AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ram Gopal Varma Case : ചെക്ക് കേസിൽ റാം ഗോപാൽ വർമയ്ക്ക് ജയിൽ ശിക്ഷ; അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു

Ram Gopal Varma Cheque Case : വർഷങ്ങളായി നീണ്ട് നിന്ന കേസിലാണ് കോടതിയുടെ അന്തിമ വിധി ഇന്ന് ജനുവരി 23-ാം തീയതി ഉണ്ടായിരിക്കുന്നത്

Ram Gopal Varma Case : ചെക്ക് കേസിൽ റാം ഗോപാൽ വർമയ്ക്ക് ജയിൽ ശിക്ഷ; അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു
Ram Gopal VarmaImage Credit source: rgvzoomin instagram
Jenish Thomas
Jenish Thomas | Updated On: 23 Jan 2025 | 07:02 PM

പ്രമുഖ സംവിധായകൻ റാം ഗോപാൽ വർമയെ ചെക്ക് കേസിൽ മൂന്നാം മാസം ജയിൽ ശിക്ഷ വിധിച്ച് കോടതി. റാം ഗോപാൽ വർമ സമർപ്പിച്ച ചെക്ക് ബൗൺസായതിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസിലാണ് സംവിധായകനെ മുംബൈ അന്ധേറി മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചത്. വർഷങ്ങളായി നീണ്ട് നിന്ന് കേസിലാണ് കോടതിയുടെ അന്തിമ വിധി ഇന്ന് ജനുവരി 23-ാം തീയതി ഉണ്ടായിരിക്കുന്നത്. ഏഴ് വർഷം പഴക്കമുള്ള കേസിൽ വിധി കൽപ്പിച്ച കോടതി സംവിധായകനെതിരെ ജാമ്യമില്ലാ വാറൻ്റും പുറപ്പെടുവിച്ചു.

നിശ്ചിത തുകയില്ലാതെ ചെക്ക് ബൗൺസായി വരുന്ന കേസുകളുടെ സെക്ഷനായ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് സെക്ഷൻ 138 പ്രകാരമാണ് ബോളിവുഡ് സംവിധായകൻ കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തിയത്. മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്കൊപ്പം സംവിധായകൻ 3.75 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ മൂന്നാം മാസം കൂടി റാ ഗോപാൽ വർമ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

2018ൽ മഹേഷ്ചന്ദ്ര മിശ്ര വഴി ശ്രീ എന്നയാളാണ് ആർജിവിയ്ക്കെതിരെ കേസ് കൊടുക്കുന്നത്. 2022ൽ കേസിൽ സംവിധായകന് 5000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിന്മേൽ ജാമ്യം ലഭിക്കുകയും ചെയ്തു. തുടർന്ന് നടന്ന് കോടതി നടപടികൾക്ക് ശേഷമാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി റാം ഗോപാൽ വർമയ്ക്കെതിരെ ജയിൽ ശിക്ഷ വിധിക്കുന്നത്.

Follow Us