AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: രണ്ടു പേരും ഒരേ ഷേപ്പ് ആണല്ലോ? അനിയത്തിയെ ബോഡിഷെയ്മിങ്ങ് നടത്തിയവന് വായടപ്പിക്കുന്ന മറുപടി നൽകി രേണു

Renu Sudhi: ആർക്കും കൂസാതെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കും എന്ന് ഉറച്ച നിലപാടോടുകൂടി പോവുകയാണ് രേണു. ഇപ്പോഴിതാ രേണുവിന്റെ അനിയത്തി ആതിരയും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

Renu Sudhi: രണ്ടു പേരും ഒരേ ഷേപ്പ് ആണല്ലോ? അനിയത്തിയെ ബോഡിഷെയ്മിങ്ങ് നടത്തിയവന് വായടപ്പിക്കുന്ന മറുപടി നൽകി രേണു
Renu Sudhi and AthiraImage Credit source: Social Media Screen grab
ashli
Ashli C | Updated On: 03 Nov 2025 13:07 PM

വിമർശകരെ എല്ലാം പടവുകൾ ആക്കി മുന്നോട്ടുവന്ന വ്യക്തിയാണ് രേണു സുധി. ഭർത്താവ് സുധി മരിച്ചതിനുശേഷം തന്റെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി തനിക്ക് സാധിക്കുന്ന രീതിയിൽ പ്രയത്നിക്കുകയാണ് അവർ. വിവാഹം കഴിഞ്ഞാൽ സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്ന ചിന്താഗതിയുള്ള ആളുകളാണ് ഇന്നും സമൂഹത്തിൽ ഏറിയ പങ്കും. എന്നാൽ അവർക്ക് മുന്നിൽ മുട്ടുമടക്കാതെ തനിക്ക് സാധിക്കുന്ന രീതിയിൽ ജീവിതത്തിൽ ഉയരുവാനുള്ള ശ്രമത്തിലാണ് രേണു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ളത് ബോഡി ഷേയ്മിങ് ആണ്.

ഇതെന്ത് കോലം. കുറച്ചു കഞ്ഞിവെള്ളം കുടിച്ചൂടെ. ഇവൾക്ക് ആരെങ്കിലും കുറച്ച് കഞ്ഞി വെള്ളം കൊണ്ട് കൊടുക്ക് എന്നിങ്ങനെ രേണുവിനെ ചുറ്റിപ്പറ്റി സ്ഥിരമായി വരുന്ന കമന്റുകൾ ആണ് ഇവ. എന്നാൽ ഇതിനെല്ലാം നല്ല ചുട്ട മറുപടി കൊടുക്കാറുമുണ്ട്. ആർക്കും കൂസാതെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കും എന്ന് ഉറച്ച നിലപാടോടുകൂടി പോവുകയാണ് രേണു. ഇപ്പോഴിതാ രേണുവിന്റെ അനിയത്തി ആതിരയും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് ആതിര ആദ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ വിവിധ ഷോർട്ട് ഫിലിമുകളിൽ ആതിര സജീവമാണ്. എപ്പോഴും രേണുവിനെ ചുറ്റിപ്പറ്റിയാണ് ആതിരയെയും സോഷ്യൽ മീഡിയയിൽ കാണാറുള്ളത്.

ALSO READ: രേണുവിന്റെ അനിയത്തിയും സിസാരക്കാരിയല്ല! ‘അമ്മ’ യിൽ മെമ്പർ, 9 സിനിമയിൽ അഭിനയിച്ചുണ്ടെന്ന് ആതിര

രേണു നേരിട്ട പോലെ തന്നെ ആതിരയും വലിയ രീതിയിലുള്ള ബോഡി ഷേമിങ്ങിന് ഇരയാവുകയാണ്. ആതിരയുടെ വീഡിയോയ്ക്ക് താഴെയും ഇവൾക്ക് അല്പം കഞ്ഞി വെള്ളം കൊടുക്കൂ… ഇവൾ ആരാണെന്നാ വിചാരം, ഇങ്ങനെയും പോലീസുകാരോ എന്നൊക്കെ രീതിയിലുള്ള മോശം കമന്റുകൾ എത്തുന്നുണ്ട്. അതിനിടയിൽ രേണുവിനോട് ഒരാൾ നേരിട്ട് ഇത്തരത്തിൽ പരിഹാസ ചോദ്യം ചോദിച്ചയാള‍ക്ക് നല്ല ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം. ഒരു വീഡിയോയിൽ രേണുവിനോട് അടുത്തുനിന്ന് ആളാണ് ചോദിച്ചത് രണ്ട് അത് അനിയത്തിയാണോ രണ്ടുപേർക്കും ഒരേ ഷേപ്പ് ആണല്ലോ എന്ന്.

എന്നാൽ അതിനെന്താ അത് നല്ലതല്ലേ എന്ന മറു ചോദ്യമാണ് ചോദിച്ചത്. അത് നല്ല കാര്യമല്ലേ എന്ന് ചോദിച്ച മുന്നോട്ടു പോവുകയും ചെയ്തു. ഇതിൽ നിന്നും ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല എന്ന നിശബ്ദമായ ഉത്തരമാണ് രേണു നൽകിയത്. അതേസമയം രേണുവിന്റെ അനിയത്തി ആതിര ആൽബങ്ങളിലും സിനിമകളിലും എല്ലാം സജീവമായ വ്യക്തിയാണ്. താൻ ഇതിനോടകം നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും 9 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നും ആണ് ആതിര പറയുന്നത്. കൂടാതെ സിനിമ സംഘടനയായ അമ്മയിൽ അംഗത്വം ഉണ്ടെന്നും ആതിര പറയുന്നു.