AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

‘പഴയ പയ്യനല്ല, കട്ടി മീശയും പൊലീസ് യൂണിഫോമും’; പുതിയ വേഷത്തെ കുറിച്ച് മാത്യു തോമസ്

From 'Kumbalangi Nights' to Khaki: Mathew Thomas Details His Preparation for New Film: “ചെറിയ പയ്യനല്ലെ, മാത്യുവിന് എങ്ങനെ പൊലീസ് വേഷം ചെയ്യാനാകും എന്നണ് ആദ്യം കേട്ടപ്പോൾ തോന്നിയത്. എന്നാൽ യൂണിഫോമിട്ട് കണ്ടപ്പോൾ ക്യാമ്പിൽ നിന്നും ഇറങ്ങിയ പിള്ളാരെ പോലെ തന്നെ തോന്നുന്നുണ്ട്” ഷൂട്ടിന് ഒപ്പമുണ്ടായിരുന്ന ഒരു യഥാർത്ഥ പൊലീസുകാരിയുടെ ഈ അഭിപ്രായം തനിക്ക് ഏറെ ആത്മവിശ്വാസം തന്നു എന്നും മാത്യു പറയുന്നു

‘പഴയ പയ്യനല്ല, കട്ടി മീശയും പൊലീസ് യൂണിഫോമും’; പുതിയ വേഷത്തെ കുറിച്ച് മാത്യു തോമസ്
മാത്യു തോമസ്Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 03 Sep 2026 | 01:29 PM

മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കുംബളങ്ങി നൈറ്റ്സിലൂടെ അരങ്ങേറ്റം കുറിച്ച അഭിനയതാവാണ് മാത്യു തോമസ്. പിന്നീട് ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മാത്യു മലയാളികൾക്ക് പ്രിയങ്കരനായി. നമ്മുടെ നാട്ടിലെ ഒരു പയ്യൻ എന്ന ഇമേജാണ് മിക്കപ്പോഴും മലയാളികൾ മാത്യുവിന് നൽകാറുള്ളത്. എന്നാൽ പയ്യൻ ഗെറ്റപ്പ് ഒന്ന് മാറ്റിപ്പിടിക്കുകയാണ് മാത്യു ഇപ്പോൾ. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യ കുറ്റക്കാർ എന്ന ചിത്രത്തിൽ ഒരു പൊലീസ് കഥാപാത്രമായാണ് മാത്യു എത്തുന്നത്. സിനിമയെ കുറിച്ചും പൊലീസ് വേഷം ഇട്ടപ്പോഴുള്ള അനുഭവത്തെ കുറുച്ചുമെല്ലാമുള്ള വിശേഷങ്ങൾ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ താരം വിവരിക്കുന്നുണ്ട്.

കഥാപാത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോൾ പൊലീസ് വേഷം ചെയ്യുന്നതിൽ ഭയവും ആശങ്കയും തോന്നിയെന്ന് മാത്യു പറയുന്നു. സംവിധായകൻ ഷഹദുമൊത്ത് ‘പ്രകാശം പരക്കട്ടെ’ എന്ന സിനിമ നേരത്തെ ചെയ്തിട്ടുണ്ട്. പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. പെട്ടന്ന് ഒരു ദിവസം വിളിച്ച് ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞു. കഥ കേട്ടപ്പോഴാണ് പൊലീസ് ക്യാരക്ടറാണ് എന്ന് അറിയുന്നത്. ഇത് എങ്ങനെ ചെയ്യും എന്ന ഭായമാണ് ആദ്യം തോന്നിയത് എന്ന് മാത്യു പറയുന്നു. എന്നാൽ തൻ്റെ പ്രായത്തിലുള്ള സി.പി.ഒമാർ സേനയിൽ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞപ്പോഴാണ് സിനിമ ചെയ്യുന്നതിൽ ഒരു ധാരണ വന്നത് എന്നും താരം പറയുന്നു.

Also Read: I AM Game Movie Review :ഐ ആം ​ഗെയിമിൽ ദുൽഖറിന്റെ ​ഗംഭീര തിരിച്ചുവരവോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

പൊലീസ് കഥാപാത്രം ചെയ്യുന്നതിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും മാത്യു വിവരിക്കുന്നുണ്ട്. കര്യങ്ങൾ മനസിലാക്കുന്നതിനായി പൊലീസ് ട്രെയിനിങ് ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും പോയിരുന്നുവെന്നും ഉദ്യോഗസ്ഥരുമായും കേഡറ്റുകളുമായും സംസാരിച്ചു എന്നും മാത്യു പറയുന്നു. അതിന് ശേഷം ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി. പിന്നീട് ആ ലുക്കിലേക്ക് എത്തിയപ്പോഴാണ് ആശങ്ക പതിയെ മാറി തുടങ്ങിയത് എന്നും മാത്യു പറയുന്നു.

ചിത്രീകരിക്കുന്ന സമയത്ത് എല്ലാരുടെ ഭാഗത്ത് നിന്നും വലിയ സഹായം ഉണ്ടായി. സംവിധായകൻ ഷഹദ് മികച്ച പിന്തുണ നൽകി, അതിനാൽ ചിത്രീകരണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കഥാപാത്രത്തിൻ്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചു. എന്നും മാത്യു പറയുന്നു.

“ചെറിയ പയ്യനല്ലെ, മാത്യുവിന് എങ്ങനെ പൊലീസ് വേഷം ചെയ്യാനാകും എന്നണ് ആദ്യം കേട്ടപ്പോൾ തോന്നിയത്. എന്നാൽ യൂണിഫോമിട്ട് കണ്ടപ്പോൾ ക്യാമ്പിൽ നിന്നും ഇറങ്ങിയ പിള്ളാരെ പോലെ തന്നെ തോന്നുന്നുണ്ട്” ഷൂട്ടിന് ഒപ്പമുണ്ടായിരുന്ന ഒരു യഥാർത്ഥ പൊലീസുകാരിയുടെ ഈ അഭിപ്രായം തനിക്ക് ഏറെ ആത്മവിശ്വാസം തന്നു എന്നും മാത്യു പറയുന്നു.

English Summary

Shedding his boy-next-door image, actor Mathew Thomas is set to play a police officer in Shahad Nilambur’s ‘Prathama Drishtya Kuttukkar’. Initially apprehensive, Mathew prepared by visiting police camps and interacting with officers, eventually gaining confidence after receiving appreciation for his uniform look from real-life cops on the set.

Follow Us