Bigg Boss Malayalam: ചിത്രം പുറത്ത് ! രാഹുൽ ഈശ്വർ ബിഗ് ബോസിൽ?
IRahul Easwar - Bigg Boss Malayalam Season 8 : പ്രചരിച്ച അഭ്യൂഹങ്ങളെല്ലാം ശരി വയ്ക്കുന്ന വിധത്തിലാണ് രാഹുൽ ഇന്ന് രണ്ടു പോസ്റ്റുകൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തേത് വിമാനയാത്രയ്ക്ക് ഒരുങ്ങുന്ന രാഹുലിനെ കുടുംബാംഗങ്ങൾ ചേർന്ന് യാത്രയാക്കുന്ന ചിത്രവും കുറിപ്പുമാണ്. പോസ്റ്റിൽ പറയുന്നത് ഒരുപാട് അകലെയുള്ള ഒരു രാജ്യത്തേക്ക് പോവുകയാണ്..

Rahul Eswar , Big Boss
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാമത് മലയാളം സീസൺ നാളെ മുതൽ ആരംഭിക്കുകയാണ്. ഷോ തുടങ്ങുന്നതിനായി പ്രേക്ഷകരെല്ലാം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആരൊക്കെയാകും ഷോയിലെ സെലിബ്രിറ്റി മത്സരാർത്ഥികൾ എന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ വ്യക്തത വന്നിട്ടില്ല. അതുകൊണ്ടുതന്നെ നിരവധി അഭിവങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. ഈ സീസണിൽ ഉറപ്പായി ഉണ്ടാകുമെന്ന് മാസങ്ങൾ മുമ്പ് തന്നെ ഉയർന്നു കേൾക്കുന്ന പേരാണ് രാഹുൽ ഈശ്വറിന്റേത്.
ആ പ്രചരിച്ച അഭ്യൂഹങ്ങളെല്ലാം ശരി വയ്ക്കുന്ന വിധത്തിലാണ് രാഹുൽ ഇന്ന് രണ്ടു പോസ്റ്റുകൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തേത് വിമാനയാത്രയ്ക്ക് ഒരുങ്ങുന്ന രാഹുലിനെ കുടുംബാംഗങ്ങൾ ചേർന്ന് യാത്രയാക്കുന്ന ചിത്രവും കുറിപ്പുമാണ്. പോസ്റ്റിൽ പറയുന്നത് ഒരുപാട് അകലെയുള്ള ഒരു രാജ്യത്തേക്ക് പോവുകയാണ്, അവിടെ രാജഭരണം ആണ്, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സോഷ്യലിസവും ജനാധിപത്യവും മതസൗഹാർദവും എല്ലാമാണ് ആധുനിക രാജ്യങ്ങളിൽ വേണ്ടത്. തനിക്ക് എല്ലാവിധ പ്രാർത്ഥനകളും വേണം. സാധാരണ പിൻലാൻഡിലേക്ക് പോകുമ്പോഴാണ് വീട്ടുകാർ തന്നെ കൊണ്ടുവിടാറ്. ഇരുപക്ഷേ അതിലും ദൂരത്തേക്കാണ് യാത്ര. പക്ഷേ നമ്മൾ ഇവിടെയൊക്കെ തന്നെ കാണും. ഇന്ത്യയും മഹാത്മാഗാന്ധിയും തന്നെയാണ് എന്നും എപ്പോഴും മനസ്സിലുള്ളത് എന്നുമാണ് ഫോട്ടോയ്ക്ക് ഒപ്പം രാഹുൽ എഴുതിയിരിക്കുന്നത്.
Also Read : സ്ക്രിപ്റ്റല്ല കുഴപ്പം, നസ്ലിൻ ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിപ്പോയി! പ്രേമലു 2 നടക്കാതെ പോയത് ഇതുകൊണ്ടെന്ന് വെളിപ്പെടുത്തൽ
മണിക്കൂറുകൾക്കു ശേഷം രാഹുലിന്റെ അടുത്ത പോസ്റ്റ് എത്തി. വിമാനത്തിൽ ഇരിക്കുന്ന തന്റെ സെൽഫി ഫോട്ടോയാണ് പോസ്റ്റിൽ ഉള്ളത്. വിമാനയാത്രയ്ക്കുശേഷം വേറൊരു രാജ്യത്തെത്തി എന്നും, ഇവിടുത്തെ രാജഭരണം ഭയങ്കര കടുപ്പമാണ് എന്നും. രാജാവിനെ മുഖം കാണിക്കാൻ കാത്തുനിൽക്കുന്നു. ജനാധിപത്യത്തിലേക്ക് നാട് വഴി മാറണം, വഴി മാറ്റണം. ഇതൊരു ലോകോത്തര രാജ്യമാണ്. പക്ഷേ ഇവിടെ പാസ്പോർട്ട് വിസ ഒക്കെ അവർ മേടിച്ചു കയ്യിൽ വയ്ക്കും, അത് അനീതിയല്ലേ നമ്മുടെ പാസ്പോർട്ട് നമ്മുടെ കയ്യിൽ തന്നെയല്ലേ വേണ്ടത് എന്നുമാണ് പോസ്റ്റിൽ രാഹുൽ ഈശ്വർ എഴുതിയിരിക്കുന്നത്.
സ്വാഭാവികമായും ഉയർന്നു കേട്ട അഭ്യൂഹങ്ങൾ വച്ചുനോക്കുമ്പോൾ രാഹുൽ ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കാനായി സ്ഥലത്ത് എത്തിച്ചേർന്നു എന്ന് വേണം വായിച്ചെടുക്കാൻ. വാഗ്മിയും, രാഷ്ട്രീയ നിരീക്ഷകനും, അവതാരകനും, ഇൻഫ്ലുവൻസറുമൊക്കെയായ രാഹുലിനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ് ബോസിന് സമാനമായുള്ള മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയം കൈവരിച്ച വ്യക്തി കൂടിയാണ് രാഹുൽ. അത്തരം ഒരാൾ ബിഗ് ബോസിലേക്ക് എത്തുമ്പോൾ മികച്ച മത്സരം കാണാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.
English Summary
The eighth Malayalam season of the popular reality show Bigg Boss begins tomorrow. Viewers are eagerly awaiting the start of the show. There is no clear confirmation yet regarding exactly who the celebrity contestants will be, though various speculations are circulating on social media. One name that has been rumored for months as a confirmed participant this season is Rahul Easwar.