AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം

Renu Sudhi Breast Cancer Latest:പലപ്രാവശ്യവും ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് നിങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പോകുമ്പോഴൊക്കെ ആ കുട്ടി എയർപോർട്ടിൽ ഉണ്ടാവും എന്നാൽ അവന് ദൂരെ നിന്ന് നോക്കുന്നുണ്ടാവും അതേ സ്ഥാനത്തു നിങ്ങളുടെ സഹോദരിയുടെ മക്കളേ കെട്ടിപിടിയ്ക്കുകയും ചിരിക്കുകയും മറ്റും ചെയ്യുന്നത്.......................

Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Renu Sudhi Image Credit source: Instagram
Ashli C
Ashli C | Updated On: 20 Jun 2026 | 09:45 PM

മലയാളികൾക്ക് സുപരിചിതയായ സോഷ്യൽ മീഡിയ താരമാണ് രേണു സുധി. അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ. സോഷ്യൽ മീഡിയയിൽ സജീവമായ കാലം തൊട്ട് രേണു സുധിക്ക് എന്നും വിമർശനങ്ങളാണ്. അതിന്റെ പ്രധാന കാരണം തന്നെ അവരുടെ പല വ്ലോഗുകൾ തന്നെയാണ്. പലപ്പോഴായി പുതിയ വിറ്റ് കാശാക്കുകയാണ് സഹതാപം വിറ്റ് പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ രേണുവിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു പിന്നീട് അവരുടെ വിദേശയാത്രകളും മറ്റും എല്ലാം കൂടിയായപ്പോൾ പലതരത്തിലുള്ള ആരോപണങ്ങളും ഇവരെ തേടി വന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ എന്നും തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുകയും തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് കൃത്യമായ രീതിയിൽ മറുപടി കൊടുത്തുമാണ് രേണു മുന്നോട്ട് പോയത്. അതിനിടയ്ക്കാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചു എന്ന വാർത്ത എത്തിയത്.

തുടക്കത്തിൽ ആളുകൾ അത് വിശ്വസിച്ചിരുന്നില്ലെങ്കിലും പിന്നീട് താരം തനിക്ക് ക്യാൻസർ ആണ് എന്ന് സ്ഥിരീകരിക്കുകയും ചികിത്സയുടെ കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തതോടെ അതുവരെ വിമർശിച്ചിരുന്ന ആളുകൾ പിന്നീടത് സഹതാപ തരംഗത്തിലേക്ക് മാറി. താങ്കൾ ഒരു ഉരുക്കു വനിതയാണ്. എല്ലാം മാറി സുഖമായി വരട്ടെ എന്നൊക്കെ രീതിയിൽ ആളുകളുടെ മനോഭാവം മാറി രേണുവിനെ സ്നേഹിക്കാനും ആരംഭിച്ചിരുന്നു. മാത്രമല്ല ഇതിനിടയിൽ രേണുവിനെ വിമർശിച്ചുകൊണ്ട് കണ്ടന്റ് ആക്കിയ പല ഇൻഫ്ലുവൻസേഴ്സും അത് മാറ്റിപ്പറഞ്ഞ് അവരെ സപ്പോർട്ട് ചെയ്യുന്ന തരത്തിലേക്ക് എത്തി. കമന്റ് സെക്ഷനിൽ ചീത്ത വിളിച്ചു കൊണ്ടിരുന്നവരെല്ലാം തന്നെ അതിൽ നിന്നും വ്യത്യസ്തമായി രേണുവിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് മാറി.

എന്നാൽ ഇപ്പോൾ വീണ്ടും വിമർശനങ്ങളുടെ ഒരു കെട്ട് തന്നെയാണ് ആളുകൾ രേണുവിനെതിരെ അഴിച്ചുവിടുന്നത്. പ്രധാനമായും അവസാനമായി പങ്കുവെച്ച വീഡിയോയിലാണ് അത്രയധികം നെഗറ്റീവ് കമന്റുകൾ എത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്ക് പോവുകയാണെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവെച്ചത് അതിൽ കയറിയപ്പോൾ തൊട്ട് രേണു പറയുന്ന ചില കാര്യങ്ങളാണ് ആളുകളെ ചൊടിപ്പിച്ചത്.. കീമോ ചെയ്യാൻ വേണ്ടിയാണ് കോട്ടയം മെഡിക്കൽ കോളേജ് എത്തിയത് എന്റെ തറവാടായാണ് ഇത് കാണുന്നത് എന്നാണ് രേണു സുധി പറഞ്ഞത് . എത്ര വർഷം പോകേണ്ടി വരുമെന്ന് അറിയില്ല എത്ര വർഷം പോയാലും ഞാൻ മടങ്ങി വരുമോ എന്ന് അറിയില്ല എന്നാലും നിങ്ങൾ എന്റെ റിഥപ്പൻ അതായത് മകനുവേണ്ടി പ്രാർത്ഥിക്കുക എന്നെ ഇഷ്ടമല്ലാത്തവർ ഒരുപാടുണ്ടാവും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നിങ്ങനെ ഒരുപാട് തവണ മകന്റെ പേര് പറഞ്ഞപ്പോൾ അതിൽ ആണ് ആളുകൾ കയറി പിടിച്ചിരിക്കുന്നത്.

ഇപ്പോഴാണോ മകനെ ഓർത്തത്?

ഇപ്പോഴാണോ മകനെ ഓർത്തത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. കുറേക്കാലം ഭർത്താവിന്റെ മരണം വിറ്റ് ജീവിച്ചു ഇനി ഈ സൂക്കേടും മകനെയും വിറ്റ് ജീവിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.ഇപ്പോൾ എന്താ സ്നേഹം റിതാപ്പനോട്. പലപ്രാവശ്യവും ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് നിങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പോകുമ്പോഴൊക്കെ ആ കുട്ടി എയർപോർട്ടിൽ ഉണ്ടാവും എന്നാൽ അവന് ദൂരെ നിന്ന് നോക്കുന്നുണ്ടാവും അതേ സ്ഥാനത്തു നിങ്ങളുടെ സഹോദരിയുടെ മക്കളേ കെട്ടിപിടിയ്ക്കുകയും ചിരിക്കുകയും മറ്റും ചെയ്യുന്നത്.

പോട്ടെ പലപ്രാവശ്യം പോകുന്ന നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ആ കുഞ്ഞിനെ ഒന്ന് കൂടെ കൊണ്ട് പോകാൻ ശ്രമിച്ചുരുന്നെങ്കിൽ അവന്റെ മനസ്സിൽ അതൊരു പൊന് തൂവൽ പൊലെ ആ കുഞ്ഞിന്റെ മനസ്സിൽ കാണുമായിരുന്നു. അതുപോലെ കാറിൽ യാത്ര ചെയ്യുമ്പോൾ ആ കുഞ്ഞിനെ മുൻസീംറ്റിൽ മടിയിലിരുത്തി ഒന്ന് ചുറ്റി പിടിച്ചിരിയ്ക്കുന്നത് കാണാൻ ആഗ്രഹിച്ചിട്ടുണ്ട്.

അതുമില്ല. നിങ്ങൾ ഒരുപാട് പരിപാടികളിൽ പങ്കെടുക്കാൻ പോകുന്ന സമയത്തു പോകും ആ കുഞ്ഞിനെ ഒന്ന് കൂടെ കൂട്ടിയിട്ടുണ്ടോ. ഇല്ല. കൂടുതൽ സമയങ്ങളിലും അവൻ ഒറ്റയ്ക്കായിട്ടാണ്. ആ കുഞ്ഞിന് ദൈവം കൂട്ടിനുണ്ടാവും. തീർച്ച പിന്നെ അവന്റെ സ്വന്തം ചേട്ടൻ കിച്ചു ഒരിയ്ക്കലും അവനെ കൈവിടില്ല. ലോകത്തിലെ ആദ്യത്തെ കാൻസർ രോഗിയല്ല നിങ്ങൾ. ചികിത്സ ഉണ്ട്. പിന്നെ മറ്റെല്ലാ അഹങ്കാരങ്ങളും മാറ്റിവച്ച് സ്വയം പ്രാർത്ഥിക്ക്. ദൈവം കൈ വിടില്ല. ആവശ്യമില്ലാതെ മനസ്സിന് സ്‌ട്രെസ് കൊടുക്കണ്ട. എല്ലാം ശരിയാവും.നിനക്ക് നാണമില്ലേ രേണു പിരിവ് പിരിവ് എന്ന് പറയാൻ അതൊക്കെ മറ്റുള്ളവർ അറിഞ്ഞ് തരേണ്ടതല്ലേ. നിൻ്റെ ഈ അസുഖം സത്യമാണോ എന്നറിയാതെ ആരെങ്കിലും പൈസ തരുമോ നീ എന്താ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് പോലെ പൈസ പൈസ എന്ന കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്.

നീ ഹോസ്പിറ്റലിൽ കയറാൻ തുടങ്ങിയില്ലല്ലോ അപ്പോഴേക്കും അക്കൗണ്ടിലേക്ക് പൈസ ഇടണോ കഷ്ടം. എന്നിങ്ങനെ വളരെ ഗുരുതരമായ രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത് പ്രധാനമായും ഏണി ഇടക്കിടക്ക് പണത്തിന്റെ കാര്യവും ഒക്കെ പറയുന്നതാണ് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അതായത് ആളുകൾ ഇത് ഇപ്പോഴും പൂർണമായി വിശ്വാസത്തിലേക്ക് എടുക്കാത്ത രീതിയിലാണ് പലരും കമന്റ് ചെയ്തിരിക്കുന്നത് എന്നിരുന്നാലും ശ്രുതി തന്റെ ചികിത്സകളും കാര്യങ്ങളുമായി തന്നെ മുന്നോട്ടു പോകുവാനുള്ള കുറച്ച് തീരുമാനമാണെന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്.

ENGLISH SUMMARY

People are unleashing a barrage of criticism against Renu sudhi. The most negative comments have mainly come from the last video she shared. The video was shared saying that she was going to Kottayam Medical College for treatment, but some of the things Renu said while she was in it angered people.

Follow Us