Nivin Pauly: ഒരേസമയം ഒടിടിയിലും തീയറ്ററിലും നിറഞ്ഞുനിൽക്കാൻ പറ്റുമോ?; നിവിൻ പോളി തിരിച്ചുവരവ് മോൻ തന്നെ
Pharma And Sarvam Maya: ഫാർമയിലൂടെ ഒടിടിയിലും സർവം മായയിലൂടെ തീയറ്ററിലും നിറഞ്ഞ് നിവിൻ പോളി. ഇത് താരത്തിൻ്റെ തിരിച്ചുവരവാണെന്ന് ആരാധകർ പറയുന്നു.

നിവിൻ പോളി
ഒരേ സമയം ഒടിടിയിലും തീയറ്ററുകളിലും നിറഞ്ഞുനിൽക്കുകയാണ് നിവിൻ പോളി. ഒടിടിയിൽ ജിയോഹോട്ട്സ്റ്റാർ ഒറിജിനൽ സീരീസായ ഫാർമ മികച്ച പ്രതികരണങ്ങൾ നേടുമ്പോൾ തീയറ്ററുകളിൽ അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായ നിറഞ്ഞോടുകയാണ്. ഇത് ശരിക്കും നിവിൻ പോളിയുടെ തിരിച്ചുവരവാണെന്ന് ആരാധകർ പറയുന്നു.
ഫാർമ സീരീസിൽ വീണ നന്ദകുമാർ അവതരിപ്പിക്കുന്ന നന്ദ എന്ന കഥാപാത്രം നിവിൻ പോളിയുടെ വിനോദ് എന്ന കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘നീ ഒരു തിരിച്ചുവരവ് മോനാണ് മോനേ’ എന്നതാണ് ഈ ഡയലോഗ്. ഇത് വളരെ കൃത്യമാണെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നു. പിആർ അരുൺ സംവിധാനം ചെയ്ത ഫാർമ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ അറിയാക്കഥകൾ ചർച്ചചെയ്യുന്നു. തിരക്കഥ അത്ര പോരെന്ന അഭിപ്രായമുണ്ടെങ്കിലും സീരീസ് മോശമല്ലെന്നാണ് പൊതുവായ വിലയിരുത്തൽ. നിവിൻ പോളിയ്ക്കും വീണ നന്ദകുമാറിനുമൊപ്പം രജിത് കപൂർ, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു തുടങ്ങിയവരും സീരീസിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.\
Also Read: Ithiri Neram OTT : ന്യൂ ഇയർ രാവിൽ ഒരു ഫാമിലി പടം കാണ്ടാലോ? ‘ഇത്തിരി നേരം’ എവിടെ, എപ്പോൾ കാണാം?
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സർവം മായ. നിവിൻ പോളിക്കൊപ്പം അജു വർഗീസ് എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ഹൊറർ കോമഡി സിനിമയായി പുറത്തിറങ്ങിയ സർവം മായയിൽ റിയ ഷിബു, ജനാർദ്ധനൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അഖിൽ സത്യൻ തന്നെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന സിനിമയുടെ ക്യാമറ ശരൺ വേലായുധനും എഡിറ്റിംഗ് ജസ്റ്റിൻ പ്രഭാകരനും നിർവഹിച്ചിരിക്കുന്നു.
2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിക്ക് ബോക്സോഫീസിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഹിറ്റായെങ്കിലും അതിൽ താരം കാമിയോ റോളിലായിരുന്നു.