AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rashmika Mandanna–Vijay Deverakonda : വിവാഹത്തിനൊരുങ്ങി രശ്മികയും വിജയും; തീയതിയും വിവാഹവേദിയും തീരുമാനിച്ചു

Rashmika Mandanna–Vijay Deverakonda Wedding: രശ്മികയുടെയും വിജയ്‌യുടേയും വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോർട്ടിൽ പറയുന്നു.

Rashmika Mandanna–Vijay Deverakonda : വിവാഹത്തിനൊരുങ്ങി രശ്മികയും വിജയും; തീയതിയും വിവാഹവേദിയും തീരുമാനിച്ചു
Vijay Devarakonda Rashmika Mandanna
Sarika KP
Sarika KP | Published: 30 Dec 2025 | 04:40 PM

തെലുങ്ക് സൂപ്പർ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഉടൻ വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹ തീയതിയും വിവാഹവേദിയും തീരുമാനിച്ചതായാണ് വിവരം. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഒക്ടോബറിൽ നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ഒരു ചിത്രങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇതിനിടെയിലാണ് ഇരുവരുടെയും വിവാഹതീയതി പുറത്തുവന്നിരിക്കുന്നത്. ഇരുവരുടേയും വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് വിജയ് ദേവരകൊണ്ടയുടെ വിവാഹ നിശ്ചയ സമയത്ത് തങ്ങളോട് പറഞ്ഞിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. രശ്മികയുടെയും വിജയ് യുടേയും വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നുംതാരങ്ങളുമായി ബന്ധപ്പെട്ട മറ്റൊരാൾ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

Also Read:‘ആ മൂന്ന് ചിത്രം എനിക്ക് കാണേണ്ട, കിലുക്കം പോലുള്ള സിനിമകൾ ഇഷ്ടം’; മോഹൻലാലിന്റെ സിനിമയെ കുറിച്ച് ശാന്തകുമാരിയമ്മ പറഞ്ഞത്

രശ്മികയുടെയും വിജയ്‌യുടേയും വിവാഹം ഫെബ്രുവരി 26 ന് നടക്കുമെന്നും ഉദയ്പുരിലെ ഒരു കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകളെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തെ പോലെ അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും മാത്രം ഉൾപെടുത്തിയുള്ള സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. വിവാഹ ശേഷം പാർട്ടി സംഘടിപ്പിക്കുമോ എന്ന് വ്യക്തമല്ല.

2025 ഒക്ടോബർ മൂന്നിനായിരുന്നു വിജയ്​യുടെയും രശ്മികയുടെയും വിവാഹ നിശ്ചയം. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഇതുവരെയും സ്ഥിരീകരണം നടത്തിയില്ലെങ്കിലും പിന്നീട് രശ്മികയുടെ കയ്യിലെ വിവാഹമോതിരം ഏറെ ചർച്ചയായിരുന്നു. രശ്മികയുടെ ‘ദി ഗേൾഫ്രണ്ട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ വിജയ് ദേവരകൊണ്ട പങ്കെടുത്തതും രശ്മികയുടെ കയ്യിൽ ചുംബിച്ചതും വാർത്തയായതോടെയാണ് വിവാഹ അഭ്യൂഹം ശക്തമായത്. പല പൊതുവേദികളിലും രശ്മിക വിജയ്​യോടുള്ള അടുപ്പം വ്യക്തമാക്കിയിരുന്നു.