Prakash Raj: മോദിക്ക് വേണ്ടി പൗരന്മാരോട് കള്ളം പറയരുത്; പവൻ കല്യാണിനെ രൂക്ഷമായി വിമർശിച്ച് പ്രകാശ് രാജ്
Prakash Raj against Pawan Kalyan:ഇന്ത്യയിലെ നിയമസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത് എന്നാണ് പവൻ കല്യാൺ തന്റെ എക്സ്പോസ്റ്റിൽ കുറിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദേശീയ പുരോഗതിയെ പ്രതിപക്ഷം ബലി കഴിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെ താൻ........
ലോക്സഭയിലെ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളുമായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും നടൻ പ്രകാശ് രാജും. വനിതാ സംവരണം ബിൽ തടഞ്ഞതിലൂടെ പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചു എന്നാണ് പവൻ കല്യാണിന്റെ ആരോപണം. ഇതിനെതിരെ മോദിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പൗരന്മാരോട് കള്ളം പറയുന്നത് നിർത്തണമെന്നാണ് പ്രകാശ് രാജ് പവൻ കല്യാണിനോട് പറയുന്നത്.
ഇന്ത്യയിലെ നിയമസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത് എന്നാണ് പവൻ കല്യാൺ തന്റെ എക്സ്പോസ്റ്റിൽ കുറിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദേശീയ പുരോഗതിയെ പ്രതിപക്ഷം ബലി കഴിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെ താൻ പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിങ്ങനെ
ഭാരതത്തിൻ്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സ്ത്രീകളെ ശാക്തീകരിക്കുകയും ചെയ്യുന്ന പരിവർത്തനാത്മക പരിഷ്കാരങ്ങളെ പിന്തുണയ്ക്കാനുള്ള ഉദ്ദേശ്യം പ്രതിപക്ഷത്തിന് ഇല്ലെന്ന് അവരുടെ നിലപാട് വ്യക്തമാക്കുന്നു. വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാൻ വിസമ്മതിക്കുന്നതിലൂടെ, അവർ വീണ്ടും ദേശീയ പുരോഗതിക്ക് തടസ്സമാവുകയാണ്, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള ദീർഘകാലമായുള്ള ഒരു ചുവടുവയ്പ്പാണ് പ്രതിപക്ഷം വൈകിപ്പിച്ചത്.
ALSO READ: മണ്ഡല പുനര്‍നിര്‍ണ്ണയം; സീറ്റുകളുടെ എണ്ണം എങ്ങനെ വര്‍ധിക്കും? കേരളത്തിന് കിട്ടുന്നത് എത്ര?
ട്വീറ്റിങ്ങനെ
A historic opportunity to strengthen women’s representation in India’s legislatures has been deliberately blocked by the opposition.
The opposition’s stance makes it clear that they lack the intent to support transformative reforms that strengthen Bharat’s democracy and empower…
— Pawan Kalyan (@PawanKalyan) April 18, 2026
പവൻ കല്യാണിനെ വിമർശിച്ച് പ്രകാശ് രാജ്
ഇതിന് പിന്നാലെയാണ് പവൻ കല്യാണിനെ വിമർശിച്ചുകൊണ്ട് നടൻ പ്രകാശ് രാജ് എത്തിയത്. മോദിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടി പൗരന്മാരോട് കള്ളം പറയുന്നതെന്നാണ് അദ്ദേഹം എക്സ്പോസ്റ്റിലൂടെ മറുപടി നൽകിയത്. വനിതാ സമ്മേളനത്തിൽ 2023 ൽ തന്നെ അംഗീകരിക്കപ്പെട്ടതാണ് അത് ഇപ്പോഴും പാസാക്കാം എന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. എന്നാൽ ആന്ധ്രപ്രദേശ് വിടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന ഡിലിമിറ്റേഷൻ ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു