5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Edavela babu and Sudheesh: ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസ്

364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും.

Edavela babu and Sudheesh: ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസ്
ഇടവേള ബാബു, സുധീഷ്
Follow Us
sarika-kp
Sarika KP | Updated On: 31 Aug 2024 12:29 PM

കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പോലീസ് കേസ്. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മ സംഘടനയിൽ അം​ഗത്വം നൽകണമെങ്കിൽ അഡ്ജസ്റ്റിനു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇടവേള ബാബുവിനെതിരെ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും.

‘അമ്മ’യിൽ അം​ഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. ‘അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചതായും ഇടവേള ബാബു പറഞ്ഞതായി യുവതി പറയുന്നു.

Also read-Hema Committee Report: യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

അതിനിടെ, മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. സംവിധായകൻ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു. അതേസമയം സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പ്രകൃതി വിരുദ്ധ പീഡന കുറ്റവും ഐടി ആക്ടും ചുമത്തിയാണ് രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. നേരത്തെ ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് രഞ്ജിത്തിനെതിരെ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

Latest News