New OTT Releases: ഉർവ്വശിയുടെ മിസ്റ്ററി ത്രില്ലർ ഒടിടിയിലേക്ക്, തീയ്യതി പുറത്ത്
സീ ഫൈവ് തന്നെയാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവിതത്തിൽ ആശ എന്ന വിധവയായ അമ്മയായാണ് ചിത്രത്തിൽ ഉർവ്വശി എത്തുന്നത്. ഐശ്വര്യയുടെ മകളായി അനഖയും ചിത്രത്തിൽ എത്തുന്നുണ്ട്. ഒരു റോഡപകടവുമായി ബന്ധപ്പെട്ട് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നൊരു സംഭവത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

Aasha Movie Ott
ഉർവ്വശി, ജോജു ജോർജ്ജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മിസ്റ്ററി ത്രില്ലർ ആശയുടെ ഒടിടി തീയ്യതി അണിയറ പ്രവർത്തകർ പുറത്തു വിട്ടു. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം സീ ഫൈവിലാണ് സ്ട്രീം ചെയ്യുക. സഫർ സനൽ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജോജു ജോർജ്, സഫർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്നാണ്. ഉർവ്വശിക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. സെപ്റ്റംബർ 11-ന് റിലീസ് ചെയ്ത ചിത്രം തീയ്യേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വിനായക അജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എന്നാണ് ചിത്രം ഒടിടിയിൽ
നിലവിൽ ലഭിക്കുന്ന വിവരങ്ങളും, വിവിധ എൻ്റർടെയിൻമെൻ്റ് പ്ലാറ്റ്ഫോമുകളുടെ അപ്ഡേറ്റും പരിഗണിക്കുമ്പോൾ ചിത്രം ഒക്ടോബർ 16-നാണ് ഒടിടിയിൽ എത്തുന്നത്. സീ ഫൈവ് തന്നെയാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജീവിതത്തിൽ ആശ എന്ന വിധവയായ അമ്മയായാണ് ചിത്രത്തിൽ ഉർവ്വശി എത്തുന്നത്. ഐശ്വര്യയുടെ മകളായി അനഖയും ചിത്രത്തിൽ എത്തുന്നുണ്ട്. ഒരു റോഡപകടവുമായി ബന്ധപ്പെട്ട് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നൊരു സംഭവത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
Also Read: ബെത്ലഹേം കുടുംബ യൂണിറ്റ് വന്നു; ഒക്ടോബറിൽ ഒടിടിയിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ
അണിയറയിൽ
അജയൻ അദാത്, വിജയരാഘവൻ, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ, പ്രശാന്ത് മാധവൻ, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നിൽകിയിരിക്കുന്നത്. മിഥുൻ മുകുന്ദൻ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ്.
English Summary
Upcoming New OTT Releases in Malayalam. Urvashi Starrer Mystery thriller aasha will stream on zee5 at october 16. Says Various Reports and Updates