Priyanka Anoop: നല്ല ബുദ്ധിയുള്ളവരാ ഇപ്പോഴത്തെ ജനങ്ങൾ അവർ അറിഞ്ഞു പ്രവർത്തിച്ചോളും; സെലിബ്രിറ്റി സ്ഥാനാർത്ഥികളെ കുറിച്ച് പ്രിയങ്ക അനൂപ്

Priyanka Anoop about Celebrity Candidates: നിൽക്കുന്നവർക്ക് ജനങ്ങളുടെ പൾസ് അറിയാൻ സാധിക്കണം. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മത്സരിക്കുക. ഏത് സെലിബ്രിറ്റികൾ വന്നാലും ആര് ജയിക്കണമെന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ് ഇപ്പോഴത്തെ ജനങ്ങൾക്ക് നല്ല ബുദ്ധിയുണ്ട് എന്നും അവർ കാര്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ചോളും എന്നും പ്രിയങ്ക അനൂപ് അഭിപ്രായപ്പെട്ടു....

Priyanka Anoop: നല്ല ബുദ്ധിയുള്ളവരാ ഇപ്പോഴത്തെ ജനങ്ങൾ അവർ അറിഞ്ഞു പ്രവർത്തിച്ചോളും; സെലിബ്രിറ്റി സ്ഥാനാർത്ഥികളെ കുറിച്ച് പ്രിയങ്ക അനൂപ്

Priyanka Anoop

Edited By: 

Arun Nair | Updated On: 23 Apr 2026 | 07:27 PM

കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്ന ഒരു സംഭവമാണ് സെലിബ്രിറ്റികൾ സ്ഥാനാർത്ഥികളായി മാറിയത്. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടി പ്രിയങ്ക അനൂപ് സിനിമയിലെ നടി നടന്മാർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സെലിബ്രിറ്റികൾ എന്നല്ല ആർക്കും ഇലക്ഷനിൽ മത്സരിക്കാം അതിന് എന്താണ് തെറ്റ് എന്നാണ് പ്രിയങ്ക ചോദിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഒരു പൗരന്റെ അവകാശമാണ്.

എന്നാൽ നിൽക്കുന്നവർക്ക് ജനങ്ങളുടെ പൾസ് അറിയാൻ സാധിക്കണം. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മത്സരിക്കുക. ഏത് സെലിബ്രിറ്റികൾ വന്നാലും ആര് ജയിക്കണമെന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ് ഇപ്പോഴത്തെ ജനങ്ങൾക്ക് നല്ല ബുദ്ധിയുണ്ട് എന്നും അവർ കാര്യങ്ങൾ അറിഞ്ഞു പ്രവർത്തിച്ചോളും എന്നും പ്രിയങ്ക അനൂപ് അഭിപ്രായപ്പെട്ടു. കൂടാതെ അഖിൽ മാരാറിന്റെ സ്ഥാനാർത്ഥിത്വം വിമർശിക്കപ്പെടുന്നതിനെക്കുറിച്ചും പ്രിയ അനൂപ് പ്രതികരിച്ചു. തന്റെ കൈയിലെ അഞ്ചു വിരലുകൾ കാണിച്ചുകൊണ്ട് ഇത് ഒരേപോലെയാണോ എന്ന് ചോദിക്കുകയും അതുപോലെ തന്നെയാണ് ആളുകളുടെ അഭിപ്രായം.

ALSO READ:5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

ഒരു കാര്യത്തിന് പലവിധത്തിലുള്ള അഭിപ്രായങ്ങൾ

ഒരു കാര്യത്തിന് പലവിധത്തിലുള്ള അഭിപ്രായങ്ങൾ വരും എന്നും അതൊക്കെ ആ വഴിക്ക് വിടണം എന്നുമാണ് പ്രിയങ്ക പറയുന്നത്. നമ്മൾ ചെയ്യുന്ന കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുക എന്നും ബാക്കിയെല്ലാ കാര്യങ്ങളും ജനങ്ങൾ തീരുമാനിക്കും എന്നും പ്രിയങ്ക വ്യക്തമാക്കി. സെലിബ്രിറ്റികളെ സ്ഥാനാർത്ഥിയാക്കിയതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചയാണ് നടക്കുന്നത്. രമേശ് പിഷാരടി, അഞ്ജലി നായർ, അഖിൽ മാരാർ, എന്നിവരാണ് ഈ വർഷത്തെ ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി സ്ഥാനാർത്ഥികൾ. ഇതിനിടെ നടി കൃഷ്ണപ്രഭയെയും 20 -20 സ്ഥാനാർത്ഥിയായി ക്ഷണിച്ചിരുന്നു എന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്. ഒരുപക്ഷം ആളുകൾ സെലിബ്രിറ്റികൾ സ്ഥാനാർത്ഥിയായാൽ വിജയിക്കില്ല എന്നും സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവർ മാത്രമാണ് വിജയിക്കേണ്ടത് എന്നും അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റുചിലർ ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം ആര് ജയിക്കും എന്നും അഭിപ്രായപ്പെടുന്നുണ്ട്.

 

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്