AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Deepa Nair- Aju Varghese: ‘അന്ന് എന്റെ ആരാധകൻ, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആരാധിക’; അജു വർഗീസിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ‘പ്രിയം’ നായിക

Priyam’ Actress Deepa Nair: തന്റെ ചിത്രമായി 'പ്രിയം' റിലീസ് ചെയ്ത സമയത്ത് ഈ ആരാധകൻ സ്കൂൾ വിദ്യർത്ഥിയാണെന്നും എന്നാൽ ഇന്ന് താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നാണ് ദീപ പറയുന്നത്. ഒടുവിൽ പ്രിയപ്പെട്ട ആരാധകനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

Deepa Nair- Aju Varghese: ‘അന്ന് എന്റെ ആരാധകൻ, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ആരാധിക’; അജു വർഗീസിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ‘പ്രിയം’ നായിക
Deepa Nair Aju VargheseImage Credit source: instagram
Sarika KP
Sarika KP | Published: 27 Sep 2025 | 02:53 PM

മുംബൈയിൽ വച്ച് യാദൃച്ഛികമായി പഴയൊരു ആരാധകനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ‘പ്രിയം’ സിനിമയിലെ നായിക ദീപ നായർ. ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിൽ അല്പം സർപ്രൈസ് നിലനിർത്തി കൊണ്ടാണ് ദീപ തന്റെ ആരാധകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. തന്റെ ചിത്രമായി ‘പ്രിയം’ റിലീസ് ചെയ്ത സമയത്ത് ഈ ആരാധകൻ സ്കൂൾ വിദ്യർത്ഥിയാണെന്നും എന്നാൽ ഇന്ന് താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നാണ് ദീപ പറയുന്നത്. ഒടുവിൽ പ്രിയപ്പെട്ട ആരാധകനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.

2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അജു വർഗീസായിരുന്നു ദീപയുടെ പ്രിയപ്പെട്ട ആരാധകൻ. മുംബൈയിലെ ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ അജു വർഗീസാണ് തന്നെ തിരിച്ചറിഞ്ഞതെന്നും ദീപ നായർ പറഞ്ഞു. ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചായിരുന്നു ആകസ്മികമായ ആ കണ്ടുമുട്ടലെന്നും തനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹമെന്നും പറഞ്ഞാണ് ദീപ വീഡിയോ പങ്കുവച്ചത്.പല തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ലെന്നും നടി പറയുന്നു. തുടക്കത്തിൽ അജുവിന്റെ മുഖം ബ്ലർ ചെയ്താണ് നൽകിയത്.

Also Read:‘ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ; നിങ്ങളുടെ കാലിലെ ചെരുപ്പാവണം എന്ന് വാശി പിടിക്കരുത്’; വിമർശകരോട് ലക്ഷ്മിപ്രിയ

ഈ വ്യക്തി ആരാണെന്ന് ഊഹിക്കാൻ പറഞ്ഞ നടി, ചില സൂചനകൾ നൽകി. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത് എന്ന് പറഞ്ഞായിരുന്നു ദീപ താരത്തെ പരിചയപ്പെടുത്തിയത്. അജൂ വർ​ഗീസാണ് തന്നെ ആദ്യം തിരിച്ചറിഞ്ഞതെന്നും താൻ തിരിച്ചറിയുന്നതിന് മുൻപെ അജു തന്നെ മനസ്സിലാക്കിയെന്നും ദീപ പറയുന്നു. തന്നെ തിരിച്ചറിഞ്ഞതിന് നന്ദിയെന്നും ദീപ കൂട്ടിച്ചേർത്തു. മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാമെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്.

 

Follow Us