Virosh Wedding: ദിലീപ് കാവ്യയെ പ്രണയിച്ചത് സ്‌കൂളില്‍ പഠിക്കുമ്പോള്‍; രശ്മിക-വിജയ് വിവാഹത്തിനിടെ മറ്റൊരു ചര്‍ച്ച
Rashmika Mandanna Vijay Deverakonda Marriage: വിജയ്-രശ്മിക വിവാഹത്തിനിടെ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് ദിലീപ്-കാവ്യ ബന്ധവുമായി ചേര്‍ത്താണ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹുമെല്ലാം നെറ്റിസണ്‍സ് വീണ്ടും പരിശോധിക്കുകയാണ്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് തുടക്കം മുതല്‍ക്കെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, വാര്‍ത്ത താരങ്ങള്‍ സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ആ രഹസ്യ പ്രണയം ഇപ്പോള്‍ വിവാഹം വരെ എത്തിയിരിക്കുകയാണ്.
സിനിമയിലൂടെ പ്രണയിച്ച് വിവാഹം ചെയ്യുന്ന ആദ്യ താരങ്ങളല്ല രശ്മികയും വിജയും. മലയാളം, തെലുഗ്, ഹിന്ദി, തമിഴ് തുടങ്ങി ഒട്ടേറെ ഭാഷകളിലെ താരങ്ങള്‍ പരസ്പരം പ്രണയിച്ച് വിവാഹം ചെയ്തിട്ടുണ്ട്. സൂര്യ-ജ്യോതിക, മഹേഷ് ബാബു-നമ്രത ശിരോദ്കര്‍, ദിലീപ്-മഞ്ജു-കാവ്യ തുടങ്ങി താരങ്ങളുടെ പട്ടിക നീളുന്നു.
വിജയ്-രശ്മിക വിവാഹത്തിനിടെ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് ദിലീപ്-കാവ്യ ബന്ധവുമായി ചേര്‍ത്താണ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹുമെല്ലാം നെറ്റിസണ്‍സ് വീണ്ടും പരിശോധിക്കുകയാണ്. ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ പ്രണയം എന്നത് തന്നെയാണ് ആ ബന്ധത്തെ വീണ്ടും കീറിമുറിക്കലുകള്‍ക്ക് വിധേയമാക്കുന്നത്.
സിനിമയിലൂടെ പ്രണയിച്ച താരങ്ങളെല്ലാം നല്ലതുപോലെ വിവാഹം ചെയ്ത് ജീവിക്കുന്നു, എന്നാല്‍ കാവ്യ ദിലീപിനെ നേടിയത് മറ്റൊരാളുടെ ജീവിതം നഷ്ടപ്പെടുത്തിയാണെന്നാണ് പ്രധാന ആക്ഷേപം. മഞ്ജു വാര്യരും ദിലീപും ഏറെകാലം പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ ദിലീപിന് കാവ്യയോട് ഉണ്ടായിരുന്ന അടുപ്പം മഞ്ജുവിന്റെ ദാമ്പത്യ ജീവിതം നഷ്ടപ്പെടുത്തിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: Virosh Wedding: വിരോഷിന്റെ ഗീത ഗോവിന്ദം….എട്ട് വർഷത്തെ പ്രണയകഥ ഇങ്ങനെ!
പ്രണയിച്ച് വിവാഹിതരായ മലയാളത്തിലെ മറ്റ് താരങ്ങളൊന്നും കാവ്യയെയും ദിലീപിനെയും പോലെ പെരുമാറിയില്ലെന്നും ആളുകള്‍ പറയുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്ന് അഭിനയിക്കുന്നത്. അന്ന് കാവ്യ മാധവന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അന്ന് മുതല്‍ക്കെ പ്രണയം ആരംഭിച്ചുകാണും എന്ന ആരോപണവും ചിലര്‍ ഉന്നയിക്കുന്നു.