Pearle Maaney : ചെയ്തത് തെറ്റായിപ്പോയി… മാപ്പ്… ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി

Pearle Maaney reaction on controversy : ഒടുവിൽ വിവാദങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താൻ ഇട്ട പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകവെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഫെയിൽ‍ഡ് ഫിലീം മേക്കർ എന്ന തന്റെ പരാമർശം വളരെ തെറ്റായി പോയി എന്നും ഒരിക്കലും തന്റെ ഭാ​ഗത്ത് നിന്ന് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും പേളി പറയുന്നു.

Pearle Maaney : ചെയ്തത് തെറ്റായിപ്പോയി... മാപ്പ്... ഒടുവിൽ പ്രതികരണം, സിബി മലയിൽ വിവാദത്തിൽ പേളി മാണി

Pearle Maaney

Updated On: 

28 Jul 2026 | 01:37 PM

ഒടുവിൽ വിവാദങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് പേളി മാണി. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താൻ ഇട്ട പോസ്റ്റിന് വന്ന കമന്റിന് മറുപടി നൽകവെ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഫെയിൽ‍ഡ് ഫിലീം മേക്കർ എന്ന തന്റെ പരാമർശം വളരെ തെറ്റായി പോയി എന്നും ഒരിക്കലും തന്റെ ഭാ​ഗത്ത് നിന്ന് അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും പേളി പറയുന്നു. തന്റെ യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വിവാദങ്ങൾക്ക് പേളി മറുപടി നൽകിയിരിക്കുന്നത്.

ഫെയിൽഡ് ഫിലിം മേക്കർ

തന്റെ പോസ്റ്റിനെ വിമർശിച്ച വ്യക്തിയെ ‘ഫെയിൽഡ് ഫിലിം മേക്കർ’ എന്ന് വിളിച്ചത് വലിയ തെറ്റായിരുന്നുവെന്നും ആ വ്യക്തിയോട് മാപ്പ് ചോദിക്കുന്നു എന്ന് വീഡിയോയിൽ പറഞ്ഞ പേളി വിഷയത്തിൽ തന്റെ ഭാ​ഗം വിശദീകരിക്കുകയും ചെയ്തു. തനിക്കെതിരെ പത്ത് പേജ് പോസ്റ്റ് എഴുതിയ ആളെയാണ് താൻ മറുപടിയിൽ ഉദ്ദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അച്ഛനായ സംവിധായകൻ സിബി മലയിൽ സാറിനെയാണ് താൻ ഉദ്ദേശിച്ചതെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഇത്തരത്തിലേക്ക് കാര്യങ്ങൾ പോയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. താൻ സിബി മലയിൽ സാറിന്റെ വലിയൊരു ആരാധികയാണെന്നും, അദ്ദേഹത്തെക്കുറിച്ച് സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു കാര്യം ചിന്തിക്കില്ലെന്നും പേളി തന്റെ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

Also Read: കൈയ്യിലിരുപ്പ് കൊണ്ട് ചീത്തകേട്ടതിന് നമ്മൾ എന്ത് ചെയ്യാനാ, ധ്യാന്റെ ഒറ്റ ഡയലോ​ഗിൽ മസ്താനി കരഞ്ഞു പോയി

അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആ പോസ്റ്റിട്ട വ്യക്തിയെ പരാജയപ്പെട്ട ചലച്ചിത്രകാരൻ എന്ന് വിളിച്ചത്. അത് വളരെ വലിയൊരു തെറ്റാണ് നമ്മളാരും അങ്ങനെ വിളിക്കാൻ പാടില്ല. ഒരാളെ പരാജയപ്പെട്ടവൻ എന്ന് വിളിക്കാൻ നമ്മൾ ആരുമല്ല. തന്റെ മാതാപിതാക്കൾ അങ്ങനെയല്ല തന്നെ വളർത്തിയത്. എന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയൊരു പിഴവാണത്. അങ്ങനെ വിളിച്ചതിൽ അദ്ദേഹത്തോട് ഈ അവസരത്തിൽ ഹൃദയം തുറന്ന് മാപ്പ് ചോദിക്കുന്നു. ഇങ്ങനെയായിരുന്നു പേളിയുടെ വാക്കുകൾ.

ഉദ്ദേശിച്ചത് സിബി മലയിലിനെ അല്ല

അദ്ദേഹത്തിന്റെ അച്ഛൻ നമ്മളെല്ലാവരും ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ സിബി മലയിൽ സാറാണ്. ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഈ ഒരു കാര്യമാണ്. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലാണ് കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടത്. അദ്ദേഹത്തെ അല്ല താൻ വിമർശിച്ചത്. വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അക്കാര്യം എനിക്ക് വ്യക്തമാക്കിയേ പറ്റൂ. എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ എഴുതിയ ആ വ്യക്തിക്ക് മറുപടിയായാണ് ഞാൻ സ്റ്റോറി ഇട്ടത്. പക്ഷേ അതിലേക്ക് സിബി മലയിൽ സാറിന്റെ പേര് എങ്ങനെ വന്നു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇതെങ്ങനെ വിശദീകരിക്കും എന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നു. വീണ്ടുമൊരു പോസ്റ്റിട്ടാൽ വിവാദം കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുമോ എന്ന് കരുതിയാണ് കുറച്ചു ദിവസം പ്രതികരിക്കാതിരുന്നത് എന്നും പേളി വീഡിയോയിൽ പറയുന്നു.

English Summary

Pearle Maaney has finally come forward to address the controversies. A remark she made while replying to a comment on a post regarding the student protests in Delhi had sparked significant controversy. Pearle admits that her comment referring to someone as a “failed filmmaker” was completely wrong and acknowledges that such a remark should never have come from her.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ