AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ithiri Neram OTT : ന്യൂ ഇയർ രാവിൽ ഒരു ഫാമിലി പടം കാണ്ടാലോ? ‘ഇത്തിരി നേരം’ എവിടെ, എപ്പോൾ കാണാം?

Ithiri Neram Movie OTT Release Date And Platform : നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ഇത്തിരി നേരം. റോഷൻ മാത്യുവും സെറിൻ ഷിഹാബുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Ithiri Neram OTT : ന്യൂ ഇയർ രാവിൽ ഒരു ഫാമിലി പടം കാണ്ടാലോ? ‘ഇത്തിരി നേരം’ എവിടെ, എപ്പോൾ കാണാം?
Ithiri Neram OttImage Credit source: Roshan Mathew Instagram
Jenish Thomas
Jenish Thomas | Published: 26 Dec 2025 | 07:37 PM

റോഷൻ മാത്യു, സറിൻ ഷിഹാബ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഇത്തിരി നേരം. നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാനായില്ല. ഇപ്പോഴിതാ ഫാമിലി ഡ്രാമ ചിത്രം ഒടിടിയിലേക്ക് വരാൻ പോകുകയാണ്. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിങ് വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഒടിടി പ്ലാറ്റ്ഫോം.

സൺ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സൺനെക്സ്ടാണ് ഇത്തിരി നേരം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 31 ന്യൂ ഇയർ രാവ് മുതൽ സംപ്രേഷണം ആരംഭിക്കുന്നതാണ്. നിരവധി പേരാണ് ചിത്രത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.

ALSO READ : eko OTT : കുര്യാച്ചനെ തേടിയുള്ള യാത്ര ഇനി ഒടിടിയിലേക്ക്; എക്കോ എപ്പോൾ, എവിടെ കാണാം?

മാൻകൈൻഡ്, ഐൻസ്റ്റീൻ മീഡിയ, സിമിട്രിക് സിനിമാസ് എന്നിവയുടെ ബാനറിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക് പോൾ, വിഷ്ണു രാജൻ,സിജിൻ എസ് രാജ് എന്നിവർ ചേർന്നാണ് ഇത്തിരി നേരം സിനിമ നിർമിച്ചിരിക്കുന്നത്. പ്രശാന്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിശാഖ് ശക്തിയാണ് രചയ്താവ്.

റോഷൻ മാത്യുവിനും സറിനും പുറമെ നന്ദനു, ആനന്ദ് മനമദൻ, ജിയോ ബേബി, അതുല്യ ശ്രീനി, കണ്ണൻ നായർ, സരിത നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അമൽ കൃഷ്ണൻ, ഷൈനു ആർ എസ്, ശ്രീനേഷ് പായി, ശ്രീകല സുരേഷ്, അഖിലേഷ് ജികെ, മനോഹരൻ, ഷെരീഫ് തമ്പാനൂർ, മൈത്രയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാകേഷ് ധരനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ഫ്രാൻസിസ് ലൂയിസാണ് എഡിറ്റർ. ബേസിൽ സിജെയാണ് സിനിമയ്ക്ക് സംഗീതം നൽകിയത്. ബേസിൽ തന്നെയാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കിയത്.