Jailer 2 Movie : ഒരു വലിയ സൂചന നല്‍കി നെല്‍സണ്‍, അപ്രതീക്ഷിത എന്‍ട്രികളും ട്വിസ്റ്റും; ജയിലര്‍ 2 റിലീസ് തീയതി പുറത്ത്

Jailer 2 Release Date Update: ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന റിലീസ് ആണ് ജയിലര്‍ 2 വിന്റേത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഒടുവില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ വഴിയാണ് ഏവരും കാത്തിരുന്ന ആ അപ്‌ഡേറ്റ് പുറത്തുവന്നത്.

Jailer 2 Movie : ഒരു വലിയ സൂചന നല്‍കി നെല്‍സണ്‍, അപ്രതീക്ഷിത എന്‍ട്രികളും ട്വിസ്റ്റും; ജയിലര്‍ 2 റിലീസ് തീയതി പുറത്ത്

Jailer 2

Updated On: 

02 Jul 2026 | 08:54 PM

ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന റിലീസ് ആണ് ജയിലര്‍ 2 വിന്റേത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഡേറ്റ് ഒടുവില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ വഴിയാണ് ഏവരും കാത്തിരുന്ന ആ അപ്‌ഡേറ്റ് പുറത്തുവന്നത്. ബോക്‌സ് ഓഫീസിനെ വീണ്ടും കത്തിക്കാനായി ഒക്ള്‍ടോബര്‍ 15ന് ജയിലര്‍ 2 തീയറ്ററുകളില്‍ എത്തും. ആകെ 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ സിനിമ എങ്ങനെയായിരിക്കും എന്നതിന്റെ ചില വലിയ സൂചനകള്‍ സംവിധായകന്‍ നെല്‍സണ്‍ കുറിച്ചിട്ടിട്ടുണ്ട്.

അതൊരു വലിയ സൂചനയാണല്ലോ…

ഇതിനോടകം തന്നെ റിലീസ്‌മെന്റ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഭാഗത്തിലെ പ്രധാന വില്ലനായിരുന്ന വിനായകന്റെ ഫ്‌ലാഷ് ബാക്ക് ഡയലോഗിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. സിനിമ ഗ്രൂപ്പുകളിലും സിനിമ പ്രേമികള്‍ക്കിടയിലും ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം ജയിലര്‍ 2 തന്നെയാണ്. സാധാരണഗതിയില്‍ റിലീസ് തീയതി പ്രഖ്യാപിക്കുന്ന സന്ദേശത്തില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ സൂചനകള്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ നെല്‍സണ്‍ ആ പതിവ് ഇവിടെ തെറ്റിച്ചിരിക്കുകയാണ്. ഒരുപിടി പുതിയ കഥാപാത്രങ്ങള്‍ അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെ മിന്നി മാഞ്ഞു പോകുന്നുണ്ട്. ഇത് പ്രേക്ഷകരില്‍ ഉദ്വേഗം ഇരട്ടിയാക്കുന്നു.

മലയാളി ഡോമിനന്‍സ്

അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങിയതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല സിനിമയിലെ കഥാപാത്രങ്ങളായി കുറെ മലയാളി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഇതില്‍ ചിലരുടെ മുഖങ്ങളും അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ വ്യക്തമായി കാണാം. കോട്ടയം നസീര്‍, ഹക്കീം ഷാജഹാന്‍, സുജിത് ശങ്കര്‍, സുനില്‍ സുഖത എന്നിവരാണ് അനൗണ്‍സ്‌മെന്റ് ടീസറില്‍ വന്നുപോകുന്നത്. അതുകൊണ്ടുതന്നെ പലരും കമന്റ് ചെയ്യുന്നത് ഫുള്‍ മലയാളി ഡോമിനന്‍സ് ആണല്ലോ എന്നാണ്. ചിലര്‍ പറയുന്നു ജയിലര്‍ 1 ലെ വിനായകന്‍ ചെയ്ത വര്‍മ്മന്‍ എന്ന കഥാപാത്രത്തിന്റെ പിന്നിലെ നെറ്റ്‌വര്‍ക്ക് മലയാളത്തില്‍ നിന്നാകും എന്ന്. ‘എന്നെ കൊന്നിട്ട് ഒരു കാര്യവുമില്ല, തന്റെ പിന്നില്‍ വലിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്’ എന്ന വിനായകന്റെ സംഭാഷണത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. അതുമായാണ് ഈ നീണ്ട മലയാള താരനിരയെ പലരും കണക്ട് ചെയ്യുന്നത്. അത്തരത്തില്‍ നിരവധി അഭിപ്രായങ്ങളും പ്രതീക്ഷയുമാണ് മലയാളികള്‍ സിനിമയുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്നത്.

നായകനില്ല

എന്നാല്‍ ഇത്രയും ഡീറ്റെയില്‍സ് തരുന്ന റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ നായകനായ രജനീകാന്തിന്റെ ഒരു ക്ലിയര്‍ ഷോട്ട് പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. സിനിമയുടെ കഴിഞ്ഞ ഭാഗത്തില്‍ കാമിയോ റോഡിലെത്തി മലയാളികളുടെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാല്‍ ഞെട്ടിച്ചിരുന്നു. രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ജയിലര്‍ 2 ലും സംഗീതം ഒരുക്കുന്നത്. കഴിഞ്ഞ പാര്‍ട്ടിലെ പാട്ടുകളും പശ്ചാത്തല സംഗീതവും എല്ലാം ഇപ്പോഴും ട്രെന്‍ഡിങ് ആയി തുടരുകയാണ്. ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ ഉള്ള ബാഗ്രൗണ്ട് മ്യൂസിക്കും ഏറെ ആസ്വാദ്യകരമാണ്.

English Summary

Indian cinema audiences have been eagerly awaiting the release of Jailer 2. The makers have finally announced the release date for this film, directed by Nelson Dilipkumar and starring Superstar Rajinikanth. This long-awaited update was revealed through a date announcement video shared on social media.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി