Renu Sudhi: രേണുവിന്റെ അനിയത്തിയും സിസാരക്കാരിയല്ല! ‘അമ്മ’ യിൽ മെമ്പർ, 9 സിനിമയിൽ അഭിനയിച്ചുണ്ടെന്ന് ആതിര
Renu Sudhi Sister Athira: താനാള് നിസ്സാര അല്ല എന്നാണ് ആതിര നൽകുന്ന സൂചന. 9 സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പം ഉള്ള ഒരു സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ആതിരയുടെ വാക്കുകൾ ഇങ്ങനെ.
മലയാളികൾക്ക് സുപരിചിതയാണ് രേണു സുധി. കലാകാരനായ സുധിയുടെ ഭാര്യ എന്നതിലുപരി ഇപ്പോൾ സ്വന്തം കഴിവുകൊണ്ട് പ്രശസ്തയായി മാറി രേണു. എന്നാൽ ഈ കാലയളവിൽ വലിയ രീതിയിലുള്ള വിമർശനവും രേണു സുധി നേരിട്ടിട്ടുണ്ട്.
പ്രധാനമായും വലിയ തരത്തിലുള്ള ബോഡി ഷെയ്മിങ്ങുകളാണ് രേണു സോഷ്യൽ മീഡിയയിൽ നിന്നും നേരിട്ടിട്ടുള്ളത്. എന്നാൽ അതൊന്നും വകവെക്കാതെയാണ് താരം മുന്നോട്ടു പോയത്. ഇപ്പോൾ തന്റെ അനിയത്തിയെയും തനിക്കൊപ്പം കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നിരിക്കുകയാണ് രേണു.
ALSO READ: ഇപ്പോൾ എന്റെ അക്കൗണ്ട് സീറോ ബാലൻസ് അല്ല! ഇന്ന് ആരുടെയും മുന്നിൽ തെണ്ടേണ്ട; രേണു സുധി
ആതിര എന്ന പെൺകുട്ടിയാണ് ഇപ്പോൾ രേണുവിനൊപ്പം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്.ഒരു ഷോർട്ട് ഫിലിമിൽ രേണുവിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന പോലീസുകാരി ആയാണ് ആതിര ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ നേഴ്സായും ഒക്കെ ആതിര സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധാ കേന്ദ്രമാവുകയാണ് .
എന്നാൽ താനാള് നിസ്സാര അല്ല എന്നാണ് ആതിര നൽകുന്ന സൂചന. 9 സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഞ്ജു വാര്യർക്കൊപ്പം ഉള്ള ഒരു സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ആതിരയുടെ വാക്കുകൾ ഇങ്ങനെ.
ഫിലിം ഒരു എട്ടെണ്ണം ചെയ്തു. 2 ആൽബത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമ്പതാമത്തെ സിനിമ ചെയ്യാൻ നിൽക്കുകയാണ് മഞ്ജുവാര്യർക്കൊപ്പം ആണ് ചെയ്യുന്നത്. അമ്മയിൽ മെമ്പറാണ്. എന്നൊക്കെയാണ് ആതിര പറയുന്നത്. ഏതായാലും ഇതിനോടകം തന്നെ ആതിരയും സോഷ്യൽ മീഡിയയിൽ ചർച്ച കേന്ദ്രമായി മാറിക്കഴിഞ്ഞു.
ALSO READ: ശ്ശെടാ… ആ നടിയോ? കിലുക്കത്തിൽ മോഹൻലാലിന്റെ നന്ദിനിക്കുട്ടിയാകേണ്ടിയിരുന്നത് രേവതിയല്ല! മറ്റൊരു നടി
അതേസമയം തന്റെ പരിശ്രമം കൊണ്ട് ജീവിതം ഒട്ടാകെ മാറിയെന്നാണ് രേണു സുധി പറയുന്നത്. ആദ്യം വെറും സീറോ ബാലൻസ് ആയിരുന്നു തന്നെ അക്കൗണ്ട് എന്നാൽ ഇപ്പോൾ അങ്ങനെയല്ല. 500 രൂപയ്ക്ക് തെണ്ടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ കുടുംബത്തെ പരിപാലിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും രേണു അഭിമാനത്തോടെ പറയുന്നു. ഇപ്പോൾ നിറയെ വർക്കുണ്ട്. വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. അന്ന് 500 രൂപ ചോദിച്ചപ്പോൾ അതിൽ കൂടുതൽ തന്നവരും ഒന്നും തരാത്തവരും ഉണ്ട്. ഇപ്പോൾ അവസ്ഥയൊക്കെ മാറി എന്നും രേണു പറയുന്നു.