Raj Nidimoru: സംവിധായകൻ, പ്രൊഡക്ഷൻ ഹൗസ് ഉടമ, സാമന്തയുമായി പ്രണയത്തിലെന്ന് പ്രചാരണം; രാജ് നിദിമൊരുവിന്റെ ആസ്തി ഞെട്ടിക്കുന്നത്

Raj Nidimoru Net Worth: സമാന്തയും വരുൺ ധവാനും ഒന്നിച്ചഭിനയിച്ച 'സിറ്റാഡിൽ: ഹണി ബണ്ണി' എന്ന വെബ് സീരീസിന്റെ സംവിധായകനാണ് രാജ് നിദിമൊരു. ഫാമിലിമാൻ, ഫാർസി, ഗൺസ് ആൻ ഗുലാബ്‌സ് പോലുള്ള സിനിമകളും സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്.

Raj Nidimoru: സംവിധായകൻ, പ്രൊഡക്ഷൻ ഹൗസ് ഉടമ, സാമന്തയുമായി പ്രണയത്തിലെന്ന് പ്രചാരണം; രാജ് നിദിമൊരുവിന്റെ ആസ്തി ഞെട്ടിക്കുന്നത്

രാജ് നിദിമൊരു, സാമന്തയ്‌ക്കൊപ്പം രാജ്

Updated On: 

12 Jul 2025 14:19 PM

തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമൊരുവും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അമേരിക്കയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങളിൽ രാജിനെ കണ്ടതോടെ അഭ്യൂഹങ്ങൾ ശക്തമായി.

സമാന്തയും വരുൺ ധവാനും ഒന്നിച്ചഭിനയിച്ച ‘സിറ്റാഡിൽ: ഹണി ബണ്ണി’ എന്ന വെബ് സീരീസിന്റെ സംവിധായകനാണ് രാജ് നിദിമൊരു. രാജ് നിദിമൊരുവും കൃഷ്ണ ഡികെയും Raj & DK എന്ന പേരിലാണ് സംവിധാന ലോകത്തേക്ക് കടന്നുവന്നത്. 2002ൽ ‘ശാദി’ എന്ന ഷോർട് ഫിലിമിലൂടെയായിരുന്നു തുടക്കം. പിന്നീട്, ഫാമിലിമാൻ, ഫാർസി, ഗൺസ് ആൻ ഗുലാബ്‌സ് പോലുള്ള സിനിമകളും സീരീസുകളും സംവിധാനം ചെയ്തു.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് രാജ് നിദിമൊരു ജനിച്ചത്. എസ്‌വി‌യു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടിയ സമയത്താണ് അദ്ദേഹം കൃഷ്ണ ഡികെ.യെ കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും ഉപരിപഠനത്തിനായി യുഎസിലേക്ക് പോയി. പിൽക്കാലത്ത് ഇരുവരും ചലച്ചിത്ര നിർമാണത്തിലേക്ക് തിരിയുകയായിരുന്നു.

രാജ് നിദിമോരുവിന്റെ ആസ്തി

നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ള രാജ് നിദിമൊരുവിന്റെ ആകെ ആസ്തി 10 മില്യൺ യുഎസ് ഡോളർ, അതായത് ഏകദേശം 83-85 കോടി ഇന്ത്യൻ രൂപയാണെന്ന് ഡെയ്‌ലി ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. D2R ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ സഹഉടമയായ രാജ് നിദിമൊരു ഒരു തിരക്കഥാകൃത്ത് കൂടിയാണ്. അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

രാജ് നിദിമോരുവും സാമന്തയും

അടുത്തിടെ, സാമന്ത റൂത്ത് പ്രഭു തന്റെ അമേരിക്കൻ യാത്രയിൽ നിന്നുള്ള ഒരു കൂട്ടം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതി രാജ് നിദിമോരുവുമൊത്തുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. അതിലൊന്നിൽ ഇരുവരും കൈകോർത്ത് നടക്കുന്നതും, മറ്റൊന്നിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്നതും കാണാം. ഇത് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും, സാമന്ത ഇക്കാര്യം സ്ഥിരീകരിക്കുകയാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളിലേക്ക് വഴിവെക്കുകയും ചെയ്തു.

‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാമന്തയും രാജും പ്രണയത്തിലായതെന്നും അഭ്യൂഹങ്ങളുണ്ട്. എങ്കിലും ഇരുവരും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സാമന്തയുമായി വേർപിരിഞ്ഞ ശേഷം നടൻ നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. രാജ് നിദിമോരുവും വിവാഹിതനാണ്. 2022ലാണ് അദ്ദേഹം ഭാര്യ ശ്യാമലി ഡെയുമായി വേർപിരിയുന്നത്.

Related Stories
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ