AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Alin Jose Perera: അഖിൽ മാരാർ സീരിയലിലെ എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി; കളിയാക്കലുകൾ സഹിക്കാനാകുന്നില്ല ; പൊട്ടിക്കരഞ്ഞ് അലിൻ ജോസ് പെരേര

Alin Jose Perera against Akhil Marar:തനിക്കെതിരെയുള്ള പ്രതികരണങ്ങൾ എന്നുതന്നെയായാലും താൻ ചെയ്യുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ ഊർജ്ജത്തോടെ മുന്നോട്ടു പോവുകയായിരുന്നു അലിൻ ജോസ് പെരേര.കല്യാണ വീടുകളിൽ ക്ഷണിക്കപ്പെട്ട് അവിടെയെത്തി കുറെ ആളുകൾക്ക് മുന്നിൽ സ്വയം ഒരു കോമാളിയെ പോലെ നിൽക്കും എന്നാൽ അപ്പോഴും താൻ വന്നത് എന്തിനാണ് എന്ന ബോധ്യം പൂർണമായും അലിന് ഉണ്ടാകും........

Alin Jose Perera: അഖിൽ മാരാർ സീരിയലിലെ എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി; കളിയാക്കലുകൾ സഹിക്കാനാകുന്നില്ല ; പൊട്ടിക്കരഞ്ഞ് അലിൻ ജോസ് പെരേര
Alin Jose Perera Image Credit source: Social Media Screen grab
Ashli C
Ashli C | Published: 20 Sep 2026 | 09:20 AM

സോഷ്യൽ മീഡിയ റീലുകളിലൂടെയും സിനിമ റിവ്യൂകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരമാണ് അലിൻ ജോസ് പെരേര. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട നാൾ മുതൽ കളിയാക്കലുകളും വിമർശനങ്ങളും മാത്രമാണ് അലിൻ നേരിട്ടിട്ടുള്ളത്. മൈക്കുമായി അലിന്റെ പ്രതികരണങ്ങൾ എടുക്കാൻ പോകുന്നവരുടെയും ഉദ്ദേശം അലിനെ ഏതെങ്കിലും രീതിയിൽ കളിയാക്കുക എന്നത് മാത്രമാണ്. എന്നാൽ അത് മനസ്സിലാക്കിയിട്ടും അവരോട് വളരെ സീരിയസ് ആയി പ്രതികരിക്കുന്ന അലിനെ കാണുമ്പോൾ പലരും ഇവന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന രീതിയിൽ കമന്റ് ചെയ്യാറുണ്ട്.

സ്വയം ഒരു കോമാളിയെ പോലെ നിൽക്കും…

അല്ലെങ്കിൽ ഒരുപക്ഷേ തന്നെ കളിയാക്കുകയാണെന്ന് ഇയാൾക്ക് മനസ്സിലാകുന്നില്ലേ എന്നും ചിലർ സംശയങ്ങൾ പ്രകടിപ്പിക്കുന്നു. എന്നാൽ തനിക്കെതിരെയുള്ള പ്രതികരണങ്ങൾ എന്നുതന്നെയായാലും താൻ ചെയ്യുന്ന കാര്യങ്ങൾ യാതൊരു മടിയും കൂടാതെ ഊർജ്ജത്തോടെ മുന്നോട്ടു പോവുകയായിരുന്നു അലിൻ ജോസ് പെരേര.കല്യാണ വീടുകളിൽ ക്ഷണിക്കപ്പെട്ട് അവിടെയെത്തി കുറെ ആളുകൾക്ക് മുന്നിൽ സ്വയം ഒരു കോമാളിയെ പോലെ നിൽക്കും എന്നാൽ അപ്പോഴും താൻ വന്നത് എന്തിനാണ് എന്ന ബോധ്യം പൂർണമായും അലിന് ഉണ്ടാകും. അവർ ഏൽപ്പിച്ച ജോലി എന്തോ അത് കൃത്യമായി പൂർത്തിയാക്കുകയും ചെയ്യും.

ALSO READ:രാഹുൽ ഈശ്വർ പണി തുടങ്ങി? ഹൗസിൽ നിരാഹാരം

എന്നാൽ മനുഷ്യത്വം നഷ്ടപ്പെട്ട ചില മനുഷ്യർ വിളിച്ചുവരുത്തി വളരെ മോശമായി അപമാനിക്കുന്ന ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതെല്ലാം കാണുന്ന സാധാരണ മനുഷ്യരെ സംബന്ധിച്ച് എന്തിനാണ് ഇങ്ങനെ പോകുന്നത് എന്നും വിളിച്ചുവരുത്തി അപമാനിക്കരുത് എന്നും രണ്ട് രീതിയിൽ ചർച്ചകളും ഉയരും. എന്നിരുന്നാലും അലിൻ തന്റെ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു.പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ചില മാറ്റങ്ങൾ ആരെക്കൊണ്ടും കൈയ്യടിപ്പിക്കുന്ന തരത്തിലായിരുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയിലും അലിനുമായി ബന്ധപ്പെട്ട ഒരു റഫറൻസ് ക്യാരക്ടർ ഉണ്ടായി.

മാത്രമല്ല സിനിമയിൽ അലിൻ ജോസ് പെരേരക്ക് കടപ്പാടും വെച്ചിരുന്നു. കൂടാതെ ഗിരീഷ് എഡി നൽകിയ അഭിമുഖങ്ങളിലും അലിൻ ജോസ് പെരേരയെ കുറിച്ച് പരാമർശിച്ചതോടെ ചിലരെങ്കിലും അലിനെ അംഗീകരിച്ചു തുടങ്ങി. മാത്രമല്ല സ്വന്തമായി ഷോർട്ട് ഫിലിംസും എടുക്കുന്ന അലിന്റെ അഭിനയത്തെയും ആളുകൾ കൂടുതലായി പരിഹസിച്ചിരുന്നു. എന്നാൽ ഷോർട്ട് ഫിലിമുകളിൽ വളരെ പക്വമായി തന്നെ അധികം മോശം പറയാത്ത രീതിയിൽ അലിൻ ജോസ് അത് അഭിനയിച്ചപ്പിച്ച് ഫലിപ്പിക്കുകയും ചെയ്തപ്പോൾ അലിൻ ജോസിനുള്ള ഫാൻസിന്റെ എണ്ണം കൂടുന്നുണ്ട്.

വെറുത്തു വെറുത്ത് അവസാനം കുട്ടിശങ്കരനെ ഇഷ്ടപ്പെട്ടു….

കൂടാതെ സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള അലിന്റെ പ്രതികരണങ്ങളും ഇപ്പോഴും ശ്രദ്ധേയമാകുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സ്ത്രീകൾ പൊതു സമൂഹത്തിൽ പ്രവർത്തിക്കേണ്ടതുണ്ടോ അവർ ജോലി ചെയ്യേണ്ടതുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വളരെ പക്വമായ ആണ് അലിൻ മറുപടി പറഞ്ഞത് ഇതോടുകൂടി ആളുകൾ കൂടുതലായി അലിന കൈയ്യടിച്ചു തുടങ്ങി. അലിന് പോലും വിവരം വച്ചു എന്നും ആളുകൾ പ്രതികരിച്ചു. അങ്ങനെയങ്ങനെ വെറുത്തു വെറുത്ത് അവസാനം കുട്ടിശങ്കരനെ ഇഷ്ടപ്പെട്ടു എന്ന നിലയിലേക്കാണ് ആളുകളെ അലിൻ കൊണ്ടുപോകുന്നത്.

ഇതിനിടെ ഇപ്പോൾ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ സീരിയലിൽ തന്റെ അവസരം നഷ്ടപ്പെട്ടു അതിനു കാരണം അഖിൽ മാരാർ ആണെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആയ മീനൂസ് കിച്ചണിൽ ആയിരുന്നു ആദ്യമായി അലിൻ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് അതിൽ നിന്നും താരം അപ്രത്യക്ഷമായി മാറി. അതിന് കാരണം അഖിൽ മാരാറാണ് എന്നാണ് പറയുന്നത്.

വിഷ്ണു കൊച്ചിക്കാരൻ ആയിരുന്നു തനിക്ക് സീരിയലിൽ ഒരു അവസരം തന്നത് എന്നാൽ പിന്നീട് അഖിൽ അലിനെ ഒന്നും അടുപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിൽ തനിക്ക് സീരിയലിൽ അവസരം നഷ്ടപ്പെട്ടു എന്നാണ് അലിൻ ജോസ് കരഞ്ഞുകൊണ്ട് പറയുന്നത്. അതേസമയം തനിക്കെതിരെ വരുന്ന ട്രോളുകളും കളിയാക്കലുകളും തന്നെ വിഷമിപ്പിക്കാറുണ്ട് എന്ന് താരം പറയുന്നു. എന്നാൽ അലിന്റെ ഈ ആരോപണത്തെ പൂർണമായി തള്ളി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ ആരാണ് അങ്ങനെ പറഞ്ഞത് ഇത് താൻ മനസാ വാചാ അറിയാത്ത കാര്യമാണ് ആ പറഞ്ഞവനെന്റെ മുന്നിൽ കൊണ്ടു നിർത്തിയാൽ ഞാൻ മുഖം അടിച്ചു തിരിക്കും എന്നാണ് അഖിൽമാരാർ പ്രതികരിച്ചത്.ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അലിൻ ഇതേക്കുറിച്ച് പറഞ്ഞത്.

ENGLISH SUMMARY

Alin Jose Perea first appeared in the super-hit serial Meenoos Kitchen.but later disappeared from the show. It is said that Akhil Marar was the reason for this.Alin Jose tearfully explains that while Vishnu Kochikkaran had given him the opportunity in the serial, he subsequently lost the role because Akhil insisted that Alin should not be allowed near the project.

Follow Us