AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gireesh Puthenchery: മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ

Girish Puthenchery Said No to AR Rahman: തന്റെ ആത്മാഭിമാനത്തിന് മുന്നിൽ എത്ര വലിയ പ്രതിഭയായാലും ഗിരീഷ് വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ദിൽസേ എന്ന ചിത്രത്തിന് പാട്ടെഴുതാൻ പോയപ്പോൾ എ. ആർ. റഹ്‌മാനെ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിൽ പ്രതിഷേധിച്ച് ഗിരീഷ് അവിടെ നിന്നും മടങ്ങിപ്പോന്നു. ഒടുവിൽ മണിരത്നവും പ്രിയദർശനും ഇടപെട്ടാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത് എന്നാണ് കഥ. റഹ്‌മാന്റെ സംഗീതത്തേക്കാൾ അദ്ദേഹത്തിന്റെ പിതാവ് ആർ. കെ. ശേഖറിന്റെ പാട്ടുകളാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഗിരീഷ് കാണിച്ചു.

Gireesh Puthenchery: മൂർധാവിൽ ഒരുനുള്ള് അഹങ്കാരം വച്ച കവി, എ ആർ റഹ്മാനുമായുള്ള ആത്മബന്ധത്തിൽ നിന്ന് പിറന്ന അപൂർവ്വ വരികൾ
Gireesh Puthancheri, Ar RahmanImage Credit source: facebook ( AR Rahman, Gireesh puthacheri official)
Aswathy Balachandran
Aswathy Balachandran | Updated On: 24 Apr 2026 | 08:23 PM

മലയാള ചലച്ചിത്ര സംഗീത ലോകത്ത് ഗിരീഷ് പുത്തഞ്ചേരി എന്ന പേര് ഒരു മുദ്രയായിരുന്നു. തന്റെ പ്രതിഭയിൽ അടിയുറച്ച വിശ്വാസവും ഒരിത്തിരി താൻപോരിമയും എന്നും കൂടെക്കൂട്ടിയ കലാകാരൻ ആയിരുന്നു അദ്ദേഹം. ഐസ്‌ക്രീമിന്റെ മുകളിൽ ഒരു ചെറിപ്പഴം വെച്ചപോലെ മൂർധാവിൽ ഒരുനുള്ള് അഹങ്കാരം കൊണ്ടുനടക്കുന്നവനാണ് ഞാൻ എന്ന് അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ആ അഹങ്കാരം വായനയിലൂടെയും സംഗീത പഠനത്തിലൂടെയും ആർജ്ജിച്ചെടുത്ത വിജ്ഞാനത്തിന്റെ കരുത്തായിരുന്നു എന്നതാണ് സത്യം.

എ.ആർ. റഹ്‌മാനോട് പരിഭവിച്ച ഗാനരചയിതാവ്

തന്റെ ആത്മാഭിമാനത്തിന് മുന്നിൽ എത്ര വലിയ പ്രതിഭയായാലും ഗിരീഷ് വിട്ടുവീഴ്ച ചെയ്തിരുന്നില്ല. ദിൽസേ എന്ന ചിത്രത്തിന് പാട്ടെഴുതാൻ പോയപ്പോൾ എ. ആർ. റഹ്‌മാനെ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിൽ പ്രതിഷേധിച്ച് ഗിരീഷ് അവിടെ നിന്നും മടങ്ങിപ്പോന്നു. ഒടുവിൽ മണിരത്നവും പ്രിയദർശനും ഇടപെട്ടാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചത് എന്നാണ് കഥ. റഹ്‌മാന്റെ സംഗീതത്തേക്കാൾ അദ്ദേഹത്തിന്റെ പിതാവ് ആർ. കെ. ശേഖറിന്റെ പാട്ടുകളാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നു പറയാനുള്ള ആർജ്ജവം ഗിരീഷ് കാണിച്ചു. ആ ആത്മബന്ധത്തിൽ നിന്നാണ് ജിയാ ജലേയിലെ പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ… എന്ന മലയാളം വരികൾ പിറന്നത്.

Also Read – മലബാറിലെ കല്യാണ ബിരിയാണി മുതൽ ബസ്സിലിരുന്നു കഴിച്ച പഫ്സ് വരെ, രുചിയോർമ്മകൾ പങ്കുവെച്ച് സിതാര

ഭക്തിയും നന്ദനത്തിലെ കൃഷ്ണനും

പുറമെ നിഷേധിയായി തോന്നാമെങ്കിലും ഗിരീഷ് പുത്തഞ്ചേരി അടിയുറച്ച ഒരു ഈശ്വര വിശ്വാസിയായിരുന്നു. പ്രതിസന്ധികളിൽ ഭഗവാനെ മുറുകെപ്പിടിച്ച് കരഞ്ഞു പ്രാർത്ഥിച്ച എത്രയോ നിമിഷങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. നന്ദനം സിനിമയിലെ കാർമുകിൽവർണന്റെ ചുണ്ടിൽ… എന്ന ഗാനത്തോട് അദ്ദേഹത്തിന് വൈകാരികമായ ഒരു ബന്ധമുണ്ടായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഗായിക കെ. എസ്. ചിത്രയ്ക്ക് ഒരു മകൾ പിറന്നത് ഗുരുവായൂരപ്പൻ നൽകിയ അനുഗ്രഹമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

അപൂർവ്വ ബഹുമതികൾ

മലയാളത്തിൽ നിന്ന് എ. ആർ. റഹ്‌മാൻ, ബപ്പി ലാഹിരി, ലക്ഷ്മി കാന്ത് പ്യാരേ ലാൽ തുടങ്ങിയ ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ഏക ഗാനരചയിതാവാണ് അദ്ദേഹം. ആധിയും വ്യാധിയും തീർക്കുവാൻ ഭഗവാനെൻ ആയുസ്സുകൊണ്ടു തുലാഭാരം എന്നെഴുതിയ ഗിരീഷ്, സ്വന്തം ആയുസ്സിനേക്കാൾ വിലയേറിയ മറ്റൊന്നും സമർപ്പിക്കാനില്ലെന്ന് വിശ്വസിച്ചിരുന്നു. വാക്കുകൾ കൊണ്ട് മാന്ത്രികത തീർത്ത ഗിരീഷ് പുത്തഞ്ചേരി, പാട്ടുകൾ ബാക്കിവെച്ച് മടങ്ങിയെങ്കിലും ഇന്നും ഓരോ മലയാളിയുടെയും ഹൃദയത്തിൽ ആ വരികൾ ഒളിമങ്ങാതെ നിൽക്കുന്നു.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ ഗാനരചയിതാക്കളിൽ ഒരാളും, ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ പ്രതിഭയുമാണ് ഗിരീഷ് പുത്തഞ്ചേരി. പാട്ടുകാരനായും, തിരക്കഥാകൃത്തായും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

പ്രശസ്തമായ ​ഗാനങ്ങൾ

  • കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ… (നന്ദനം)
  • പിന്നെയും പിന്നെയും ആരോ… (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)
  • ഹരിമുരളീരവം… (ആറാം തമ്പുരാൻ)
  • കൈതപ്പൂവിൻ കവിളിൽ… (കണ്ണെഴുതി പൊട്ടുംതൊട്ട്)

Follow Us