Renu Sudhi: ഐസിയുവിൽ! രേണു സുധിയുടെ നില ഗുരുതരം, പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു

Renu Sudhi in ICU:ആശുപത്രി അധികൃതർ അറിയിക്കുന്നത് ഇനിയൊരു കീമോ രേണുവിന്റെ ശരീരത്തിന് താങ്ങില്ല അവൾ സഹിക്കില്ല എന്നാണ്. അങ്ങനെയൊരു റിസ്ക് ഹോസ്പിറ്റൽ അധികൃതർ എടുക്കില്ല എന്നും അറിയിച്ചു.ആറാമത്തെ കീമോ കൂടി ചെയ്യേണ്ടതുണ്ട് എന്നാൽ ഇനി ഒരുവട്ടം കൂടി ചെയ്യാൻ ഹോസ്പിറ്റൽ അധികൃതർ തയ്യാറല്ല. അവരുടെ ശരീരത്തിന് അത് താങ്ങാൻ സാധിക്കില്ല എന്നും അങ്ങനെയൊരു റിസ്ക് എടുക്കില്ല എന്നും ഹോസ്പിറ്റൽ തീർത്തും പറഞ്ഞു.....

Renu Sudhi: ഐസിയുവിൽ! രേണു സുധിയുടെ നില ഗുരുതരം, പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു

Renu Sudhi

Updated On: 

20 Sep 2026 | 10:16 AM

രേണു സുധി ഗുരുതരാവസ്ഥയിൽ. ബിഗ് ബോസ് താരവു അവതാരകയും രേണുവിന്റെ അടുത്ത സുഹൃത്തുമായ ശാരികയാണ് ഇക്കാര്യം അറിയിച്ചത്. രേണു സുധിയുടെ അവസ്ഥ വളരെ മോശമാണ് എന്നും പ്ലേറ്റിലേറ്റുകൾ കുറഞ്ഞു വളരെ മോശം അവസ്ഥയിലാണ് എന്നും രേണുവിന്റെ സഹോദരി പറഞ്ഞതായി ശാരിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം പ്ലേറ്റ്ലറ്റ് വല്ലാതെ കുറഞ്ഞ് ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിൽ ആണ് എന്നും ശാരിക പോസ്റ്റിലൂടെ വ്യക്തമാക്കി.

അഞ്ചോളം കീമോ ഇതിനോടകം ചെയ്തു കഴിഞ്ഞു. ഓരോ കീമോയും കഴിയുമ്പോൾ പച്ചവെള്ളം പോലും കഴിക്കുമ്പോൾ ഛർദിച്ച് അവശയാവുന്ന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നാലാമത്തെ കീമോ വരെ ഓരോ കീമോയും കഴിയുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ സഹിച്ച് അല്പം ഊർജ്ജം വരുമ്പോൾ വീഡിയോ ചെയ്യുകയും നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്യാറുണ്ടായിരുന്നു. അവളുടെ മനസ്സ് ഒന്നുകൊണ്ടും മാത്രമാണ് അവൾക്ക് അതിനെല്ലാം സാധിക്കുന്നത്. അഞ്ചാമത്തെ കീമോയോടു കൂടി അവൾ വല്ലാതെ തളർന്നു പോയിരിക്കുന്നു. 10 ദിവസം കഴിഞ്ഞിട്ടും ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

ALSO READ:അഖിൽ മാരാർ സീരിയലിലെ എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി; കളിയാക്കലുകൾ സഹിക്കാനാകുന്നില്ല ; പൊട്ടിക്കരഞ്ഞ് അലിൻ ജോസ് പെരേര

ഇനിയൊരു കീമോ രേണുവിന്റെ ശരീരത്തിന് താങ്ങില്ല

ഇതിനു മുന്നേ വരെ അവളൊരു ഹാലൂസിനേഷൻ സ്റ്റേജിലോട്ട് പോയിട്ടില്ല എന്നാൽ ആശുപത്രി അധികൃതർ അറിയിക്കുന്നത് ഇനിയൊരു കീമോ രേണുവിന്റെ ശരീരത്തിന് താങ്ങില്ല അവൾ സഹിക്കില്ല എന്നാണ്. അങ്ങനെയൊരു റിസ്ക് ഹോസ്പിറ്റൽ അധികൃതർ എടുക്കില്ല എന്നും അറിയിച്ചു. താൻ ഈ കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ വന്നു പറയാൻ കാരണം അവൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് പറയാനാണ്. അവളെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ സമൂഹത്തിലുണ്ട്. അവർ എല്ലാവരും അവളുടെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കണം. മാത്രമല്ല രേണുവിന്റെ കുടുംബത്തിന്റെ പെർമിഷൻ എടുത്തിട്ട് തന്നെയാണ് താൻ ഈ വീഡിയോ ചെയ്തത് ഒരു കണ്ടെന്റിനു വേണ്ടി ചെയ്തതല്ല അത്രയും അവസ്ഥ മോശമാണ്, അവളുടെ ജീവനുവേണ്ടി പ്രാർത്ഥിക്കണമെന്നും ശാരിക പറയുന്നു.

ശാരിക പങ്കുവെച്ച വീഡിയോ

ആറാമത്തെ കീമോ കൂടി ചെയ്യേണ്ടതുണ്ട് എന്നാൽ ഇനി ഒരുവട്ടം കൂടി ചെയ്യാൻ ഹോസ്പിറ്റൽ അധികൃതർ തയ്യാറല്ല. അവരുടെ ശരീരത്തിന് അത് താങ്ങാൻ സാധിക്കില്ല എന്നും അങ്ങനെയൊരു റിസ്ക് എടുക്കില്ല എന്നും ഹോസ്പിറ്റൽ തീർത്തും പറഞ്ഞു എന്നാണ് ശാരിക പറയുന്നത്. ഭക്ഷണം ഒന്നും തന്നെ കഴിക്കാൻ പറ്റില്ല. ഭക്ഷണത്തിന് പകരമായി കൊടുക്കാനുള്ള മറ്റു സംവിധാനങ്ങളെല്ലാം ആശുപത്രി അധികൃതർ ചെയ്തിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി എന്നും ശാരിക പറയുന്നു.

ENGLISH SUMMARY

Renu Sudhi is in critical condition. Sharika—a Bigg Boss star, Anchor, and close friend of Renu—shared this news. Sharika revealed via social media that Renu’s sister had reported her condition to be extremely poor, noting a severe drop in platelet counts. Renu was admitted to the hospital recently due to this drastic drop in platelets and is currently in the ICU at Kottayam Medical College.

Loading...
Unable to load recommendations.
Follow Us
Related Stories
Helen of Sparta: അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ല, എന്റെ ഫോൺ അവർ കൊണ്ടുപോയി; പ്രതികരിച്ച് ഹെലൻ ഓഫ് സ്പാർട്ട
Alin Jose Perera: അഖിൽ മാരാർ സീരിയലിലെ എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി; കളിയാക്കലുകൾ സഹിക്കാനാകുന്നില്ല ; പൊട്ടിക്കരഞ്ഞ് അലിൻ ജോസ് പെരേര
Bachelor Party Movie : അത് ലെജന്റ്സ് ഇത് ന്യൂജെൻസ്! നസ്ലിനും ചാക്കോച്ചനും സൗബിനും… ബാച്ച്ലർ പാർട്ടി റിട്ടേൺസ്
Deepika Padukone – Ranveer Singh: ദുവയ്ക്ക് കൂട്ടായി! ദീപികയ്ക്കും രൺവീറിനും രണ്ടാമതും പെൺകുഞ്ഞ് പിറന്നു… സന്തോഷം പങ്കിട്ട് താരദമ്പതികൾ
Bigg Boss Malayalam Season 8 : രാഹുൽ ഈശ്വർ പണി തുടങ്ങി? ഹൗസിൽ നിരാഹാരം
Manju Warrier : സഹികെട്ടു… സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്