Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ

Big Boss Season 8 Malayalam:നിങ്ങൾക്ക് കൂടി കേട്ടാൽ താല്പര്യം തോന്നുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാൻ പറയാം. അതിശക്തനായ സാക്ഷാൽ എബ്രഹാം ഖുറെശ്ശി എബ്രഹാമിനെ പോലും ജയിലിൽ പിടിച്ചിട്ടത് ഒരു പെൺകുട്ടി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിൽ ആ എബ്രഹാം ഖുറൈശ്ശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനൊപ്പം ബിഗ്ബോസ് പോലൊരു വലിയ പ്ലാറ്റ്ഫോമിൽ ഈ പുരുഷാവകാശ പ്രശ്നങ്ങളൊക്കെ ഉന്നയിക്കാൻ സാധിക്കുകയാണെങ്കിൽ അത്തരം..........

Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ

Rahul Easwar

Published: 

02 Sep 2026 | 03:04 PM

കുറച്ചുനാളുകളുടെ കാത്തിരിപ്പിനൊടുവിൽ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും ബിഗ് ബോസ് എത്തുകയാണ്. ബിഗ് ബോസ് സീസൺ 8 നായി കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. ഇത്തവണ ആരൊക്കെയാണ് അങ്കത്തട്ടിൽ ഏറ്റുമുട്ടുക എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കവേ തനിക്ക് ബിഗ്ബോസിൽ പോകാൻ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ. അങ്ങനെയൊരു അവസരം തനിക്ക് ലഭിക്കുകയാണെങ്കിൽ തീർച്ചയായും അത് വിനിയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു.

താൻ ബിഗ് ബോസിൽ എത്തുകയാണെങ്കിൽ പ്രധാനമായും പുരുഷ ആക്ടീവത്തെക്കുറിച്ച് ആയിരിക്കും സംസാരിക്കുകയെന്നും രാഹുൽ ഈശ്വർ പറയുന്നു.ബിഗ് ബോസ് തനിക്ക് വലിയ താല്പര്യമുള്ള ഒരു ഷോ ആണ്. ബിഗ്ബോസിൽ വിളിച്ചാൽ തീർച്ചയായും പോകും അങ്ങനെ ഒരു അവസരം കിട്ടിയാൽ അത് ഒരിക്കലും പാഴാക്കില്ല. ബിഗ്ബോസിൽ ഇത്തവണ താൻ പോകുന്നുണ്ടോ ഇല്ലയോ എന്ന കാര്യം താൻ വ്യക്തമാക്കില്ല എന്നും രാഹുൽ ഈശ്വർ പറയുന്നു.

ALSO READ:“വന്നിട്ട് നോക്കാം അളിയാ”; അജു വർഗീസുമൊത്തുള്ള സൗഹൃദം സിനിമയിൽ ഉണ്ടാക്കുന്ന മാജിക്കിനെ കുറിച്ച് നിവിൻ

പക്ഷേ ബിഗ്ബോസ് തീർച്ചയായും നമുക്ക് നമ്മളെ പ്രകടിപ്പിക്കാനുള്ള ഒരു വലിയ സ്പേസ് ആണ്. അങ്ങനെ ഒരു അവസരം കിട്ടി അവിടെ എത്തുകയാണെങ്കിൽ പുരുഷ ആക്ടിവിസത്തിനെ കുറിച്ചായിരിക്കും ഏറ്റവും അധികം സംസാരിക്കുകയും ഹൈലൈറ്റ് ചെയ്യുകയും ചെയ്യുക.

സാക്ഷാൽ എബ്രഹാം ഖുറെശ്ശി…

കൂടാതെ നിങ്ങൾക്ക് കൂടി കേട്ടാൽ താല്പര്യം തോന്നുന്ന ഒരു കാര്യത്തെക്കുറിച്ച് ഞാൻ പറയാം. അതിശക്തനായ സാക്ഷാൽ എബ്രഹാം ഖുറെശ്ശി എബ്രഹാമിനെ പോലും ജയിലിൽ പിടിച്ചിട്ടത് ഒരു പെൺകുട്ടി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിൽ ആ എബ്രഹാം ഖുറൈശ്ശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനൊപ്പം ബിഗ്ബോസ് പോലൊരു വലിയ പ്ലാറ്റ്ഫോമിൽ ഈ പുരുഷാവകാശ പ്രശ്നങ്ങളൊക്കെ ഉന്നയിക്കാൻ സാധിക്കുകയാണെങ്കിൽ അത്തരം അവസരം വിനിയോഗിക്കുന്നതിൽ തനിക്ക് സന്തോഷമായിരിക്കും എന്നും രാഹുൽ ഈശ്വർ പറഞ്ഞു. ബിഗ് ബോസ് കാണുന്നത് വളരെ ഇഷ്ടമാണ് എന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം വർഷങ്ങൾക്കു മുമ്പ് അതായത് 2013 സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ വിജയി കൂടിയാണ് രാഹുൽ ഈശ്വർ. ബിഗ് ബോസ് സീസൺ 8ൽ രാഹുൽ ഈശ്വർ ഉണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നതിനിടെയാണ് തനിക്ക് പോകാൻ താല്പര്യമുണ്ടെങ്കിൽ മുന്നോട്ട് പറഞ്ഞു രാഹുൽ ഈശ്വർ എത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ENGLISH SUMMARY

After a long wait, Bigg Boss is back in front of the Malayali audience. Bigg Boss fans are eagerly waiting for Bigg Boss Season 8. As discussions are underway on who will compete in the final round this time, Rahul Easwar has clarified that he is interested in going to Bigg Boss. He also said that if he gets such an opportunity, he will definitely take advantage of it.

Loading...
Unable to load recommendations.
Follow Us
Related Stories
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
Nivin Pauly: “വന്നിട്ട് നോക്കാം അളിയാ”; അജു വർഗീസുമൊത്തുള്ള സൗഹൃദം സിനിമയിൽ ഉണ്ടാക്കുന്ന മാജിക്കിനെ കുറിച്ച് നിവിൻ
Dulquer Salmaan : ഭയമായിരുന്നു ആദ്യം, എങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല… ഐ ആം ​ഗെയിം ചെയ്തത് ആ തീരുമാനത്തിന്റെ പുറത്തെന്ന് ദുൽഖർ
Pradhama Drishtya Kuttakkar Movie: കുറ്റം ഒരിക്കൽ മറനീക്കി പുറത്ത് വരും! ടീസറിൽ ഞെട്ടിച്ച് പാർവതിയും മാത്യുവും
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ