Nivin Pauly: ‘എനിക്ക് പ്രേതത്തെ പേടിയാണ്, കട്ടിലിൻ്റെ അടിയിലൊക്കെ നോക്കും’; ഹൊറർ സിനിമകൾ കാണാറില്ലെന്ന് നിവിൻ പോളി

Nivin Pauly About Horror Movies: തനിക്ക് പ്രേതത്തെ പേടിയാണെന്ന് നിവിൻ പോളിയുടെ വെളിപ്പെടുത്തൽ. താൻ ഹൊറർ സിനിമകൾ കാണാറില്ലെന്നും താരം പറഞ്ഞു.

Nivin Pauly: എനിക്ക് പ്രേതത്തെ പേടിയാണ്, കട്ടിലിൻ്റെ അടിയിലൊക്കെ നോക്കും; ഹൊറർ സിനിമകൾ കാണാറില്ലെന്ന് നിവിൻ പോളി

നിവിൻ പോളി

Published: 

26 Dec 2025 | 04:38 PM

തനിക്ക് പ്രേതത്തെ പേടിയാണെന്ന് നിവിൻ പോളി. ഹൊറർ സിനിമകൾ കാണാറില്ലെന്നും താരം പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ സിനിമയായ സർവം മായയുടെ പ്രമോഷൻ്റെ ഭാഗമായാണ് നിവിൻ പോളി ഇക്കാര്യം വെളിപ്പെടുത്തിയത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഹൊറർ തനിക്ക് ഭയങ്കര പേടിയുള്ള ഒരു ഏരിയയാണ് എന്ന് നിവിൻ പറഞ്ഞു. ഹൊറർ സിനിമകൾ താൻ കാണാറില്ല. യാത ചെയ്യുമ്പോഴും ഷൂട്ടിൻ്റെ സമയത്തുമൊക്കെ ഒറ്റയ്ക്ക് താമസിക്കുന്നതാണ് പ്രധാന പ്രശ്നം. ആ സമയത്ത് ഇതൊക്കെ തന്നെ വേട്ടയാടും. ഈ സിനിമയുടെ ടീസറിൽ കട്ടിലിൻ്റെ അടിയിലും ടോയ്‌ലറ്റിലുമൊക്കെ കയറി നോക്കുന്നത് കാണിക്കുന്നില്ലേ. അതൊക്കെ താൻ സ്ഥിരം ചെയ്യാറുണ്ട്. ഹൊറർ ഏരിയ തനിക്ക് വലിയ പേടിയാണ്. അഖിലിനും ഇതുപോലെ തന്നെയാണ്. അഖിലിന് വലിയ മുറി പറ്റില്ല. ചെറിയ മുറി വേണം. ഈ സിനിമയിൽ തനിക്ക് അഭിനയിക്കേണ്ടിവന്നിട്ടില്ല എന്നും നിവിൻ പോളി പറഞ്ഞു.

Also Read: Sarvam Maya Collection: ബോക്സ് ഓഫീസിൽ ‘സർവ്വം മായ’ക്ക് ഗംഭീര വരവേൽപ്പ്! ഓപ്പണിംഗിൽ നേടിയത് ഞെട്ടിക്കുന്ന തുക

ഇത്തരം സിനിമകൾ ചെയ്യുമ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ വരാനിടയുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സർവം മായയിലെപ്പോലെ അവസ്ഥ വന്നാലോ എന്നോർത്ത് ടെൻഷനുണ്ടായിരുന്നു. അതേപ്പറ്റി അഖിലിനോട് ചോദിച്ചിട്ടുണ്ട്. ഒരു പ്രേതം കൂടെ വന്നിരുന്നാൽ എന്ത് ചെയ്യുമെന്നൊക്കെ ചോദിച്ചിട്ടുണ്ട് അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല എന്നും താരം വ്യക്തമാക്കി.

അഖിൽ സത്യൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് സർവം മായ. അഖിൽ തന്നെ തിരക്കഥയൊരുക്കിയ സിനിമയിൽ നിവിൻ പോളിയ്ക്കൊപ്പം റിയ ഷിബു, അജു വർഗീസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഖിൽ തന്നെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന സിനിമയിൽ ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് എഡിറ്റ്.

 

Related Stories
Ithiri Neram OTT : ന്യൂ ഇയർ രാവിൽ ഒരു ഫാമിലി പടം കാണ്ടാലോ? ‘ഇത്തിരി നേരം’ എവിടെ, എപ്പോൾ കാണാം?
Year Ender 2025: 2025-ൽ ഹിറ്റ് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞുപോയ പടങ്ങളുമുണ്ട്; പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും..!
eko OTT : കുര്യാച്ചനെ തേടിയുള്ള യാത്ര ഇനി ഒടിടിയിലേക്ക്; എക്കോ എപ്പോൾ, എവിടെ കാണാം?
Aju Varghese: ‘അവനിൽ വളർന്ന് വരുന്ന ഒരു ധ്യാനിനെ കാണുന്നുണ്ട്, അവനോട് മാന്യമായി മാത്രമെ ഞാൻ ഇടപെടാറുള്ളു’; മക്കളെ കുറിച്ച് അജു വർ​ഗീസ്
Diya Krishna: ഒറ്റമുറിയിൽ തുടങ്ങിയ സംരംഭം; നാല് വർഷം കൊണ്ട് ലക്ഷപ്രഭു; ഓ ബൈ ഓസിയുടെ വളര്‍ച്ച പങ്കുവെച്ച് ദിയ കൃഷ്ണ
Padayatra song: പദയാത്രയ്ക്ക് പിന്നിൽ ഇങ്ങനെയൊരു കഥയുണ്ട്… സുഹൃത്തിന്റെ യാത്ര കാരണമുണ്ടായ പാട്ട് – ജോബ് കുര്യൻ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍