AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: എന്ത് ദ്രോഹം ചെയ്തിട്ടാ? 11 വയസ്സുവരെ ഞാൻ നോക്കിയ കുട്ടി ഇതുവരെ ഇവിടെ ചവിട്ടിയിട്ടില്ല; കിച്ചുവിനെ കുറിച്ച് രേണു സുധി

Renu Sudhi about Kichu:ഞാനെന്ത് ദ്രോഹം ചെയ്തിട്ടാണ് എന്നറിയില്ല 11 വയസ്സ് വരെ ഞാൻ നോക്കിയ ആ കുട്ടി ഇതുവരെ എന്നെ കാണാനായി വന്നിട്ടില്ല. എന്റെ രോഗവിവരം എത്രയോ പേര് ഇവിടെയെത്തി എന്നിട്ട് പോലും ആ കുട്ടി വന്നിട്ടില്ല. ഒരാൾക്ക് വയ്യാതെ കിടക്കുമ്പോൾ ഒന്ന് വന്നു കാണാൻ എന്താണിത്ര പ്രശ്നം? അറിയില്ല. പക്ഷെ അവൻ വന്നു എന്ന് രീതിയിൽ വാർത്തകൾ എത്തിയിട്ടുണ്ട്. അത് ഫേക്ക് ന്യൂസ് ആണ്. അവൻ കിച്ചു ഇതുവരെ ഇവിടെ വന്നിട്ടില്ല........

Renu Sudhi: എന്ത് ദ്രോഹം ചെയ്തിട്ടാ? 11 വയസ്സുവരെ ഞാൻ നോക്കിയ കുട്ടി ഇതുവരെ ഇവിടെ ചവിട്ടിയിട്ടില്ല; കിച്ചുവിനെ കുറിച്ച് രേണു സുധി
Renu Sudhi And KichuImage Credit source: Social Media
Ashli C
Ashli C | Published: 26 Jun 2026 | 02:49 PM

അന്തരിച്ച കലാകാരൻ സുധിയുടെ മൂത്ത മകനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയായ രേണു സുധി. താനെന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല ഞാൻ 11 വയസ്സുവരെ നോക്കിയ ആ കുട്ടി ഇതുവരെ ഈ വീട്ടിലേക്ക് എന്നെ വയ്യായ്മ ആണെന്ന് അറിഞ്ഞിട്ട് പോലും ഒന്ന് കാണാൻ പോലും വന്നിട്ടില്ല എന്നാണ് രേണു സുധി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. എന്റെ രോ​ഗവിവരം അറിഞ്ഞിട്ട് എത്രയോ പേര് തന്നെ കാണാനായിട്ട് വന്നു എന്നല്ല കുട്ടി ഇതുവരെ ഇങ്ങോട്ടേക്ക് വന്നിട്ടില്ല. തനിക്ക് കുഴപ്പമില്ല തന്നെ തന്റെ മകനായ റിഥപ്പൻ ചോദിക്കുന്നുമുണ്ട് വന്നു നോക്കുന്നുമുണ്ട്. അതുമതി എന്നാണ് രേണു സുധി സങ്കടം പങ്കുവെച്ചത്.

രേണു സുധിയുടെ വാക്കുകൾ

ഞാനെന്ത് ദ്രോഹം ചെയ്തിട്ടാണ് എന്നറിയില്ല 11 വയസ്സ് വരെ ഞാൻ നോക്കിയ ആ കുട്ടി ഇതുവരെ എന്നെ കാണാനായി വന്നിട്ടില്ല. എന്റെ രോഗവിവരം എത്രയോ പേര് ഇവിടെയെത്തി എന്നിട്ട് പോലും ആ കുട്ടി വന്നിട്ടില്ല. ഒരാൾക്ക് വയ്യാതെ കിടക്കുമ്പോൾ ഒന്ന് വന്നു കാണാൻ എന്താണിത്ര പ്രശ്നം? അറിയില്ല. പക്ഷെ അവൻ വന്നു എന്ന് രീതിയിൽ വാർത്തകൾ എത്തിയിട്ടുണ്ട്. അത് ഫേക്ക് ന്യൂസ് ആണ്. അവൻ കിച്ചു ഇതുവരെ ഇവിടെ വന്നിട്ടില്ല. എനിക്ക് അതിൽ കുഴപ്പമില്ല എന്റെ മകനായ റിഥപ്പൻ എന്നെ അന്വേഷിക്കുന്നുമുണ്ട് വന്നു നോക്കുന്നുണ്ട് അത് മതി. ഇതൊന്നും വിവാദമാക്കാൻ പറയുകയല്ല അവനോട് എനിക്ക് കുഴപ്പമൊന്നുമില്ല ക്ഷമിക്കുക അത്രമാത്രം. ഒരുപാട് പേര് എന്നോട് ചോദിച്ചിട്ടുണ്ട് കിച്ചു വന്നോ എന്ന്.

ALSO READ:ഡബിള്‍ ബാരല്‍ ഗണ്ണുമായി 76 വയസ്സില്‍ മോളിവുഡിലേക്ക് ഒരു മാസ്സ് എന്‍ട്രി! ബാലനില്‍ ഞെട്ടിച്ച അമ്മാമ്മ!

ഇല്ല അവൻ വന്നിട്ടില്ല. എന്തോ ആകട്ടെ കിടക്കേ കിടക്കുമ്പോൾ ഒന്ന് വന്നു കാണുവാൻ ആർക്കായാലും തോന്നും. എന്നെ സ്നേഹിക്കുന്ന എത്രയോ പേർ എന്നെ വന്ന് കണ്ടു. എനിക്ക് ഇൻഫെക്ഷൻ ആകാൻ പാടില്ലാത്തതുകൊണ്ട് പലരും വാതിൽക്കൽ വന്ന് മാസ്ക് ഒക്കെ ഇട്ടിട്ടാണ് വരുന്നത്.എന്നെ ഈ അവസ്ഥയിൽ എന്റെ അമ്മ പപ്പാ എല്ലാവരും ഒരുപാട് പിന്തുണയ്ക്കുന്നുണ്ട്. ഇവരോടൊക്കെ എനിക്ക് ഒരുപാട് നന്ദി മാത്രമേ ഉള്ളൂ. ഇതിനിടയിലും അങ്ങോട്ടും ഇങ്ങോട്ടും വാശിപിടിച്ച് ഓരോന്നും പറഞ്ഞ് ഉണ്ടാക്കുന്നവരുമുണ്ട്. പക്ഷേ എനിക്ക് ഒന്നു മാത്രമേ പറയാനുള്ളൂ. ആർക്കും ക്യാൻസർ എന്ന രോഗം വരരുത് എന്ന് മാത്രം. എന്നൊക്കെയാണ് രേണു സുധി പറഞ്ഞത്.

എന്നാൽ ഈ പ്രതികരണത്തിനും ആരും തന്നെ രേണുവിനെ പിന്തുണയ്ക്കുന്നില്ല എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. നിങ്ങൾക്ക് ബ്രസ്റ്റ് ക്യാൻസർ ആണെന്ന് പറയുന്നു ചികിത്സയിലാണെന്ന് പറയുന്നു ഈ സമയത്ത് ഇങ്ങനെ ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് വന്നിരിക്കുന്നുണ്ടെങ്കിൽ മറ്റൊന്നും പറയാനില്ല.ഏതു മക്കൾക്കും അമ്മമാർ അന്തസ്സായി ജീവിക്കണം എന്നാണ് ആഗ്രഹം. പക്ഷെ രേണു കുട്ടിയുടിപ്പിട്ട് ശരീരം കാണിച്ചു നടന്നപ്പോൾ കിച്ചു ഒരുപാട് നാണം കെട്ടിട്ടുണ്ട്, കിച്ചുവിന്റെ ഫ്രണ്ട്സിന്റെ അടുത്തെല്ലാം ആ കുട്ടി ഒരുപാട് വിഷമിച്ചു കാണും.

നാളെ റിതപ്പൻ ഇതെല്ലാം കാണുമ്പോൾ ഈ സ്നേഹം ഉണ്ടായികൊള്ളാമെന്നില്ല, ആ കുട്ടിയുടെ ചേട്ടനാണ് ശരിയെന്നു ആ കുട്ടിക്ക് ബോധ്യമാവും. അമ്മമാരെ പറ്റി ഓരോ മക്കൾക്കും നല്ലൊരു കാഴ്ചപാടുണ്ട്, അതാണ് രേണു തകർത്തു കളഞ്ഞത്. നാളെ റിത്തപ്പനും ഇതിനെ അംഗീകരിക്കുമെന്ന് എന്താണ് ഉറപ്പ്. മക്കളുടെ ഭാഗത്തു നിന്നും കൂടി ചിന്തിക്കുക. കുറച്ചു നാൾ ഏതോ മായിക ലോകത്ത് പെട്ട പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടി, എന്നിട്ട് എന്ത് നേടി, നേടിയ ക്യാഷ് മുഴുവൻ എന്തിന് ഉപകരിച്ചു. ചിന്തിക്കു രേണു, ദൈവത്തിന്റെ നോട്ടം രേണുവിലുണ്ട്. ദൈവത്തിനു രേണുവിന്റെ മാർഗം എന്താണെന്ന് അറിയാം, ദൈവം ഉപേക്ഷിക്കില്ല, ഇനിയെങ്കിലും മക്കളുടെ നല്ല അമ്മയായി, അസുഖം എത്രയും പെട്ടെന്ന് മാറി തിരിച്ചു വരട്ടെ,നീ ഇനി ഈ അവസ്ഥയിൽ അവനെ കുറ്റം പറയാൻ നിൽക്കരുത് അവൻ വന്നില്ല വരണ്ട അതുകൊണ്ട് നിനക്ക് എന്തെങ്കിലും പ്രത്യേക ഗുണമുണ്ടോ?

ഇല്ല അവൻ വരാത്തതിന് എന്തെങ്കിലും കാരണം ഉണ്ടായിരിക്കും അതാണ് മനസ്സിലാക്കേണ്ടത് പക്ഷേ അവൻ വരേണ്ടതായിരുന്നു അത് സത്യം തന്നെയാണ് ന്യൂസ് കൊടുക്കുന്നത് ശരിയല്ല അവൻ വരാതിരിക്കോ വരാതിരിക്കോ വരുന്നതോ അതൊക്കെ അവന്റെ ഇഷ്ടമാണ് മറ്റുള്ളവർക്ക് ന്യൂസ് ആയിട്ട് പറയിപ്പിക്കാൻ വേണ്ടിയിട്ട് ഇങ്ങനെ പറയരുത് നീ ഇപ്പോഴാ അങ്ങനത്തെ ഒരു അവസ്ഥയിലല്ല രോഗിയാണ് മനസ്സും ശരീരവും ദൈവത്തിൽ അർപ്പിച്ച് ജീവിക്കേണ്ട ഒരു അവസരമാണിത് ഇതുവരെ ചെയ്തതെല്ലാം ദൈവം ക്ഷമിക്കും ഇനി അങ്ങോട്ടുള്ള ദൈവത്തിന്റെ അനുഗ്രഹം കിട്ടണമെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കണം കൂടുതൽ അനുഗ്രഹത്തിനു വേണ്ടി അത് ചെയ്യാ മറ്റുള്ളവരെ കുറ്റം പറയാനോ മറ്റുള്ള വിമർശിക്കാനോ ഒന്നിനും നീ പോകണ്ട ദൈവം അനുഗ്രഹിക്കട്ടെ അതൊക്കെയാണ് ആവശ്യങ്ങളും അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക എന്ന രീതിയിലാണ് ആളുകളുടെ പ്രതികരണം.

ENGLISH SUMMARY

Renu Sudhi, the wife of the late artist Sudhi, said in a video shared on social media the other day, “I don’t know what he has done wrong. That boy, whom I looked after until he was 11, has not even come to this house to see me, even after knowing that I am a widow.”

Follow Us