AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Dharmajan Bolgatty: ശാന്തിവിള ദിനേശ് കിടപ്പറയിൽ ഒളിഞ്ഞു നോക്കുന്നയാൾ; ധർമ്മജൻ ബോൾഗാട്ടി

Dharmajan Bolgatty against Shanthivila Dinesh:ആകെ ചെയ്ത ഒരേയൊരു സിനിമ എട്ട് നിലയിലാണ് പൊട്ടിയത് ഇപ്പോൾ മറ്റുള്ളവരുടെ കിടപ്പറ കഥകൾ പറയുകയാണ് അയാളുടെ ജോലി. സിനിമയിൽ വലിയ ബന്ധങ്ങൾ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ഈ പരിശ്രമം ഒക്കെ എന്നും ധർമ്മജൻ പരിഹസിച്ചു.അതേസമയം അമ്മ സംഘടനയിൽ അരങ്ങേറിയ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.അമ്മ പ്രശ്നത്തിൽ പാലക്കാട് എംഎൽഎ രമേശ് പിഷാരടി ഇടപെട്ടത് തെറ്റിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്......

Dharmajan Bolgatty: ശാന്തിവിള ദിനേശ് കിടപ്പറയിൽ ഒളിഞ്ഞു നോക്കുന്നയാൾ; ധർമ്മജൻ ബോൾഗാട്ടി
Shanthivila Dinesh, Dharmajan BolgattyImage Credit source: Social Media
Ashli C
Ashli C | Published: 22 Sep 2026 | 02:37 PM

ശാന്തിവിള ദിനേശിനെതിരെ നടൻ ധർമ്മജൻ ബോൾഗാട്ടി. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി അതേക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞ് അരി വാങ്ങുന്ന ആളാണ് ശാന്തിവിള ദിനേശൻ എന്നാണ് ധർമ്മജൻ ബോൾഗാട്ടി വിമർശിച്ചത്. ധർമ്മജൻ മദ്യപിച്ച് ജീവിതം നശിപ്പിക്കുന്ന ആളാണെന്ന് ആരോപണങ്ങൾക്കാണ് ധർമ്മജൻ ഇപ്പോൾ രൂക്ഷമായ രീതിയിൽ തന്നെ മറുപടി നൽകിയിരിക്കുന്നത്.

ഒരേയൊരു സിനിമ എട്ട് നിലയിലാണ് പൊട്ടിയത്….

അയാളുടെ ലോകത്തിൽ അയാളുടെ സ്വന്തം ഭാര്യയും മകനും ഒഴിച്ച് ബാക്കി എല്ലാവരും മോശക്കാരാണ്. അവർ മാത്രമാണ് ഈ ലോകത്ത് നല്ലവരായിട്ടുള്ളത് എന്ന ഒരു ചിന്താഗതിയാണ്. ശാന്തിവിള ദിനേശൻ തന്റെ കാര്യം നോക്കണ്ടന്നും അയാളുടെ കുടുംബത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി എന്നും ധർമ്മജൻ പരിഹസിച്ചു.

ആകെ ചെയ്ത ഒരേയൊരു സിനിമ എട്ട് നിലയിലാണ് പൊട്ടിയത് ഇപ്പോൾ മറ്റുള്ളവരുടെ കിടപ്പറ കഥകൾ പറയുകയാണ് അയാളുടെ ജോലി. സിനിമയിൽ വലിയ ബന്ധങ്ങൾ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ഈ പരിശ്രമം ഒക്കെ എന്നും ധർമ്മജൻ പരിഹസിച്ചു.
അതേസമയം അമ്മ സംഘടനയിൽ അരങ്ങേറിയ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.അമ്മ പ്രശ്നത്തിൽ പാലക്കാട് എംഎൽഎ രമേശ് പിഷാരടി ഇടപെട്ടത് തെറ്റിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്.

അമ്മയിലെ പ്രശ്നങ്ങളിൽ രമേശ് പിഷാരടി ഇടപെടേണ്ട കാര്യമില്ലായിരുന്നു അത് സ്ത്രീകൾ തമ്മിലുള്ള ചില പ്രശ്നം മാത്രമാണ് എന്നും ധർമ്മജൻ പറയുന്നു.കൂടാതെ രമേശ് പിഷാരടി എംഎൽഎ ആയതിനുശേഷം അഭിനയിക്കില്ല എന്നു പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തണമെന്നും ധർമ്മ ബോൾഗാട്ടി പറയുന്നു. രമേശ് പിഷാരടി കലാരംഗത്ത് ഇപ്പോഴത്തെ നിലയിൽ എത്തിപ്പെട്ടത്. മന്ത്രിയും എംഎൽഎയും ആയവരെല്ലാം മുൻപും സിമിയിലും മറ്റും അഭിനയിച്ചവരാണ്. സമയം കണ്ടെത്തുകയാണ് വേണ്ടത് എന്നും ധർമ്മജൻ പറയുന്നു. 24 ന്യൂസിനോടാണ് ധർമ്മജൻ മനസ്സ് തുറന്നത്.

ENGLISH SUMMARY

Actor Dharmajan Bolgatty has lashed out at Shanthivila Dinesh. Dharmajan criticized Dinesh as someone who makes a living by prying into others’ lives and spreading both true and fabricated stories about them. He has now issued a sharp rebuttal to allegations that he is ruining his life through alcohol consumption.

Follow Us