Mohanlal: ‘ആ മൂന്ന് ചിത്രം എനിക്ക് കാണേണ്ട, കിലുക്കം പോലുള്ള സിനിമകൾ ഇഷ്ടം’; മോഹൻലാലിന്റെ സിനിമയെ കുറിച്ച് ശാന്തകുമാരിയമ്മ പറഞ്ഞത്
Mother shanthakumari's About Mohanlal’s Film: കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ താൻ എഴുന്നേറ്റ് പോയെന്നും ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്ത കുമാരി പറഞ്ഞത്.
മലയാള സിനിമയുടെ സൂപ്പർതാരമായി മകൻ തിളങ്ങിയപ്പോഴും സിനിമലോകത്തിൽ നിന്ന് എപ്പോഴും അകലം പാലിച്ചു വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി. മകന്റെ അഭിനയം കാണാൻ അപൂർവമായി മാത്രമേ അവർ സെറ്റിൽ എത്താറുള്ളൂ. മാത്രമല്ല മകന്റെ എല്ലാ സിനിമയും കാണാൻ ശാന്തകുമാരി തയ്യാറായിട്ടില്ല. ഒരിക്കൽ ഇതിനെക്കുറിച്ച് ശാന്തകുമാരിയമ്മ തന്നെ തുറന്നപറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിലാണ് മകന്റെ മൂന്ന് സിനിമകൾ തനിക്ക് കാണണ്ടെന്ന് ശാന്തകുമാരിയമ്മ പറഞ്ഞത്. കിരീടം, ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങളായിരുന്നു അവ. കിരീടവും ചെങ്കോലും താൻ കാണില്ലെന്നും അത് ഭയങ്കര കഷ്ടമാണെന്നുമാണ് താരത്തിന്റെ അമ്മ പറഞ്ഞത്. അടിയൊക്കെയാണ്. തനിക്ക് കാണണ്ട. ചെങ്കോൽ താൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ തനിക്ക് കാണണ്ട. താളവട്ടവും കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ താൻ എഴുന്നേറ്റ് പോയെന്നും ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്ത കുമാരി പറഞ്ഞത്.
Also Read: ‘ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്’; അമ്മയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്
ഇന്ന് ഉച്ചയ്ക്കുശേഷമാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി വിട വാങ്ങിയത്. കൊച്ചിയിലെ എളമക്കരയിൽ വച്ചായിരുന്നു വിയോഗം. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.