AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PK Sasi: വിമത കൺവെൻഷനിലെ വിമർശനം; പി കെ ശശി സിപിഎമ്മിൽ നിന്നും പുറത്തേക്ക്?

PK Sasi: വിമതരുടെ അല്ല വിപ്ലവകാരികളുടെ കൺവെൻഷൻ ആണ് ഇത്. ഏഴു ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ കൂട്ടായ്മയിൽ ചേരും. തിരുത്താൻ തയ്യാറാവുകയാണെങ്കിൽ നാളെ തങ്ങൾ ചെങ്കൊടി പിടിക്കും എന്ന് ശശി പ്രസംഗത്തിൽ പറഞ്ഞിരുന്നു...

PK Sasi: വിമത കൺവെൻഷനിലെ വിമർശനം; പി കെ ശശി സിപിഎമ്മിൽ നിന്നും പുറത്തേക്ക്?
Pk Sasi
Ashli C
Ashli C | Published: 05 Mar 2026 | 02:08 PM

പാലക്കാട്ട് സിപിഎം വിമതരുടെ കൺവെൻഷറിൽ പങ്കെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി കെ ശശി പാർട്ടിയിൽ നിന്ന് പുറത്തേക്ക് സൂചന. കൺവെൻഷനിൽ വച്ച് സിപിഎമ്മിനെതിരെയും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയും വലിയ തരത്തിലുള്ള ആരോപണങ്ങളാണ് പി കെ ശശി ഉന്നയിച്ചത്. സ്പിരിറ്റ് കച്ചവടക്കാരാണ് മഹാരഥന്മാർ ഇരിക്കുന്ന കസേരയിൽ ഇപ്പോൾ കയറിയിരിക്കുന്നത് എന്നും,

വിമതരുടെ അല്ല വിപ്ലവകാരികളുടെ കൺവെൻഷൻ ആണ് ഇത്. ഏഴു ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ കൂട്ടായ്മയിൽ ചേരും. തിരുത്താൻ തയ്യാറാവുകയാണെങ്കിൽ നാളെ തങ്ങൾ ചെങ്കൊടി പിടിക്കും എന്ന് ശശി പ്രസംഗത്തിൽ പറഞ്ഞിരുന്നു.അതേസമയം പാർട്ടി അംഗത്വത്തിൽ തുടരുന്നതിനിടയിൽ വിമത കൺവെൻഷനിൽ പങ്കെടുത്തതും അതിന്റെ ഉദ്ഘാടകനായി പി കെ ശശി എത്തിയതും കടുത്ത അച്ചടക്കലങ്കനമാണെന്നാണ് സിപിഎം നേതാക്കൾ വിലയിരുത്തുന്നത്.

കടുത്ത അച്ചടക്കലങ്കനമാണിത് എന്ന് സിപിഎം നേതാക്കൾ പറഞ്ഞു സംസ്ഥാന നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം അടുത്ത നടപടികളിലേക്ക് നീങ്ങും എന്നാണ് സൂചന.നിങ്ങൾക്ക് വാലാട്ടി നിൽക്കാൻ നായ്ക്കളെ കിട്ടും, ഉശിരുള്ള കമ്മ്യുണിസ്റ്റുകാരനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Us