Shwetha Menon: നിർബന്ധിച്ച് ഒപ്പിടിച്ചു ; ശ്വേതാ മേനോനെ കെണിയിൽ ആക്കി; വെളിപ്പെടുത്തലുമായി പ്രിയങ്ക അനൂപ്
Priyanka Anoop about Shwetha Menon: അവിശ്വാസപ്രമേയത്തിൽ പലരെയും നിർബന്ധിച്ചു ഒപ്പിടിപ്പിച്ചു എന്നും ഭരണസമിതിക്ക് പറയാൻ സമയം നൽകിയില്ല പൂർത്തീകരിക്കാത്ത കണക്ക് പാസാവില്ലെന്ന് പറഞ്ഞില്ല എന്നും പ്രിയങ്ക അനൂപ്. ഇത് ശ്വേതാ മേനോനേതിരായ ഒരു കെണി ആയിരുന്നെന്ന് സംശയിക്കണമെന്നും പ്രിയങ്ക പറയുന്നു. കണക്ക് അവതരിപ്പിക്കുന്നതിന് വേണ്ടി കൂടുതൽ.........
അമ്മ വിവാദങ്ങൾ ആളിക്കത്തുമ്പോൾ ശ്വേതാ മേനോനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. ശ്വേതക്കെതിരായ അവിശ്വാസപ്രമേയത്തിൽ പലരെയും നിർബന്ധിച്ചു ഒപ്പിടിപ്പിച്ചു എന്നും ഭരണസമിതിക്ക് പറയാൻ സമയം നൽകിയില്ല പൂർത്തീകരിക്കാത്ത കണക്ക് പാസാവില്ലെന്ന് പറഞ്ഞില്ല എന്നും പ്രിയങ്ക അനൂപ്. ഇത് ശ്വേതാ മേനോനേതിരായ ഒരു കെണി ആയിരുന്നെന്ന് സംശയിക്കണമെന്നും പ്രിയങ്ക പറയുന്നു. കണക്ക് അവതരിപ്പിക്കുന്നതിന് വേണ്ടി കൂടുതൽ സമയം കൊടുത്തുകൂടെ എന്ന് നടൻ മോഹൻലാൽ ചോദിച്ചു എന്നും പ്രിയ അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടാതെ അൻസിബ ഹസനെ കുറിച്ചും പ്രിയങ്ക അനൂപ് ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അൻസിബ ഹസനോട് തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല എന്നിരുന്നാലും അവളുടെ ഭാഗത്തും ഒരു തെറ്റുണ്ടായി. ജനറൽബോഡി ആകുന്നതുവരെയെങ്കിലും ആ കുട്ടിക്ക് കാത്തിരിക്കാം ആയിരുന്നു അതിനു മുന്നേ ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു പറഞ്ഞിട്ട് ഇപ്പോൾ എന്തായി. ആരാണ് ഇപ്പോൾ അവളെ പിന്തുണയ്ക്കുന്നത് എന്നും പ്രിയങ്ക അനൂപ് ചോദിച്ചു. ശ്വേതാ മേനോന്റെ ഭാഗത്ത് തെറ്റ് ഒന്നുമില്ലായെന്നും പ്രിയങ്ക പറഞ്ഞു.
ALSO READ:പിന്നോട്ടില്ല, തൻ്റെ പോരാട്ടം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ : ശ്വേത മേനോന്‍
അമ്മയിലുള്ള മിക്കവരും ഫീൽഡ് ഔട്ട് ആയവരാണെന്ന്
അതേസമയം മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് നിലനിൽക്കുന്നുണ്ട് എന്ന രീതിയിൽ പ്രതികരണവുമായി നടി ശ്വേത മേനോൻ. ഈ പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടം എന്നും യാതൊരു കാരണവശാലും പിന്നീട് പോകില്ലെന്നും അവർ പറയുന്നു. പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേതാ പ്രതികരണം നടത്തിയത്. തനിക്കെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിച്ച നിശബ്ദ യാക്കാനാണ് ചില ശ്രമിക്കുന്നത് എന്നും എന്നാൽ അമ്മയിലെ സാധാരണ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിട്ട് നിൽക്കുമെന്ന് ശ്വേത പ്രതികരിച്ചു.
അമ്മയിലുള്ള മിക്കവരും ഫീൽഡ് ഔട്ട് ആയവരാണെന്ന് പരിഹാസത്തെ അഡ്രസ്സ് ചെയ്തുകൊണ്ട് ശ്വേതാമേനോന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. സ്ഥിര വരുമാനം ഇല്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാർ അമ്മയിൽ ഉണ്ടെന്നും ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനും മരുന്ന് വാങ്ങാനും ഒരു നേരത്തെ ആഹാരം കണ്ടെത്താൻ അവർക്ക് കൈത്താങ്ങ് എന്നതാണ് അമ്മയുടെ പ്രധാന ലക്ഷ്യം എന്നും. ഇതിന് പണം കണ്ടെത്തിയതിനു വേണ്ടിയാണ് ലാലേട്ടൻ മമ്മൂക്ക അടക്കമുള്ള സ്റ്റാർ വാല്യൂ ഉള്ള താരങ്ങൾ സ്പോൺസേർഡ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത്. അത്തരത്തിൽ പണം തരുന്നത് ഹിന്ദുവാണോ മുസ്ലിം ആണോ ക്രിസ്ത്യാനിയാണോ അമ്പലമാണോ പള്ളിയാണോ അംബാനി ആണോ അദാനിയാണോ എന്നൊന്നും തങ്ങൾ ഒരിക്കലും നോക്കിയിട്ടില്ല എന്നും സഹായിക്കാൻ മുന്നോട്ടുവരുന്നവരെ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത് എന്നും ശ്വേത കുറിച്ചു.
ENGLISH SUMMARY
Actress Priyanka Anoop supports Shweta Menon as her mother stirs up controversies. Priyanka Anoop says that many people were forced to sign the no-confidence motion against Shweta, that the governing body was not given time to say anything, and that the incomplete bill would not be passed. Priyanka also suspects that this was a trap against Shweta Menon.