Rashmika Mandanna Injured : രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്, സംഭവം ഷൂട്ടിംഗിനിടെ
Rashmika Mandanna Injury : പുതിയ സിനിമയുടെ ചിത്രീകണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.'രണബാലി', 'മൈസ' എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഈ സിനിമകൾക്കായി ചെയ്യേണ്ടി വന്ന കഠിനമായ ആക്ഷൻ രംഗങ്ങളും ഡാൻസ് പെർഫോമൻസും കാരണം നടിയുടെ ഇടുപ്പ് ഭാഗത്ത് ഗുരുതരമായ പരിക്കാണ് സംഭവിച്ചിരിക്കുന്നത്.
പുതിയ സിനിമയുടെ ചിത്രീകണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.’രണബാലി’, ‘മൈസ’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിലാണ് താരം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഈ സിനിമകൾക്കായി ചെയ്യേണ്ടി വന്ന കഠിനമായ ആക്ഷൻ രംഗങ്ങളും ഡാൻസ് പെർഫോമൻസും കാരണം നടിയുടെ ഇടുപ്പ് ഭാഗത്ത് ഗുരുതരമായ പരിക്കാണ് സംഭവിച്ചിരിക്കുന്നത്. പേശികളെ എല്ലുമായി ബന്ധിപ്പിക്കുന്ന ഭാഗം പൂർണ്ണമായും വേർപെട്ടു എന്നാണ് റിപ്പോർട്ട്.
കഠിനമായ ശാരീരിക പരിശീലനത്തിന് വിധേയരാകുന്ന കായികതാരങ്ങളിൽ മാത്രം സാധാരണയായി കണ്ടുവരുന്ന തരത്തിലുള്ള പരിക്കാണിതെന്ന് വിദഗ്ധർ പറയുന്നു. ആറാഴ്ചത്തേക്ക് പൂർണ്ണ വിശ്രമം എടുക്കാനാണ് ഡോക്ടർമാർ രശ്മികയോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് രശ്മിക. നിലവിൽ നാല് സിനിമകളുടെ ഭാഗമാണ് സൂപ്പർതാരമായ രശ്മിക. കൂടാതെ വിവിധ വമ്പൻ ബ്രാൻഡുകളുമായും അവർ സഹകരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ പരിക്ക് സിനിമ ചിത്രീകരണ ഷെഡ്യൂളുകളെ ബാധിക്കും എന്ന് ഉറപ്പാണ്. വാർത്ത പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് നടിയുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ സുഖവിവരങ്ങൾ തേടുന്നത്. വേഗത്തിൽ സുഖം പ്രാപിക്കട്ടെ, ഉടൻ തന്നെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് മടങ്ങിയെത്താൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.
English Summary
Actress Rashmika Mandanna has sustained a serious injury while filming for a new movie. She is currently shooting for the films ‘Ranabali’ and ‘Maisa’. The actress suffered a severe hip injury due to the strenuous action sequences and dance performances required for these films.