AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘മാളികപ്പുറം നിർമ്മിക്കേണ്ടിയിരുന്നത് ഞാൻ, സൈജു കുറുപ്പിൻ്റെ വേഷവും എനിക്ക് ലഭിച്ചതാണ്’: വെളിപ്പെടുത്തലുമായി സംവിധായകൻ അരുൺ ഗോപി

Why Arun Gopy Backed Out of Producing Malikappuram? Director Explains: മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് ഒരിക്കാൽ തന്നെ കാണാനായി വീട്ടിൽ വന്നിരുന്നു. അന്നാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. കഥ കൊള്ളാമെന്ന് തോന്നി. അങ്ങനെ സിനിമ നിർമ്മിക്കാം എന്ന തീരുമാനത്തിൽ എത്തിയിരുന്നു. അന്ന് മറ്റൊരാളായിരുന്നു സിനിമയുടെ സംവിധായകൻ. എന്നാൽ പുതിയൊരാളെ വച്ച് ചെയ്യാം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തുകയായിരുന്നു

‘മാളികപ്പുറം നിർമ്മിക്കേണ്ടിയിരുന്നത് ഞാൻ, സൈജു കുറുപ്പിൻ്റെ വേഷവും എനിക്ക് ലഭിച്ചതാണ്’: വെളിപ്പെടുത്തലുമായി സംവിധായകൻ അരുൺ ഗോപി
സംവിധായകൻ അരുൺ ഗോപി, ദേവനന്ദ, ഉണ്ണി മുകുന്ദൻ, പീയുഷ് ഉണ്ണി (മാളികപ്പുറം)Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 09 Nov 2026 | 06:37 PM

2017-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ രാമലീലയിലൂടെയാണ് അരുൺ ഗോപി എന്ന സംവിധായകൻ്റെ ഉദയം. പിന്നീട് 2019-ൽ ഇരുപത്തിയൊന്നം നൂറ്റാണ്, 2023-ൽ ബാന്ദ്ര എന്നീ സിനിമകൾ അരുൺ ഗോപിയുടെ സംവിധാനത്തിൽ തീയറ്ററുകളിൽ എത്തി. ഇപ്പോഴിതാ ‘മെൽകൗ പോണ്ടിച്ചേരി’ എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്കുകൂടി കടക്കുകയാണ് സംവിധായകൻ. എന്നാൽ നിർമ്മാണ രംഗത്തേക്ക് കടക്കാൻ നേരത്തെ തന്നെ ആലോചിച്ചിരുന്നു എന്നും താൻ ആദ്യം നിർമ്മിക്കേണ്ടിയിരുന്ന ചിത്രം ‘മാളികപ്പുറം’ ആയിരുന്നു എന്നും വെളിപ്പെത്തിയിരിക്കുകയാണ് ഇപ്പോൾ അരുൺ ഗോപി.

മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് ഒരിക്കാൽ തന്നെ കാണാനായി വീട്ടിൽ വന്നിരുന്നു. അന്നാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. കഥ കൊള്ളാമെന്ന് തോന്നി. അങ്ങനെ സിനിമ നിർമ്മിക്കാം എന്ന തീരുമാനത്തിൽ എത്തിയിരുന്നു. അന്ന് മറ്റൊരാളായിരുന്നു സിനിമയുടെ സംവിധായകൻ. എന്നാൽ പുതിയൊരാളെ വച്ച് ചെയ്യാം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തുകയായിരുന്നു എന്ന് അരുൺ ഗോപി വെളിപ്പെടുത്തി. സിനിമ നിർമ്മിക്കുന്നതിനപ്പുറം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യേണ്ടിയിരുന്നതും താനാണെന്നും ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അരുൺ ഗോപി തുറന്നു പറഞ്ഞു.

Also Read: Actress Anusree: ആ ഭയം ഇപ്പോൾ ഇല്ല! കുറ്റകൃത്യങ്ങളിൽ പ്രായം നോക്കാതെ നടപടിയെടുക്കണമെന്ന് അനുശ്രീ

“സിനിമയിൾ സൈജു കുറുപ്പ് ചെയ്ത അജയൻ എന്ന കഥാപാത്രത്തെ എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ സംവിധായകൻ തീരുമാനിച്ചിരുന്നു. ഞാൻ ഇടക്ക് തടി കൂടിയ സമയത്ത് ‘എൻ്റെ അജയന് ഇത്ര തടി ആവശ്യമില്ല’ എന്ന് സംവിധായകൻ വിഷ്ണു തമാശയായി പറയുമായിരുന്നു.” അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് തനിക്ക് ആ പ്രൊജക്ടുമയി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല എന്ന് അരുൺ ഗോപി വ്യക്തമാക്കി. ആ സമയത്ത് ബാന്ദ്രയുടെ തിരക്കുകളിലേക്ക് കടന്നതിനാലാണ് മാളികപ്പുറത്തിൻ്റെ ഭാഗമാകാൻ കഴിയാതെ പോയത് എന്ന് അരുൺ ഗോപി പറഞ്ഞു

ബോക്സ് ഓഫീസിൽ ബാന്ദ്രയ്ക്കുണ്ടായ വലിയ പരാജയത്തിൻ്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്നും അഭിമുഖത്തിൽ അരുൺ ഗോപി പറയുന്നുണ്ട്. ചിത്രത്തിൻ്റെ ഒ.ടി.ടി റിലീസിനോട് പ്രതികരിക്കയായിരുന്നു സംവിധായകൻ. ബാന്ദ്ര ഒരു മോശം സിനിമയാണെന്ന് തതാൻ വിശ്വസിക്കുന്നില്ല എന്നും തീയറ്ററിൽ കാണാത്തവർ ഒ.ടി.ടിയിൽ ചിത്രം കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരു കൂട്ടത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ എപ്പോഴും അഭിപ്രായം പറയുന്നത്. ഇനി സിനിമ കണ്ട ശേഷവും മോശം ചിത്രമാണ് എന്ന് പ്രേക്ഷകർ പറഞ്ഞാൽ അതിനെ അംഗീകരിക്കും എന്നും സംവിധായകൻ വ്യക്തമാക്കി.

English Summary

Director Arun Gopy revealed he was initially set to produce Malikappuram and play Saiju Kurup’s character. He had to back out due to his commitments to the movie Bandra.

Follow Us