“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി

Gabri Opens Up About His Viral Stage Introduction: ചെറുപ്പത്തിൽ തന്നെ കുടുംബത്തിൻ്റെ ഭാരം\ ചുമക്കേണ്ടിവന്നാതിനാൽ അതിന് വിധിക്കപ്പെട്ടയാളാണെന്ന് കരുതിയാണ് അന്ന് ജീവിച്ചിരുന്നത്. സ്വന്തം വികാരങ്ങൾ പുറന്തള്ളാൻ വേണ്ടിയാണ് പാട്ടുകൾ എഴുതി തുടങ്ങിയത്. യുട്യൂബിൽ താൻ പങ്കുവച്ച പാട്ടുകൾ കണ്ടാണ് വേടൻ താന്നെ കുറിച്ച് അറിയുന്നത്

“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി

വേടൻ, ഗബ്രി

Published: 

29 Jul 2026 | 10:50 PM

വേടൻ്റെ ഗബ്രീ എന്ന നീട്ടിയുള്ള വിളിയിൽ നിന്നുമാണ് ഗബ്രി എന്ന ഗായകനെയും റാപ്പറെയും മലയാളികൾ അറിയുന്നത്. ഇന്നത്തെ യുവത ആവേശത്തോടെ പാടുന്ന വരികൾ പലതും ഗബ്രിയുടേതാണ്. രാഷ്ട്രീയവും പ്രതിഷേധവും സമൂഹത്തിനുള്ള മറുപടിയുമെല്ലാം ആ വരികളിലൂടെ വെട്ടിത്തുറന്ന് പറയുന്നുണ്ട് ഗബ്രി. ഇപ്പോഴിതാ വേടൻ തന്നെ കണ്ടെത്തിയതിനെ കുറിച്ചും മലയാളികൾക്ക് മുന്നിൽ തന്നെ അവതരിപ്പിച്ചതിനെ കുറിച്ചും തുറന്നു പറയുകയാണ് ഗബ്രി.

തൻ്റെ ഒരു സ്റ്റേജ് ഷോയ്ക്കിടെ വേടനാണ് ഗബ്രിയെ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചത്. അന്ന് വേടൻ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. താൻ കാട്ടിൽ നിന്നും തേടിപ്പിടിച്ച് ഒരു കരിമ്പുലിയെ കൊണ്ടുവന്നിട്ടുണ്ട്. ആ കരിമ്പുലി ഇപ്പോൾ പെർഫോം ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ഗബ്രീ എന്ന് നീട്ടി ഒരു വിളി വിളിച്ചു വേടൻ. അന്നത്തെ ആ സംഭവത്തെ കുറിച്ചും വേടൻ നാൽകിയ പിന്തുണയെ കുറിച്ചുമാണ് ക്ലബ്ബ് എഫ്,എമ്മിന് നൽകിയ അഭിമുഖത്തിൽ ഗബ്രി മനസ്സ് തുറക്കുന്നത്.

അന്നത്തെ പ്ലാൻ മറ്റൊന്നായിരുന്നു തന്നെ ഇൻട്രോഡ്യുസ് ചെയ്യാനായി ഓരു വലിയ കുറിപ്പ് കൂടെയുള്ളവർ വേടന് കൊടുത്തിരുന്നു. എന്നാൽ അത് ചുരുട്ടി വലിച്ചെറിഞ്ഞ അദ്ദേഹം ‘ഞാൻ പറഞ്ഞളാം’ എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. ആ വിളി വളരെ പേഴ്സണലായിരുന്നു. പക്ഷേ വേടൻ്റെ ആ വിളി ബാക് സ്റ്റേജിൽ നിന്ന താൻ കേട്ടിരുന്നില്ല എന്ന് ഗബ്രി പറയുന്നു. നല്ല ടെഷനും ആംഗ്സൈറ്റിയും ഒക്കെ ഉണ്ടായിരുന്നതിനാൽ ബാക് സ്റ്റേജിൽ മാറി നിൽക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവർ പറഞ്ഞപ്പോൾ ഓടി ചെന്ന് പെർഫോം ചെയ്തു. അടുത്ത ദിവസം റീലുകൾ കണ്ടപ്പോഴാണ് വേടൻ്റെ ആ വിളി കേട്ടത് എന്ന് ഗബ്രി പറയുന്നു.

Also Read: പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!

“പണ്ട് അദ്ദേഹം നേരിട്ടിരുന്ന പ്രതിസന്ധികളാണ് ഞാനും നേരിടുന്നത് എന്ന് മനസ്സിക്കിയിരുന്നു. അവൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയുള്ള, ഉള്ളിൽ നിന്നുമുള്ള വിളിയായിട്ടാണ് എനിക്ക് തോന്നിയത്.” ഗബ്രി പറഞ്ഞു. വേടൻ തന്നെ അവതരിപ്പിക്കുന്ന സമയത്ത് തൻ്റെ ട്രാക്കുകൾ പുറത്തിറങ്ങിയിരുന്നില്ല. ആ പരിപാടിയിൽ പെർഫോം ചെയ്ത് കഴിഞ്ഞ് ആളുകൾ ഇൻ്റർനെറ്റിൽ തിരയുമ്പോൾ പാട്ട് വരണം എന്നതായിരുന്നു പ്ലാൻ. അന്നത്തെ പരിപാടിക്ക് ശേഷം കെ.എൽ 42 എന്ന ട്രാക്കാണ് ആദ്യമിറക്കിയത് എന്ന് ഗബ്രി പറയുന്നു.

താൻ അന്ധർമുഖനാണെന്നും വീട്ടിൽ ഒതുങ്ങിയിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും ഗബ്രി പറയുന്നു. അതിനാലാണ് കാട്ടിൽ തേടിപ്പിടിച്ച് കണ്ടെത്തി എന്ന് വേടൻ പറയാൻ കാരണം. ചെറുപ്പം മുതൽ അങ്ങനെയാാണ് വളർന്നത്. കൂട്ടുകാരുമായൊന്നും അധികം ഇടപഴകാറുണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുടുംബത്തിൻ്റെ ഭാരം\ ചുമക്കേണ്ടിവന്നാതിനാൽ അതിന് വിധിക്കപ്പെട്ടയാളാണെന്ന് കരുതിയാണ് അന്ന് ജീവിച്ചിരുന്നത്. സ്വന്തം വികാരങ്ങൾ പുറന്തള്ളാൻ വേണ്ടിയാണ് പാട്ടുകൾ എഴുതി തുടങ്ങിയത്. യുട്യൂബിൽ താൻ പങ്കുവച്ച പാട്ടുകൾ കണ്ടാണ് വേടൻ താന്നെ കുറിച്ച് അറിയുന്നത് എന്ന് ഗബ്രി പറയുന്നു.

English Summary

Rapper Gabri revealed how artist Vedan discovered him via YouTube and famously introduced him on stage as a “black tiger from the forest.” Sharing his past struggles with isolation and heavy family burdens, Gabri expressed deep gratitude for Vedan’s genuine support, which ultimately transformed his musical journey and life.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ