങ്ങളിലേതുപോലെ തന്നെ എന്തോ വലിയ രഹസ്യം ഒളിപ്പിച്ചു വെച്ച ഭാവമാണ് ഇതിലുമുള്ളത്.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്നാണ് ആഗോള തലത്തിലുള്ള വിതരണാവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ വീണ്ടും ഒന്നിക്കുന്നു. കൂടാതെ സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും സുപ്രധാന വേഷങ്ങളിൽ തിരിച്ചെത്തും.

 

കഥാപരിസരം

 

രണ്ടാം ഭാഗം അവസാനിച്ചിടത്തുനിന്ന് നാലര വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ദൃശ്യം 3 പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജോർജുകുട്ടിയുടെ ആത്മസംഘർഷങ്ങളും താൻ പടുത്തുയർത്തിയ സുരക്ഷാ കോട്ടയിൽ വീഴുന്ന വിള്ളലുകളും ഇതിൽ പ്രമേയമാകും. ഇക്കുറി ഭീഷണി പുറത്തുനിന്നല്ല, മറിച്ച് തന്റെ തന്നെ മനസ്സാക്ഷിയിൽ നിന്നും കുടുംബത്തിൽ നിന്നുമാണെന്ന സൂചനകൾ ചിത്രം നൽകുന്നു.

ഡിസംബർ ആദ്യവാരത്തോടെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ദൃശ്യം 3 ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ സൂചിപ്പിച്ചിരുന്നു.

Follow Us