AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Yogi Babu-Aju Varghees: യോ​ഗി ബാബുവും അജു വർ​ഗീസും ഒന്നിക്കുന്നു, വരുന്നത് ചിരിപ്പടക്കമോ?

യോഗി ബാബുവിനെ പോലെ തന്നെ ഏറെ വ്യത്യസ്തമായ രീതിയിൽ തമാശ വേഷങ്ങൾ ചെയ്തു മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അജു വർഗീസ്. ഇവർ രണ്ടുപേരും ഒന്നിച്ചാൽ എന്തായിരിക്കും സംഭവിക്കുക! കേൾക്കുമ്പോൾ അതിശയോക്തി എന്ന് തോന്നാമെങ്കിലും അത് സംഭവിക്കുകയാണ്. അജു വർഗീസും യോഗി ബാബുവും ഒരുമിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. തമിഴ് സിനിമയാണ് വരുന്നത്.

Yogi Babu-Aju Varghees: യോ​ഗി ബാബുവും അജു വർ​ഗീസും ഒന്നിക്കുന്നു, വരുന്നത് ചിരിപ്പടക്കമോ?
Yogi Babu, Aju Varghese Image Credit source: Social Media
Amal KV
Amal KV | Published: 09 Nov 2026 | 11:06 PM

തമിഴ് നടൻ ആണെങ്കിലും യോഗി ബാബുവിനെ പ്രത്യേകിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തമായ രീതിയിൽ തമാശ റോളുകൾ ചെയ്തു പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് യോഗി ബാബു. ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയിൽ അതിഥി വേഷത്തിലും യോഗി ബാബു എത്തിയിരുന്നു. യോഗി ബാബുവിനെ പോലെ തന്നെ ഏറെ വ്യത്യസ്തമായ രീതിയിൽ തമാശ വേഷങ്ങൾ ചെയ്തു മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അജു വർഗീസ്.

ഇവർ രണ്ടുപേരും ഒന്നിച്ചാൽ എന്തായിരിക്കും സംഭവിക്കുക! കേൾക്കുമ്പോൾ അതിശയോക്തി എന്ന് തോന്നാമെങ്കിലും അത് സംഭവിക്കുകയാണ്. അജു വർഗീസും യോഗി ബാബുവും ഒരുമിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. തമിഴ് സിനിമയാണ് വരുന്നത്. കഴിഞ്ഞദിവസം അജു വർഗീസ് യോഗി ബാബുവും ഒത്തുള്ള ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. യോഗി ബാബുവിനോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് അജു വർഗീസ് പങ്കുവെച്ചത്. യോഗി ബാബുവിന്റെ എളിമയെയും ആതിഥ്യ മര്യാദയെയും പ്രശംസിക്കുന്ന അടിക്കുറിപ്പോടെയാണ് അജു വർഗീസ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.

Also Read: സൂര്യയുമൊത്ത് ഇതിന് മുമ്പും അവസരങ്ങൾ വന്നിരുന്നു, മിസ്സാക്കി; ഇപ്പോഴിത് സ്വപ്നം യാഥാർത്ഥ്യമായത് പോലെയെന്ന് നസ്രിയ

അതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ച് പുതിയ സിനിമ ചെയ്യുന്നു എന്നുള്ള വാർത്തയും പുറത്തുവരുന്നത്. പർണ്ണവി പിച്ചേഴ്സിന്റെ ബാനറിൽ ആണ് പുതിയ സിനിമ ഒരുങ്ങുന്നത്. 2019ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ സംവിധായകരിൽ ഒരാളായ ജോജു ആലുക്ക ആണ് ഈ പുതിയ സിനിമയുടെ സംവിധാനവും നിർവഹിക്കുന്നത്. സിനിമയുടെ കഥയും ജോജു ആലുക്കയുടേതാണ്. ജോജു ആദ്യമായാണ് ഒരു തമിഴ് സിനിമ ചെയ്യുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2027 ജനുവരിയിൽ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്ന വിവരം. കഞ്ചിക്കോട് പൊള്ളാച്ചി ചെന്നൈ മലേഷ്യ എന്നിവിടങ്ങളിലാണ് പ്രധാനമായും ഷൂട്ടിംഗ് നടക്കുക.

രണ്ട് മികച്ച കോമഡി താരങ്ങൾ ഒന്നിക്കുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർ ഒരു തമാശ സിനിമയാണ് പ്രതീക്ഷിക്കുക. എന്നാൽ ഇവർ രണ്ടുപേരും സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ഈ പുതിയ ചിത്രം ഏത് വിഭാഗത്തിൽ വരും എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. വരും ദിവസങ്ങളിൽ സിനിമയുടെ കഥയെ കുറിച്ചും മറ്റ് താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ അറിയിക്കുമെന്നാണ് പ്രതീക്ഷ.

English Summary

Although he is a Tamil actor, there is no need to introduce Yogi Babu, especially to Malayali audiences. He has carved a niche for himself in the hearts of viewers through his unique style of performing comedic roles. Yogi Babu also made a guest appearance in the film Guruvayoor Ambalanadayil, which featured Prithviraj and Basil Joseph in the lead roles.

Follow Us