OLA S1 Pro+ Gen 3 : 320 കിലോ മീറ്റർ മൈലേജുമായി ഒല എസ് വൺ പ്രോ പ്ലസ് ജെൻ 3 വിപണിയിൽ
OLA S1 Pro Gen 3 Full Details Here : രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വാഹനത്തിന് വന്നിട്ടില്ല. പക്ഷേ പെർഫോമൻസിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അതിൽ എടുത്തു പറയേണ്ടത് 320 കിലോമീറ്റർ റേഞ്ച് അഥവാ മൈലേജ് വാഹനം വാഗ്ദാനം ചെയ്യുന്നു എന്നുള്ളതാണ്. ഒരു ഇലക്ട്രിക് സ്കൂട്ടറിനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മികച്ച കിലോമീറ്റർ പരിധിയാണ്.
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന കമ്പനിയായിരുന്നു ഒല. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യൻ ജനതയുടെ മാറ്റത്തിൽ ഒലയുടെ എസ് വൺ എന്ന മോഡൽ വഹിച്ച പങ്ക് ചെറുതല്ല. സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പല ഉപഭോക്താക്കളും ഉന്നയിക്കുന്നുണ്ട് എങ്കിലും നിരത്തിൽ ഒലയുടെ വാഹനങ്ങൾ സജീവമാണ്. ഇപ്പോഴിതാ ഒല തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഒല എസ് വൺ പ്രോ പ്ലസ് ജെൻ 3 ( OLA S1 Pro + Gen 3 ) അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വാഹനത്തിന് വന്നിട്ടില്ല. പക്ഷേ പെർഫോമൻസിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അതിൽ എടുത്തു പറയേണ്ടത് 320 കിലോമീറ്റർ റേഞ്ച് അഥവാ മൈലേജ് വാഹനം വാഗ്ദാനം ചെയ്യുന്നു എന്നുള്ളതാണ്. ഒരു ഇലക്ട്രിക് സ്കൂട്ടറിനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മികച്ച കിലോമീറ്റർ പരിധിയാണ്. ഒരുതവണ ഫുൾ ചാർജ് ചെയ്താൽ ദൂരപരിധിയെ പേടിക്കാതെ വാഹനം കൊണ്ട് ധൈര്യമായി സഞ്ചരിക്കാം. 13 കിലോ വാട്ടാണ് വാഹനം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പവർ. പരമാവധി വേഗത ആകട്ടെ 130 കിലോമീറ്ററും. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വെറും 2.1 സെക്കൻഡ് മാത്രം മതി.
Also Read : ചാർജ് തീരുമോ എന്ന പേടി വേണ്ട! 187 കിലോ മീറ്റർ വരെ റേഞ്ച്.. ‘വിഡ വിഎക്സ് 2’ ഹീറോയുടെ തുറുപ്പുചീട്ട്
ഒല എസ് വൺ പ്രൊ പ്ലസ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 5.2 കിലോവാട്ട് ബാറ്ററി വകഭേദത്തിലും 4 കിലോ വാട്ട് വകഭേദത്തിലും. ഇതിൽ ഉയർന്ന മോഡൽ ആണ് 320 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 4 കിലോവാട്ട് വേരിയന്റിൽ 242 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി പറയുന്നത്. ഈ വകഭേദത്തിന്റെ ടോപ് സ്പീഡ് 128 കിലോമീറ്റർ പേർ അവർ ആയിരിക്കും.മൂന്നാം തലമുറ എസ് വൺ പ്രൊ യിലേക്ക് വന്നാൽ നാല് കിലോ വാർഡ് മൂന്ന് കിലോ വാട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഈ വാഹനം ലഭിക്കും. യഥാക്രമം 242, 126 കിലോമീറ്റർ റേഞ്ച് ആണ് ഈ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 125 ഉം 117 ഉം ആണ് എസ് വൺ പ്രൊ മൂന്നാം തലമുറയുടെ പരമാവധി വേഗത.
രണ്ടു വകഭേദങ്ങളുടെയും പരമാവധി പവർ 11 കിലോ വാട്ടാണ്. പൂജ മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 2.7 സെക്കൻഡ് ആണ് ഈ വകഭേദങ്ങൾക്ക് ആവശ്യം ആയി വരുന്നത്. എസ് വൺ പ്രോ പ്ലസിന് 159999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എസ് വൺ പ്രോയ്ക്ക് 129999 മുതലും.
English Summary
Ola made a historic entry into the Indian electric vehicle market. Its ‘S1’ model played a significant role in the Indian public’s transition to electric vehicles. Despite numerous customer complaints regarding service issues, Ola’s vehicles remain a common sight on the roads.