AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shylaja P Ambu: പറയാതെ തന്നെ നമ്മുടെ മനസ്സിൽ കയറി ഇരിക്കും; അനിൽ നെടുമങ്ങാടിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ശൈലജ പി.അംബു

Shylaja P Ambu:നിരന്തരമുള്ള കാഴ്ചകളോ ഫോൺവിളികളുടെ ഇല്ലെങ്കിലും വളരെ ഊഷ്മളമായ ഒരു ബന്ധം .കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ പറ്റുന്ന...

Shylaja P Ambu: പറയാതെ തന്നെ നമ്മുടെ മനസ്സിൽ കയറി ഇരിക്കും; അനിൽ നെടുമങ്ങാടിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ശൈലജ പി.അംബു
Shylaja P Ambu (1)Image Credit source: Facebook
Ashli C
Ashli C | Published: 27 Dec 2025 | 11:17 AM

നടൻ അനിൽ നെടുമങ്ങാടിനെ കുറിച്ച് വൈകാരിക കുറുപ്പും ആയി നടി ശൈലജ അമ്പു. നമ്മൾ പറയാതെ തന്നെ നമ്മുടെ മനസ്സിൽ കയറി ഇരിക്കുന്ന തരക്കാരനാണ് അനിൽ നെടുമങ്ങാട്. അനിലേട്ടൻ പോയിട്ട് ഇപ്പോൾ അഞ്ച് വർഷമായി. പലരും സോഷ്യൽ മീഡിയയിൽ ഓർമ്മപ്പെടുത്തി. താൻ മനപൂർവ്വം ഒന്നും എഴുതിയില്ല.വല്ലാതെ വിങ്ങുന്നുവെന്നും ഷൈലജ. ണത്തിനും പ്രശസ്തിക്കും മുകളിൽ അദ്ദേഹം സൗഹൃദങ്ങൾക്ക് , സ്നേഹത്തിന് വില നൽകിയിരുന്നതായി തോന്നിയിട്ടുണ്ട്.ഇത് തൻെറ മാത്രം അഭിപ്രായമല്ല .

ജുബിത്ത് നന്മ്രടത്ത് സംവിധാനം ചെയ്ത ആഭാസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഏകദേശം ഒന്നര മാസത്തോളം തങ്ങൾ എന്നും കണ്ടു കൊണ്ടിരുന്നത്. നിരന്തരമുള്ള കാഴ്ചകളോ ഫോൺവിളികളുടെ ഇല്ലെങ്കിലും വളരെ ഊഷ്മളമായ ഒരു ബന്ധം .കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ പറ്റുന്ന ഒരാൾ.മനുഷ്യർക്കിടയിൽ ,പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ സൗഹൃദങ്ങൾ ഉണ്ടാകുന്നത് ചെറിയ കാര്യമല്ല.

അങ്ങനെ ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എനിക്ക് കാന്തി എന്ന സിനിമയിലെ അഭിനയത്തിന് അമേരിക്കൻ ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ നിന്നും മികച്ച നടിക്കുള്ള അവാർഡ് കിട്ടിയപ്പോൾ ,വിളിച്ചു അഭിനന്ദിച്ചു. നീയും മുൻനിര നടിയാകുന്നു പിന്നെയുംട്രോളി .എന്നോട് പിണക്കം ഉള്ള ഞങ്ങളുടെ ഒരുസുഹൃത്ത് അഭിപ്രായ വ്യത്യാസത്തോടെ എനിക്ക് കിട്ടിയ അവാർഡിന് എഫ്ബിയിൽആശംസ പറഞ്ഞിരുന്നു.അനിലേട്ടൻ അതിനു താഴെ കമൻറ് ചെയ്തു. അഭിപ്രായ വ്യത്യാസം ഒക്കെ വേറെ .അവൾ നല്ല നടിയാണെങ്കിൽ നല്ലതാണെന്ന് പറയണം .

പിന്നെ മെസ്സഞ്ചറിൽ എനിക്കു വോയിസ് അയച്ചു .അഭിപ്രായ വ്യത്യാസം ഒന്നും ഇങ്ങനെയൊരു അവാർഡ് കിട്ടുമ്പോൾ പബ്ലിക് പ്ലാറ്റ് ഫോമിൽ പറയാൻ പാടില്ല ഷൈലു .ഞാൻ അവനും വോയിസ് അയച്ചിട്ടുണ്ട് .അവൻ ചെയ്തത് ശരിയായില്ല എന്ന് .രണ്ടുപേരുടെ പ്രശ്നങ്ങൾക്കിടയിൽ അങ്ങോട്ടുപോയി തലയിട്ട് നമ്മൾ ബുദ്ധിമുട്ടിലാവണ്ട എന്നാണ് പലരും കരുതുക .പക്ഷേ ചേട്ടൻ അങ്ങനെ ആയിരുന്നില്ല .സൗഹൃദങ്ങളിൽ അദ്ദേഹം അങ്ങേയറ്റം സത്യസന്ധത പുലർത്തിയെന്നും ഷൈലജ ഓർക്കുന്നു.