Gireesh Puthenchery: വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു… ​ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി തുറന്നു പറഞ്ഞ് ഇഗ്നേഷ്യസ്

Gireesh Puthenchery’s Final Days and alcoholism: ഗിരീഷ് പുത്തഞ്ചേരിയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാൻ താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഇഗ്നേഷ്യസ് വെളിപ്പെടുത്തി. മദ്യപിച്ചു കഴിഞ്ഞാൽ ഗിരീഷ് മറ്റൊരു സ്വഭാവക്കാരനാണെന്നും അടുപ്പമുള്ളവരെന്നോ അല്ലാത്തവരെന്നോ നോക്കാതെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വഭാവം ഇഷ്ടപ്പെടാത്തതിനാൽ തങ്ങൾ തമ്മിൽ പലപ്പോഴും വഴക്കിട്ടിട്ടുണ്ട്. ഇത് കാരണം ഗിരീഷിനൊപ്പമുള്ള വർക്കുകൾ പോലും താൻ കുറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Gireesh Puthenchery: വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു... ​ഗിരീഷ് പുത്തഞ്ചേരിയെപ്പറ്റി  തുറന്നു പറഞ്ഞ് ഇഗ്നേഷ്യസ്

Gireesh Puthancheri

Updated On: 

25 Apr 2026 | 05:35 PM

മലയാള ചലച്ചിത്ര ഗാനശാഖയിൽ തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. വെറും 48-ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞത് മലയാള സിനിമയ്ക്കും സംഗീത ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. ഗിരീഷ് പുത്തഞ്ചേരി ലഹരിക്ക് അടിമപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇനിയും എത്രയോ മനോഹരമായ വരികൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നേനെ എന്ന് പറയുകയാണ് പ്രശസ്ത സംഗീത സംവിധായകൻ ഇഗ്നേഷ്യസ്. ജാങ്കോ സ്‌പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന പല മികച്ച കലാകാരന്മാരും ലഹരി ഉപയോഗം മൂലമാണ് മൺ മറഞ്ഞു പോയതെന്ന് ഇഗ്നേഷ്യസ് ഓർക്കുന്നു. അക്കാലത്ത് കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ വ്യാപകമായിരുന്നു. തന്റെ കൂടെയുള്ള പലരും ഇതിൽ പെട്ടുപോയപ്പോഴും, വീട്ടിൽ നിന്ന് ലഭിച്ച ശക്തമായ ഉപദേശങ്ങൾ തന്നെ ലഹരിയിൽ നിന്ന് അകറ്റി നിർത്തിയെന്ന് അദ്ദേഹം പറയുന്നു. സൂക്ഷിച്ചു ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ കലാരംഗത്തേക്ക് പോകേണ്ട എന്നായിരുന്നു വീട്ടുകാരുടെ കർശന നിർദ്ദേശം.

Also Read – മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ

ഗിരീഷുമായുള്ള പിണക്കവും ഉപദേശങ്ങളും

ഗിരീഷ് പുത്തഞ്ചേരിയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാൻ താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഇഗ്നേഷ്യസ് വെളിപ്പെടുത്തി. മദ്യപിച്ചു കഴിഞ്ഞാൽ ഗിരീഷ് മറ്റൊരു സ്വഭാവക്കാരനാണെന്നും അടുപ്പമുള്ളവരെന്നോ അല്ലാത്തവരെന്നോ നോക്കാതെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വഭാവം ഇഷ്ടപ്പെടാത്തതിനാൽ തങ്ങൾ തമ്മിൽ പലപ്പോഴും വഴക്കിട്ടിട്ടുണ്ട്. ഇത് കാരണം ഗിരീഷിനൊപ്പമുള്ള വർക്കുകൾ പോലും താൻ കുറച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവസാന നാളുകളിലെ ഓർമ്മ

നടൻ കൊച്ചിൻ ഹനീഫയുടെ മരണസമയത്ത് ഗിരീഷിനെ കണ്ട അനുഭവം ഇഗ്നേഷ്യസ് പങ്കുവെച്ചു. അന്നും ഗിരീഷ് മദ്യപിച്ചിരുന്നു. കൊച്ചിൻ ഹനീഫയുടെ ചടങ്ങ് കഴിഞ്ഞ് ഞാനാണ് ഗിരീഷിനെ നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടത്. എന്നാൽ വീട്ടിലെത്തിയോ എന്ന് അറിയാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. വഴിമധ്യേ ഷാപ്പിൽ കയറി ഫോൺ പണയം വെച്ച് മദ്യപിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ ഛർദ്ദിച്ച് അവശനായ ഗിരീഷിനെ വീട്ടുകാർ വന്നാണ് കൊണ്ടുപോയത്.

അമിതമായ മദ്യപാനം മൂലം അദ്ദേഹത്തിന്റെ കരളിന്റെ ആരോഗ്യം പൂർണ്ണമായും തകർന്നിരുന്നു. മദ്യപാനം നിർത്തിയാൽ പോലും അധികം ആയുസ്സില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇഗ്നേഷ്യസ് കൂട്ടിച്ചേർത്തു. ലഹരി ജീവിതത്തോട് തന്നെ ചെയ്യുന്ന തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ഇന്നത്തെ തലമുറ ഇത്തരം വിപത്തുകളിൽ നിന്ന് മാറിനിൽക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാക്കളിൽ ഒരാളായിരുന്നു ഗിരീഷ് പുത്തഞ്ചേരി. കഥാകാരൻ, തിരക്കഥാകൃത്ത്, ഗായകൻ എന്നീ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തി എന്ന റെക്കോർഡ് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ്. 7 തവണയാണ് അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കിയത്.

Follow Us
Related Stories
Balan Movie : രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
Kerala Budget 2026: എന്തിന്? പാവപ്പെട്ടവന് വീടുണ്ടാക്കാൻ 15 ലക്ഷം.. ഇതെന്ത് ന്യായം? സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിൽ വിമർശനം
Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ